മീറ്റില്‍ ആര്‍ക്കും ബ്ലോഗറാണെന്നു പറഞ്ഞു കയറിവന്ന് എന്തും ചെയ്യാം എന്ന അവസ്ഥ ഒഴിവാക്കുന്നതിനായി മീറ്റിനു വറ്റുന്നവര്‍ ,കഴുത്തില്‍ വള്ളിയും വള്ളിയുടെ അറ്റത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമുള്ള ഔദ്യോഗിക സംഘാടകര്‍
സമക്ഷം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാനെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍(ഇതോടൊപ്പം കൊടുത്തിരിക്കുന മാതൃകകള്‍ ഉപയോഗിക്കുക)
1. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം(ഫോട്ടോ പതിച്ചത്)
ഈ ഫോട്ടോയില്‍ കാണുന്ന ശ്രീ/ശ്രീമതി---------------- എന്ന ആള് കഴിഞ്ഞ ------വര്‍ഷമായി --------- ജില്ലയില്‍ -------താലുക്കില്‍ -------പഞ്ചായത്തില്‍ താമസിക്കുന്ന ആളാണ. എന്റെ അറിവില്‍ പെട്ടിടത്തോളം ഇദ്ദേഹം തീവ്രവാദിയോ, തീവ്രവാദബന്ധമുള്ള ആളോ അല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
സ്ഥ്ലം ഒപ്പ്
തീയതി സീല്‍ പേരും ഔദ്യോഗിക മേല്‍വിലാസവും
2. ഉത്തരവാദിത്ത വിമുക്തിപത്രം
ബൂലോഗത്തില്‍ ------- എന്ന പേരില്‍ അറിയപ്പെടുന്ന ----------- എന്ന ഞാന്‍ കഴിഞ്ഞ ------വര്‍ഷമായി ഒരു ബ്ലോഗറാണ്. ചെറായിയില്‍ വച്ച് 26-07-2009 നു നടക്കുന്ന ബ്ലോഗ് മീറ്റില്‍ പങ്കെറ്റുക്കുവാനുള്ള തീരുമാനം ഞാന്‍ സ്വമനസ്സാലേ എടുത്തിട്ടുള്ളതാകുന്നു.
ടി മീറ്റില്‍ അടിപിടി, , ഗൂഢാലോചന ,സുനാമി,ചാവേറാക്രമണം, തീവ്രവാദ പ്രവര്ത്തനങള് തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിവരം എനിക്കറിവുള്ളതാണ്. അങ്ങിനെയെന്തെങ്കിലും ഉണ്ടാവുന്ന പക്ഷം അതു മൂലം എനിക്കുണ്ടാകുന്ന യാതൊരുവിധമായ കഷ്ടനഷ്ടങ്ങള്‍ക്കും മീറ്റ് സംഘാടകര്‍ ഒരു വിധത്തിലും ഉത്തരവാദികളായിരിക്കുന്നതല്ലെന്ന് ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.
സ്ഥലം ബ്ലോഗറുടെ ഒപ്പ്
തീയതി ബ്ലോഗറുടെ പേരും വിലാസവും
1. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം(ഫോട്ടോ പതിച്ചത്)
ഈ ഫോട്ടോയില്‍ കാണുന്ന ശ്രീ/ശ്രീമതി---------------- എന്ന ആള് കഴിഞ്ഞ ------വര്‍ഷമായി --------- ജില്ലയില്‍ -------താലുക്കില്‍ -------പഞ്ചായത്തില്‍ താമസിക്കുന്ന ആളാണ. എന്റെ അറിവില്‍ പെട്ടിടത്തോളം ഇദ്ദേഹം തീവ്രവാദിയോ, തീവ്രവാദബന്ധമുള്ള ആളോ അല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
സ്ഥ്ലം ഒപ്പ്
തീയതി സീല്‍ പേരും ഔദ്യോഗിക മേല്‍വിലാസവും
2. ഉത്തരവാദിത്ത വിമുക്തിപത്രം
ബൂലോഗത്തില്‍ ------- എന്ന പേരില്‍ അറിയപ്പെടുന്ന ----------- എന്ന ഞാന്‍ കഴിഞ്ഞ ------വര്‍ഷമായി ഒരു ബ്ലോഗറാണ്. ചെറായിയില്‍ വച്ച് 26-07-2009 നു നടക്കുന്ന ബ്ലോഗ് മീറ്റില്‍ പങ്കെറ്റുക്കുവാനുള്ള തീരുമാനം ഞാന്‍ സ്വമനസ്സാലേ എടുത്തിട്ടുള്ളതാകുന്നു.
