നിങ്ങൾക്ക് ഈ ബൂലോകജീവിതം മടുത്തോ?
എത്രയൊക്കെ പരിശ്രമിച്ചിട്ടും നിങ്ങളുടെ ബ്ലോഗിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലേ?
എത്ര നല്ല പോസ്റ്റിട്ടാലും കമന്റുകൾ ലഭിക്കുന്നില്ലേ?
ബ്ലോഗിനു ഹിറ്റുകൾ കുറവാണോ?
ഈ കാരണങ്ങൾ മൂലം ബൂലോകജീവിതം തന്നെ മടുത്ത് നിങ്ങൾ ബ്ലോഗ് നിർത്തുന്നതിനെക്കുറിച്ചാലോചിക്കുന്നോ? ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു തുടങ്ങിയോ?
വിഷമിക്കേണ്ട......
നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു ശാശ്വത പരിഹാരം...
സിലിക്കൺ വാലിയിൽ നൂറ്റാണ്ടുകൾ ധാന്യ സോറി ധ്യാന നിരതനായിരുന്നതിന്റെ ഫലമായുണ്ടായ ദൈവീക വരപ്രസാദം സ്വാമി ബ്ലോഗാനന്ദൻ ഇതാ എല്ലാ ബ്ലോഗർമാർക്കുമായി പങ്കു വയ്ക്കുന്നു....
അത്യന്തം ശക്തിമത്തായ മഹാ മന്ത്രാക്ഷരങ്ങൾ നിഗൂഢമായിഴചേർത്തു നിർമ്മിച്ച 2 യന്ത്രങ്ങൾ.
1. ഹിറ്റുവർധിനീ യന്ത്രം
2. കമന്റാകർഷണ ഭൈരവയന്ത്രം
മാന്ത്രിക അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ എംബഡഡ് കോഡുകൾ കോപി പെയ്സ്റ്റ് ചെയ്ത് നിങ്ങളുടെ ബ്ലോഗിന്റെ ഏതെങ്കിലും മൂലയിൽ ഈ യന്ത്രങ്ങൾ സ്ഥാപിക്കൂ.
15 ദിവസങ്ങൾക്കുള്ളിൽ ഫലം ഉറപ്പ്.
ബ്ലോഗർമാരുടെ ആവശ്യാനുസരണം വിവിധ വലിപ്പങ്ങളിൽ ലഭ്യമാണ്.
ഹിറ്റുവർധിനീ യന്ത്രം(ചെറുത്): രൂപ 100/-
മീഡിയം:രൂപ 200/-
വലുത്: രൂപ 250/-
കമന്റാകർഷണ ഭൈരവയന്ത്രം(ചെറുത്)രൂപ100/-
മീഡിയം:രൂപ 200/-
വലുത്: രൂപ 250/-
രണ്ടു യന്ത്രങ്ങളും കൂടി ഒന്നിച്ചെടുക്കുന്നവർക്ക് ആകർഷകമായ ഡിസ്കൌണ്ട്.
ഇവ കൂടാതെ പല ആവശ്യങ്ങൾക്കായുപയോഗിക്കാവുന്ന വിവിധ തരം മാന്ത്രിക വിഡ്ജെറ്റുകളും ലഭ്യമാണ്.
MO, DD സഹിതം ഓർഡർ അയക്കുക.
സ്വാമി ബ്ലോഗാനന്ദൻ
ബ്ലോഗാശ്രമം -
ഗൂഗിൾ പുരം 000000
നേരിട്ടു വരുന്നവർ ബൂലോകം ബസ്സ്റ്റോപ്പിലിറങ്ങി 2km autoയിൽ സഞ്ചരിച്ചാൽ ബ്ലോഗാശ്രമത്തിൽ എത്തിച്ചേരാവുന്നതാണ്.
സ്വാമികളെ കണ്ട് അനുഗ്രഹം വാങ്ങുവാൻ മുൻകൂട്ടി ബുക്ക് ചെയ്ത് വരേണ്ടതാണ്.
ബ്ലോഗാശ്രമത്തിന് ഏജന്റുമാരോ ശാഖകളോ ഇല്ല.
അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക...
34 അഭിപ്രായങ്ങൾ:
ബൂലോകത്തില്‍ സ്രദ്ദ നേടാന്‍ യാതൊരു കുറുക്കുവഴിയൂമില്ല.
ബൂലോകത്തില്‍ സ്രദ്ദ നേടാന്‍ യാതൊരു കുറുക്കുവഴിയൂമില്ല.
