2009, ജൂലൈ 17, വെള്ളിയാഴ്‌ച

ഒരു നല്ല കഥ

ഒരിടത്ത് ഒരു അഛനും മകനുമുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം(World map) എടുത്ത് കളിച്ചു കൊണ്ടിരുന്നു. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു.അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു.

അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ ,അഛന്‍ ,അവിടവിടെയായി ചിതറിക്കിടന്ന ആ ഭൂപടത്തിന്റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.

അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം ശരിയാക്കിയിരിക്കുന്നതാണ്‍.അഛന്‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;
“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്റെ മറുപുറത്ത് ഒരു മനുഷ്യന്റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി.അത്രയേയുള്ളു.”

ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ.

36 അഭിപ്രായങ്ങൾ:

പാവത്താൻ പറഞ്ഞു...

എന്നോ എവിടെയോ വായിച്ച ഒരു നല്ല കഥ.നല്ലതാണെന്നു തോന്നിയതിനാല്‍ എല്ലാവര്‍ക്കുമായി ഇവിടെ സമര്‍പ്പിക്കുന്നു.മുന്പ് കേട്ടിട്ടുള്ളവര്‍ ക്ഷമിക്കുമല്ലോ……..

Typist | എഴുത്തുകാരി പറഞ്ഞു...

തേങ്ങ ഞാന്‍ ഉടക്കുന്നു.

മനുഷ്യന്‍ ശരിയായാല്‍ മതി. പക്ഷേ മനുഷ്യന്‍ ശരിയാകുന്നില്ലല്ലോ. ‍

അരുണ്‍ കരിമുട്ടം പറഞ്ഞു...

നല്ലതാ:)

OAB/ഒഎബി പറഞ്ഞു...

ഒക്കെ ശരിയാവും...

Jayasree Lakshmy Kumar പറഞ്ഞു...

പണ്ടെങ്ങോ കേട്ടിട്ടുണ്ട് കെട്ടോ ഈ കഥ. വീണ്ടും ഓർമ്മപ്പെടുത്തിയതിനും ഇവിടെ പോസ്റ്റ് ചെയ്തതിനും നന്ദി

Jayasree Lakshmy Kumar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sreejith പറഞ്ഞു...

Orkkendathu .. nice:)

ramanika പറഞ്ഞു...

avanavan sariyayal ellam thanne sariyakum!
positive thoughts!

Bindhu Unny പറഞ്ഞു...

എവിടെയോ വായിച്ചിട്ടുണ്ടല്ലോന്ന് വിചാരിച്ചപ്പോഴേയ്ക്കും ആദ്യത്തെ കമന്റ് കണ്ടു. നല്ല കഥ തന്നെ. :-)

നിരക്ഷരൻ പറഞ്ഞു...

ഞാന്‍ കേട്ടിട്ടില്ല മുന്‍പ്. ഇപ്പോ കേട്ടു. നല്ല കഥ തന്നെ. കേള്‍പ്പിച്ചതിന് നന്ദി പാവത്താന്‍.

കണ്ണനുണ്ണി പറഞ്ഞു...

നല്ല കഥ.....മുന്‍പ് കേട്ടിട്ടില്ല...
ഗുണപാഠം എത്ര ശരിയാണ് അല്ലെ...

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ചെറിയ ഈ കഥ നന്ന്.

ആശംസകള്‍

ശ്രീ പറഞ്ഞു...

മുന്‍‌പ് കേട്ടിട്ടില്ല.
കഥ കൊള്ളാം

Sabu Kottotty പറഞ്ഞു...

പോരട്ടങ്ങിനെ....

vahab പറഞ്ഞു...

കേട്ടിട്ടില്ല.
അപ്പോ ഇനി നമുക്കൊക്കെ ഒന്ന്‌ നന്നാവാം. ന്തേ...?

സമാന്തരന്‍ പറഞ്ഞു...

ഇതൊരു ചെറിയ കഥയിലെ വലിയ അറിവാൺ. നന്ദി..

ഹരീഷ് തൊടുപുഴ പറഞ്ഞു...

നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ.

സത്യം!!!

ഈ പാവം ഞാന്‍ പറഞ്ഞു...

ഞാന്‍ ഇപ്പൊ തന്നെ നന്നാവാന്‍ തീരുമാനിച്ചു.

Faizal Kondotty പറഞ്ഞു...

ചെറിയ കഥ , വലിയ അര്‍ത്ഥവും ..!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

വലിയ സന്ദേശം നല്‍കുന്ന കുഞ്ഞു കഥ

കുഞ്ഞായി | kunjai പറഞ്ഞു...