ടി മീറ്റില്‍ അടിപിടി, , ഗൂഢാലോചന ,സുനാമി,ചാവേറാക്രമണം, തീവ്രവാദ പ്രവര്ത്തനങള് തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിവരം എനിക്കറിവുള്ളതാണ്. അങ്ങിനെയെന്തെങ്കിലും ഉണ്ടാവുന്ന പക്ഷം അതു മൂലം എനിക്കുണ്ടാകുന്ന യാതൊരുവിധമായ കഷ്ടനഷ്ടങ്ങള്‍ക്കും മീറ്റ് സംഘാടകര്‍ ഒരു വിധത്തിലും ഉത്തരവാദികളായിരിക്കുന്നതല്ലെന്ന് ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.
സ്ഥലം ബ്ലോഗറുടെ ഒപ്പ്
തീയതി ബ്ലോഗറുടെ പേരും വിലാസവും
1.ടി രേഖകള്‍ സംഘാടകസമക്ഷം സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ മീറ്റ് സ്ഥലത്തേക്കു പ്രവേശനം ഉണ്ടായിരിക്കൂ.
3. ടി രേഖകള്‍ സമര്‍പ്പിച്ചാലും സംഘാടകരുടെ രേഖാമൂലമായ അനുവാദം ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളു.
4.യാതൊരു വിധമായ കാരണവും കാണിക്കാതെ തന്നെ ആര്‍ക്കും പ്രവേശനം നിഷേധിക്കാനും പ്രവേശനം ലഭിച്ചവരെ പുറത്താക്കാനുമുള്ള അവകാശം സംഘാടകര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
5 പരിപാടിയില്‍ ഭേദഗതി വരുത്തുവാന്‍ സംഘാടകര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
3. ടി രേഖകള്‍ സമര്‍പ്പിച്ചാലും സംഘാടകരുടെ രേഖാമൂലമായ അനുവാദം ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളു.
4.യാതൊരു വിധമായ കാരണവും കാണിക്കാതെ തന്നെ ആര്‍ക്കും പ്രവേശനം നിഷേധിക്കാനും പ്രവേശനം ലഭിച്ചവരെ പുറത്താക്കാനുമുള്ള അവകാശം സംഘാടകര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
5 പരിപാടിയില്‍ ഭേദഗതി വരുത്തുവാന്‍ സംഘാടകര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
42 അഭിപ്രായങ്ങൾ:
റേഷന്‍ കാര്‍ഡുമായി വന്നാല്‍ മീറ്റില്‍ കയറ്റുമോ?..................:)
റേഷൻ കാർഡിലും പേരില്ല...!
നാട്ടിലുള്ള ഒരു തിരിച്ചറിയൽ സംവിധാനത്തിലും പേരില്ല.
ആകെയുള്ളത് പാസ്പോർട്ടാ...
അതു മായി വന്നാൽ മതിയാകുമൊ...?
അകത്തു കയറ്റുമൊ..?
ഇതിപ്പൊ ഫോട്ടോ മാറ്റി പ്രൊഫൈലുണ്ടാക്കിയതു പാരയാകുമോ... അല്ലമാഷേ, വിസിറ്റിങ് കാര്‍ഡ് മതിയോ...? ആകെ കണ്‍ഫ്യൂഷനായല്ലോ...
ഹഹ .. പാസ്പോര്‍ട്ട് ഉം ഇപ്പോള്‍ വ്യജന ഉണ്ട് . ആ ചാണക്യന് വ്യജനാ . ഞാന്‍ തനി തങ്കം . ഇതൊന്നും ഇല്ലാതെ എന്നെ അകത്തു കയറ്റുമോ ? എങ്കില്‍ മാത്രമേ ഞാന്‍ വരുന്നുള്ളൂ .