ഈ യന്ത്രത്തിന് വളരെ വിലക്കുറവാണല്ലൊ...
വിറ്റു പോകാൻ ബുദ്ധിമുട്ടാ....
നല്ല വിലയിട്ടാലെ ജനം വിശ്വസിക്കൂ....!!
വില രൂപയെന്നത് ഡോളർ എന്നാക്കി നിങ്ങളുടെ മന്ത്രങ്ങളടങ്ങിയ യന്ത്രങ്ങൾ എന്നെ ഏല്പിക്കൂ..
:) :) :)..........
വെള്ളായണി
ഹ ഹ, കൊള്ളാം
എനിക്ക് രണ്ടു യന്ത്രങ്ങളും വേണം.250 രൂപ വില വരുന്ന വലുത് തന്നെയിരുന്നോട്ടേ.അപ്പോൾ കമന്റ് കൂമ്പാരമാവുമല്ലോ.( ഡിസ്കൗണ്ട് വേണം ട്ടോ !! )
ചെറായിലൊരു സ്റ്റാള്‍ ബുക്കു ചെയ്യാം അല്ലേ.. സുഭാഷേട്ടനെ വിളീക്കണം. കൊടിതോരണങ്ങള്‍ വേണം. റജി.ഫീ. തീരുമാനിക്കണം.വഴി തുടക്കത്തിലേ ഫോട്ടോയുള്ള കൂറ്റന്‍ വിനൈല്‍ ബോര്‍ഡും മറ്റു പരസ്യങ്ങളും വേണം. പിന്നെയെന്തൊക്കെ,,? നമുക്കു കൂടിയിരുന്നാലോചിക്കാം..
ങ്ഹേ...യ്. ഞാനൊരു ഉത്സാഹത്തിനു പറഞ്ഞൂന്നേ ഉള്ളൂ. എനിക്കതിന്റെ കമ്മീഷനൊന്നും വേണ്ടാ..
ഞ്ഞാനത്തരക്കാരനല്ലേ..
ഇത് കടുത്ത അനീതിയാണ്.
എനിക്കാണേല്‍ വലിയ യന്ത്രം തന്നെ വേണം, അതിന്റെ വില വളരെ കൂടുതലാണല്ലോ.
ആരെങ്കിലും സ്പോണര്‍ ചെയ്ത യന്ത്രം ഉപയോഗിച്ചാല്‍ ഫലം കുറയുമോ സ്വാമീ?
എനിക്കും വേണം ഒരു യന്ത്രം:)
ഹിറ്റ് വര്‍ദ്ധിനി സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യനുണ്ടോ ?
ചിരിച്ചു ....ചിരിച്ച് ........
നമിച്ചിരിക്കുന്നു, സ്വാമിജീ....
അഭിനന്ദനങ്ങൾ!!!!!!!!!!!
വിദ്യാര്‍ഥികള്‍, BPL ബ്ലോഗ്ഗര്‍മാര്‍ ഇവര്‍ക്ക് വില കുറവുണ്ടോ ?
ചെറായി മീറ്റില്‍ ഒരു സ്റ്റാള്‍ ഇട്ടാല്‍ എളുപ്പമായി. ഒരു കര്‍ക്കിടക കിഴിവും ആയിക്കോട്ടെ.
ഖത്തറില്‍ ഒരു ഏജന്‍സി ലഭിക്കുവാന്‍ അടിയന്‍ എന്ത് ചെയ്യണം ഗുരുവേ.?
തോന്ന്യാശ്രമവും അടയ്ക്കുന്നു. - വാര്‍ത്ത.
പറ്റിച്ചേ ….. കാപ്പിലാന്‍ നിങ്ങളെ പറ്റിച്ചേ……
കളി കാപ്പൂനോടോ ………
കരിഞ്ഞ കൊള്ളി പോലും വീണ്ടും കത്തിച്ചു ... പിന്നെയാ.........
ഹഹ...
ഏത്....
അനീഷ്: എല്ലാ വഴികളുമടഞ്ഞവര്‍ക്ക് ഇതു കൂടി പരീക്ഷിച്ചു നോക്കാവുന്നതാണ്.
കാപ്പിലാന്‍ : നന്ദി
വീകെ: വില കൂട്ടാം.പിന്നെ ഇതിന്റെ ഗുണം പാവങ്ങള്‍ക്കും കിട്ടിക്കോട്ടെ എന്നു കരുതി എന്നു മാത്രം.