മുന്‍പ് കേട്ടിട്ടുണ്ട്,എങ്കിലും
നല്ല ഗുണപാഠമുള്ള കുഞ്ഞ് കഥ...

Unknown പറഞ്ഞു...

ഈ കഥ ഞാനും വായിച്ചിട്ടുണ്ട്...
മനോരമ വീകിലിയില്‍......... പണ്ട്.
ടോര്‍പിടോ എല്‍ബി... ഒരു സിനിമ നടി.......... അല്ലെ?

സംഭവം രസായി. :)

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

ലളിതം.പക്ഷെ വായനയുടെ മറുപുറത്തെത്തിക്കുന്നു.

Suмα | സുമ പറഞ്ഞു...

തീര്‍ച്ചയായും നല്ല കഥ...ആദ്യായിട്ട് വായിക്കാണ്... :)

ബഷീർ പറഞ്ഞു...

അതെ, തീർച്ചയായും

If you are right,
Your World will be all right

നല്ല സന്ദേശമുൾകൊള്ളുന്ന കഥ. പങ്കു വെച്ചതിൽ നന്ദി

Sureshkumar Punjhayil പറഞ്ഞു...

Manoharamaya Kadha...!

Ashamsakal...!!!

hi പറഞ്ഞു...

ഇതെനിക്കിഷ്ടായി

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ.

Thats It!

താരകൻ പറഞ്ഞു...

നല്ലകഥതന്നെ..എന്റെ വക ഒരു ഷേക്ക് ഹാൻഡ്.ഇതു സ്വന്തംസൃഷ്ടിയാണെങ്കിൽ ഷേക്ക് ഹാൻഡ് വൺസ് മോർ..

Lathika subhash പറഞ്ഞു...

ഞാൻ വിദ്യാർത്ഥിനിയായിരുന്നപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ ഒരു അദ്ധ്യാപകൻ ഇതേ കഥ പറഞ്ഞു തന്നു. കുട്ടിയുടെ ശല്യം സഹിക്കാനാവാതെ അച്ഛൻ ലോകത്തിന്റെ ചിത്രം കീറിക്കൊടുക്കുന്നു. ശരിയാക്കാനായി. അവൻ അതിനു വേണ്ടി കഷ്ടപ്പെടുമ്പോൾ മറുവശത്ത് ഒരു സ്ത്രീയുടെ ചിത്രത്തിന്റെ ഭാഗങ്ങൾ കണ്ടു. കുട്ടി പെട്ടെന്നു തന്നെ ചിത്രം തിരിച്ചു പിടിച്ച് ഒട്ടിച്ചു. വീണ്ടും മറിച്ചു നോക്കിയപ്പോൾ ലോകത്തിന്റെ ശരിയായ ചിത്രം റെഡി. “ പെണ്ണു നന്നായാൽ ലോകം നന്നാകും ” എന്ന സന്ദേശവും ആ അദ്ധ്യാപകൻ ഞങ്ങൾക്കു തന്നു. അന്ന് പെൺകുട്ടികൾ മാത്രമായതിനാലാവും അദ്ദേഹം ഈ കഥ അങ്ങനെ പറഞ്ഞത്. എന്തായാലും ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്, ആ കഥ.
നന്ദി, ഈ കഥയ്ക്ക്.

സൂത്രന്‍..!! പറഞ്ഞു...

നന്നായിട്ടുണ്ട് ... msg

പാവപ്പെട്ടവൻ പറഞ്ഞു...

വളരെ ശരിയാണ് നമ്മള്‍ നന്നായാല്‍ സമുഹം നന്നാകും എന്നാണല്ലോ

ചിത്രഭാനു Chithrabhanu പറഞ്ഞു...

അവസാന വരികൾ വേണ്ടായിരുന്നു. കഥ നന്നായിട്ട്ണ്ട്‌. അവസാന വരികളിൽ എഴുത്തുകാരൻ പറയാതെ തന്നെ വായനക്കാരൻ എത്തിച്ചേരണമെന്നാണു എന്റെ എളിയ അഭിപ്രായം

Unknown പറഞ്ഞു...

Nalla katha.. nan adyamayanu kelkkunnath. Good msg..

Unknown പറഞ്ഞു...

nalla kadha.. valare valiya sathyam thanne.

Unknown പറഞ്ഞു...

വളരെ ശരിയാണ് നമ്മള്‍ നന്നായാല്‍ സമുഹം നന്നാകും എന്നാണല്ലോ .....ഈ കഥ ഞാന്‍ എവിടേയോ... വായിച്ചതുപോലെ