പ്രവാസികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തെന്നെ അനുബന്ധമായി കൊടുക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
നെറ്റില്‍ പെട്ടെന്ന് സൈന്‍ ഓഫ് ആകുന്നതു പോലെ ആണ്ടു പോകാന്‍ മീറ്റില്‍ വല്ല അണ്ടര്‍ ഗ്രൌണ്ട്കള് തയ്യാറാക്കിയിട്ടുണ്ടോ ?എന്നിട്ട് പെട്ടെന്ന് മറ്റൊരു കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ അതുമായി വന്നു സൈന്‍ ഇന്‍ ചെയ്യാന്‍ പറ്റുമോ ? .. അനോണികള്‍ക്ക് തല മൂടി വരാന്‍ പറ്റുമോ ? ഫോട്ടോ ഷോപ്പില്‍ വെളുപ്പിച്ചെടുത്ത ഫോട്ടോ പ്രൊഫൈലില്‍ വച്ചവര്‍ അതെ മുഖവും ആയി വരാന്‍ അടുത്ത് ഒരു beauti പാര്‍ലര്‍ ഒരുക്കുമോ ? തിരുമേനിമാര് ആ വേഷത്തില്‍ തന്നെ വരണമോ ? economics പഠിച്ചവര്‍ ആ cerificate കൊണ്ട് വരണമോ ? ഇരുളടഞ്ഞ ബ്ലോഗ് ഉള്ളവര്‍ വെളിച്ചം പ്രത്യേകം കരുതണമോ ? അതോ അത്തരക്കാര്‍ക്കു വെളിച്ചം കാണിക്കാന്‍ ആരെയെങ്കിലും ഏര്‍പ്പാട് ആക്കുമോ ? വരുമ്പോള്‍ ചതുരത്തിലുള്ള ലോഗോ കൊണ്ട് വരണമോ ?
ഹിറ്റുകള്‍ ചാക്കില്‍ കെട്ടി കൊണ്ട് വന്നാല്‍ ഉച്ച ഭക്ഷണത്തിനുള്ള ധാന്യം അതു മതി യാകുമോ ? അതു പുഴുങ്ങാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടോ? അതോ പുഴുങ്ങി കൊണ്ട് വരണമോ ?
മാറുന്ന മലയാളീ: റേഷന്‍ കാര്‍ഡിന്റെ അറ്റസ്റ്റ് ചെയ്ത 4 കോപ്പിയും മറ്റു സര്‍ട്ടിഫിക്കറ്റുകളുമായി ഒരപേക്ഷ സംഘാടകര്ക്കയയ്ക്കൂ....
വീകെ:പാസ്പോര്‍ട്ടോ? ബ്ലോഗ് മീറ്റിനോ? ഈ ബ്ലോഗ് മീറ്റിനു വരുന്നത് വല്ല ഫയര്‍ & സേഫ്റ്റിയോ ലിഫ്റ്റ് ടെക്നോളജിയോ ഒക്കെ പഠിച്ചിട്ട് ഏതെങ്കിലുംവിദേശരാജ്യത്തു പോകുന്നതു പോലെ അത്ര നിസാരമായ കാര്യമാണെന്നാണോ കരുതിയിരിക്കുന്നത്? ഹും പാസ്പോര്‍ട്ട് പോലും... പിന്നെ ഔദ്യോഗിക സംഘാടകര്‍ക്ക് ഒരപേക്ഷ അയച്ചു നോക്ക്...
കോട്ടോട്ടിക്കാരന്:ഇപ്പോ ആകെ ഒരൌദ്യോഗിക ഛായ വന്നില്ലേ അതാണ്....
കാപ്പിലാന് നല്ലൊന്നാംതരം 916 ഹാള്‍മാര്‍ക്ക്ഡ് സാധനമാണെന്നാര്ക്കാ അറിയാന്‍ വയ്യാത്തത്?
ബാക്കിയൊക്കെ വെറും ഡ്യ്യൂപ്ലിക്കേറ്റല്ലേ...
ഫൈസല്‍: ഹ ഹഹഹഹഹ്......