ഓഏബി:നമുക്ക് സംസാരിച്ചു നോക്കാം...
ചാണക്യന്‍,ഫൈസല്‍, വെള്‍ലായണി വിജയന്‍ മാഷ്, ശ്രീ, എല്ലാവര്‍ക്കും നന്ദി..
കാന്താരിക്കുട്ടി: പണമയച്ചോളൂ.. യന്ത്രം റെഡി...
സമാന്തരന്‍: ചെറായി എന്നു മിണ്ടരുത്....ഇനി മീറ്റിനു വരുന്നതു വരെ. വിവാദമല്ലെ വിവാദം...
ഞാനോടി..ഒരു ശത്രുസംഹാരയന്ത്രമുണ്ടാക്കട്ടെ...
അനില്‍, അരുണ്‍: വേണം വേണം എന്നു പറഞ്ഞാല്‍ പോരാ... പണമയയ്ക്കൂ വേഗം.. സ്റ്റോക്ക് പരിമിതമാണ്..ഉറ്റനൊരു വിലവര്‍ദ്ധനയുണ്ടാവാം... വേഗമാവട്ടെ.
കന്നനുണ്ണി, ലതിചേച്ചി,രമണിഗ, എഴുത്തുകാരി ചേച്ചി.. എല്ലാവര്‍ക്കും നന്ദി
ശ്രദ്ധേയന്‍:നമുക്ക് സംസാരിക്കാം റ്റേംസ് ആന്‍ഡ് കണ്ടീഷന്‍സ്...
വശംവദന്‍, കുഞ്ഞായീ. നന്ദി..
കൊള്ളാം നന്നായിട്ടുണ്ട്.
ദാരിദ്ര്യം മാറ്റാൻ ‘എങ്ങനെ ഒരു പണക്കാരനാകാം ‘ എന്ന പുസ്തകമെഴുതിയതുപോലെ ആയല്ലോ ഇത്.കൊള്ളാം.
കടം തരുമോ? ഫലം കണ്ടിട്ട് പണം തരാം...
ഈ എന്ത്രങ്ങള്‍ വേണ്ടുന്ന കുറച്ച ആള്‍കാര്‍ ബ്ലോഗ്ഗിലുണ്ട് അവര്‍ അത് ചോദിച്ചു വാങ്ങും ഇല്ലങ്കില്‍ നമുക്ക് പിരിവിട്ടു ഓരോന്ന് വാങ്ങി കൊടുക്കണം
ഫലമറിഞ്ഞിട്ട് പണം തന്നാല്‍ മതിയോ?
എന്റെ ആശ്രമത്തില്‍ ഞാന്‍ സ്വന്തമായി യന്ത്രം ഉണ്ടാക്കുന്നുണ്ട് :-)
:)
സൗജന്യമായി വല്ല യന്ത്രങ്ങളും കിട്ട്വോ സ്വാമിജീ
:):)
പിതൃശൂന്യരായബ്ലോഗര്‍മാരെ പിടിയ്ക്കാന്‍ വല്ല യന്ത്രവുമുണ്ടോ..? പല കമന്റിലൂടെയും അതിട്ടയാളുടെ ബ്ലോഗില്‍ കയറാന്‍ നോക്കുമ്പോള്‍ സാധിയ്കാറില്ല... അതുകൊണ്ടാ.....
വില പ്രശ്നമില്ല...
അഫിലിയെറ്റ് ബിസിനസ് ഉണ്ടോ? എന്നാല്‍ ഈയുള്ളവന്‍റെ ബ്ലോഗ്ഗില്‍ ഈ യന്ത്രങ്ങളെക്കുറിച്ച് ഇടാന്‍ ഒരു widget തരൂ, പ്ലീസ്! ആകെ മൊത്തം ടോട്ടല്‍ ഹിറ്റിന്‍റെ 40% കമ്മീഷന്‍ മാത്രം മതി. ഹിറ്റ് അടിയായി ആണെങ്കില്‍ ഒന്നും തരേണ്ട, താങ്കള്‍ മാത്രം അങ്ങേടുത്തോള്ളൂ!
ha ha kollam
ആശ്രമത്തിന്റെ അടുത്ത ഹെലിപാട് വല്ലതും ഉണ്ടോ ആവോ...ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്യാന്‍ ഇപ്പോള്‍ വല്യ പാടാ....ഈ സ്വാമി സന്തോഷ് മാധവന്റെ ആരെങ്കിലും ആണോ???
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