എന്നെയും പരിഗണിക്കാമോ...സ്വന്തമായി റേഷന്‍ കാര്‍ഡില്ല....
നിബന്ധന 1 അനുസരിച്ച് NRI കള്‍ക്ക് പ്രവേശനം ഇല്ലല്ലോ പാവത്താനേ
പന്നി പനിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് DMO വിന്റെ പക്കല്‍ നിന്നും
ഇതും കൂടി നിര്‍ബന്ധമായി കൊണ്ടുവരണം പ്രതേകിച്ച് ഗള്‍ഫ് ബ്ലോഗര്‍മാര്‍
അപ്പുമാഷേ:
പ്രവാസികള്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ നല്‍കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.അവര്‍ക്ക് മീറ്റില്‍ പങ്കെടുക്കുന്നതിനായി എംബസ്സി വഴി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന കാര്യത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്.ആ കാര്‍ഡുകള്‍ അംഗീകരിക്കാമോ; അവ വിശ്വാസ്യമാണോ എന്ന കാര്യത്തില്‍ ഒരു തീരുമാനമായാലുടന്‍ അറിയിക്കുന്നതായിരിക്കും
ഹ ഹ !
എല്ലാം കൂടി ഒരു വഴിക്കാകും.
:)
ഇതു കലക്കി.അപ്പോൾ നാട്ടിലെ വില്ലേജാഫീസർമാർക്ക് നല്ലൊരു ജോലിയായി.
ഇതു് വല്യ പുലിവാലായല്ലോ. ഞാന്‍ വരുന്നില്ലാന്നു വച്ചു. തീര്‍ന്നല്ലോ പ്രശ്നം. അല്ല പിന്നെ!
ഹ ഹ ഹ.....ചിരി എഴുതാതിരിയ്ക്കാൻ ആവുന്നില്ല..എന്തായാലും ഇക്കാര്യത്തിൽ ഫൈസലിന്റെ കമന്റിനു അടിയിൽ എന്റെ ഒരു ഒപ്പു കൂടി....
പാവത്താൻ മാഷേ , കലക്കി.!
പാവത്താനെ,
റേഷന്‍ കാര്‍ഡില്ല....തിരിച്ചറിയല്‍ കാര്‍ഡില്ല...പാസ്പോര്‍ട്ടില്ല....ആകെ ഉള്ളത് പത്തിരുപത് കൊല്ലമായി മനോരമ വായിച്ചതിന് വരി സംഖ്യ കൊടുത്തതിനു കിട്ടിയ രസീതുകള്‍ മാത്രമാണ്....അത് മതിയാവുമോ?:):):)
മദ്യപിച്ചു വരുന്നവര്‍ക്ക് ഇതൊന്നും, വേണ്ടാന്നൊരു അഭിപ്രായം കേട്ടല്ലോ ശരിയാണോ ?
ഞാനും ചെറായില്‍ വരുന്നു.മീറ്റിനല്ല, കടലില്‍ ചൂണ്ടയിടാന്‍.
എനിക്കിത് ബാധകമാണോ??
സാകഷ്യ പത്രം ഇല്യ എങ്കില്‍ പാന്‍ കാര്‍ഡ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമോ..പ്ലീസ് :) ഹി ഹി
ഞാന്‍ ഒരു “സാധനോം”ഇല്ല്യാണ്ട് വരും.. നോക്കാലോ,എന്താ ഉണ്ടാവാന്ന്.
പിന്നേ.... ഈ ബ്ലോഗിന്റെ പേരെന്താ പറഞ്ഞത്..?
ഹ ഹ ഹ ഈ ബ്ലോഗിന്റെ പേരെന്താ പറഞ്ഞത്..?സമന്തരാ അതെനിക്കിഷ്ടമായി....
ഉണിഞ്ഞു നോക്കാന്‍ ഈ രേഖകള്‍ ആവശ്യമാണോ? ആണെങ്കില്‍ ഒരു അപേക്ഷ ഞാന്‍ കൊടുക്കാം. ഒന്ന് ശുപാര്‍ശ ചെയ്യണേ?
ഹിഹി..
പാവത്താന്‍ മാഷേ,
ചിരിപ്പിച്ചുകളഞ്ഞു..
ഫൈസല്കൊണ്ടോട്ടിയുടെ കമന്റും.. :)
എണ്ണപ്പാടത്ത് സെക്യൂരിറ്റി പാസ്സ് ഉണ്ടാക്കാന്‍ വേണ്ടി പൊലീസുകാരുടെ കൈയ്യും കാലും പിടിച്ച് സംഘടിപ്പിച്ച ഒരു പൊലീസ് വേരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ട്. അത് എടുക്കുമോ ആവോ ? അകത്തേക്ക് കയറ്റിയില്ലെങ്കിലും പിന്നാമ്പുറത്ത് ഒരില ചോറ് തരാവ്വോ എന്തോ ? അതിനാണ് ടേസ്റ്റ് കൂടുതലുണ്ടാകാന്‍ സാദ്ധ്യതെയെന്നാണ് ഇപ്പോള്‍ ബൂലോക വര്‍ത്തമാനം :) :)
കടപ്പോറത്ത് കപ്പലണ്ടി കച്ചവടത്തിന് വല്ല സ്കോപ്പൊണ്ടോടേയ് ???
(വലിയ പൈസാക്കാര് വരണ സ്ഥലമല്ലേ.. വല്ലതും തടയുമായിരിക്കും)
പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ വേഗം പറയൂ. എന്നിട്ട് വേണം ലീവെടുത്ത് ഒന്ന് കിടന്നുറങ്ങാൻ..
പാവത്താനേ... നിന്നെയൊക്കെ വേണ്ടപണി....!? നിനക്ക് പറ്റിയ പേരല്ലിത്....പാവത്താന്‍...!!
:-)എല്ലാം കൂടി കലക്കി
സമാന്തരന്‍:ബ്ലോഗിന്റെ പേരല്ലേ.... അതാണെന്റെ ലൈസന്‍സ്...
ചാണക്യനെ ഒരു വിദഗ്ദ്ധ് സംഘത്തിനു മുന്പില് ഹി,ഹി,ഹി,ഹി എന്നു ചിരിപ്പിച്ചു നോക്കി ഒറിജിനലാണോ വ്യാജനാണോ എന്നു തീര്‍ച്ചപ്പെടുത്തിയതിനു ശേഷമേ മീറ്റ് സ്ഥലത്തേക്കു പ്രവേശിപ്പിക്കൂ.
മദ്യപിച്ചു വരുന്നവര്‍ക്ക് കടല്‍ത്തീരത്ത് മാളങ്ങളൊരുക്കിയിട്ടുണ്ട്. അവിടേക്കിഴഞ്ഞു കയറി സൈഡാവേണ്ടതാണ്.വാള് തുറ്റങ്ങിയ മാരകായുധങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
അരുണ്‍: മീറ്റ് ദിവസം ചെറായ് ബീച്ചിന്റെ 19 നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ കപ്പലുകള്‍ക്കോ വിമാനങ്ങള്ക്കൊ അന്തര്‍വാഹിനികള്‍ക്കോ പോലും പ്രവേശനാനുമതി നല്‍കുന്നതല്ല. അന്ന് അവിടെ മത്സ്യബന്ദ്ധനം നിരോധിച്ചുകൊണ്ട് ഉടന്‍ തന്നെ ഉത്തരവിറങ്ങും.
നിരക്ഷരന്:പിന്നാമ്പുറത്തെ ഒരിലച്ചോറിന് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഇപ്പോള്‍ ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.അകത്തെ ബിരിയാണീ ഒഴിവാക്കി എല്ലാവര്ക്കും പിന്നാമ്പുറത്ത് ഇലയിട്ടു ചോറു വിളമ്പിയാലോ എന്നാണാലോചന.
മാറുന്നമലയാളി,വീകെ,കൊട്ടോട്ടിക്കാരന്,കാപ്പിലാന്,ഫൈസല്‍,ശിവ,അപ്പു,അജ്ഞാത,അനില്‍,കാന്താരിക്കുട്ടി,എഴുത്തുകാരി,സുനില്കൃഷ്ണന്,ചാണക്യന്,പാവപ്പെട്ടവന്,അരുണ്‍,കണ്ണനുണ്ണി,സമാന്തരന്‍,പ്രയാണ്‍,നാട്ടുകാരന്,ധനേഷ്,നിരക്ഷരന്,ആര്‍പീയാര്‍,ഒഎബി,വഹാബ്,പാച്ചിക്കുട്ടി,എല്ലാവര്ക്കും നന്ദി..സന്ദര്‍ശനത്തിനും മറുമൊഴികള്‍ക്കും.
നല്ലത്
ആശംസകള്‍
സ്പൈഡറിന് - :-(
പുതിയ പോസ്റ്റ് മറായ് മീറ്റിലെ നാടകീയ രംഗങ്ങള്‍ ..!
പാന്‍ കാര്‍ഡ്,പാസ്പോര്‍ട്ട്,തിരിച്ച്(എ)റിയല്‍ കാര്‍ഡ്,കോളേജ് ഐഡി കാര്‍ഡ്,ATM കാര്‍ഡ്,കന്‍സ്യൂമര്‍ കാര്‍ഡ്....ഇങ്ങനെ ഇങ്ങനെ കാര്‍ഡുകള്‍ക്ക് മാത്രമായി ഒരു പോക്കറ്റ് വരെ അടിച്ചിട്ടും ആ രേഖകള്‍ ഒന്നും സ്വീകരിക്കില്ല എങ്കില്‍ ചേറായിയിലെ ചേറാവാന്‍ ഞമ്മളില്ല.
സീനിയര്‍ സിറ്റിസണ്‍ വല്ല കണ്‍സഷനും ഉണ്ടാവുമോ?
റയില്‍വേ അധികൃതരെ ബോധ്യപ്പെടുത്താന്‍ കൊണ്ടു വരുന്ന രേഖ അവിടെയും ഹാജരാക്കാം. അല്ലാതെ കൈക്കൂലി കൊടുത്ത് വില്ലേജാഫീസറുടെ സര്‍ട്ടിഫിക്കറ്റ് അല്പം ബുദ്ധിമുട്ടുള്ളതാണ്.
അഡ്രസും ഫോണ്‍ നമ്പരും ബ്ലോഗ് പ്രൊഫൈലില്‍ ഉണ്ട്. അത് വീണ്ടും അവിടെ രേഖപ്പെടുത്തണമെന്നും അത് മറ്റാര്‍ക്കും കൈമാറില്ല എന്നും പറയുന്നത് സംഘാടകരുടെ വക ഒരു അടിച്ചുമാറ്റലല്ലെ? പേരെഴുതുക ചെലവിനുള്ള കാശ് കൈപ്പറ്റുക അതില്‍ക്കവിഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിക്കൂടെ?
അയ്യോ അയ്യോ.... ഇന്നത്തെ കാലമായതുകൊണ്ട് ഒന്നും വിശ്വസിക്കാന്‍ വയ്യേ...ഈ കേരള കര്‍ഷക ചേട്ടന് കാര്യമായിട്ടാണോ ഈ പറയുന്നതെന്നൊരു സംശയം...
ഇനി ആരെങ്കിലും വില്ലേജാപ്പീസറുടെ സര്ട്ടിഫിക്കറ്റുമായെങ്ങാനും വന്നാല്‍ ആ സംഘാടകന്മാരെല്ലാം കൂടി എന്റെമേല്‍ പൊതുയോഗം കൂടുമല്ലോ ദൈവമേ....
ella blog angangalkkum..oro bheekara peraanu..amsham adhikaariyude aduthu chennu..njan kuttichaathana,,ezhu kollamaayi ivide ningalude amshathil thaamasikkunnu..ennu paranju oru sathyavangmoolam venam ennu paranjaal..
pulli bodham kettathu thanne
250 roopa adekendathalle
cheraikkar aarum vannu kayarukayilla..
valla kanji veezhtthum undaayirunnel sheriya
Your style is very unique compared to other people I've read stuff from. Many thanks for posting when you've got the opportunity,
Guess I will just bookmark this page.
My web blog: Bruchgold verkaufen
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