2009, മേയ് 2, ശനിയാഴ്‌ച

ജെ എൻ വി ചെന്നിത്തലയിലെ ചുവർ ചിത്രങ്ങൾ.

ആലപ്പുഴ ജില്ലയിലെ ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌ ചെന്നിത്തലയിലാണ്‌.മാവേലിക്കരയ്ക്കും മാന്നാറിനുമിടയ്ക്ക്‌ പുത്തുവിളപ്പടി ജങ്ങ്ഷനിലാണ്‌ (ഇപ്പോൾ നവോദയ ജങ്ങ്ഷൻ എന്നറിയപ്പെടുന്നു.) നവോദയ വിദ്യാലയം
ചെന്നിത്തല നവോദയ വിദ്യാലയത്തിലേക്കു കയറിച്ചെല്ലുമ്പോൾ നമ്മെ ആദ്യം സ്വീകരിക്കുന്നത്‌ വരാന്തയുടെ ഇരുവശത്തുമുള്ള ചുവരുകളിലെ മനോഹരമായ ചുവർചിത്രങ്ങളാണ്‌. അവിടുത്തെ ആർട്ട്‌ അധ്യാപകനായ ഡോക്ടർ. വിനോദിന്റെ നേതൃത്വത്തിലാണ്‌ ഈ സുന്ദരമായ കലാസൃഷ്ടി രൂപം കൊണ്ടത്‌.ജെ എൻ വി ചെന്നിത്തലയിലെ എല്ലാ ജീവനക്കാരും, എല്ലാ വിദ്യാർഥികളും ഈ കലാസൃഷ്ടിയിൽ പങ്കാളികളായിട്ടുണ്ടത്രെ.അവിടെയുള്ള ഓരോരുത്തരും ഇതിൽ ഒരു ചെറു വരയെങ്കിലും ഇട്ടിട്ടുണ്ട്‌, അല്ലെങ്കിൽ ഒരൽപ്പം ചായമെങ്കിലും തേച്ചിട്ടുണ്ട്‌
പരമ്പരാഗത കേരളീയ ചുവർചിത്ര രീതികളാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അക്രിലിക്കാണ്‌ ഉപയോഗിച്ചിരിക്കുന്ന മീഡിയം.
വിനോദ്‌ സാർ പറയുന്നു - കുട്ടികൾക്ക്‌ അമൂല്യമായ ഒരു എക്സ്‌പീരിയൻസായിരുന്നു ഈ വർക്ക്‌. പിന്നെ ഒന്നുമില്ലെങ്കിലും, അന്യം നിന്നുകൊണ്ടിരിക്കുന്ന നമ്മുടെ പരമ്പര്യ കലാരൂപം എങ്ങിനെയായിരുന്നു എന്ന് ഒന്നു കാണാനെങ്കിലും ഇതു സഹായിക്കുമല്ലോ....
ഇനി ചിത്രങ്ങളിലേക്ക്‌.......

കയറിച്ചെല്ലുന്ന വാതിലിന്‌ ഇരു വശങ്ങളിലുമായി ഗുരുകുല വിദ്യാഭ്യാസത്തിന്റെ പ്രതീകമായി ഗുരുവിനേയും ശിഷ്യന്മാരേയും ചിത്രീകരിച്ചിരിക്കുന്നു.(നവോദയ വിദ്യാലയത്തിൽ കുട്ടികൾ അദ്ധ്യാപകരോടൊപ്പം താമസിച്ചാണു പഠിക്കുന്നത്‌)

ഗുരു ശിഷ്യന്മാരെക്കാൾ ഉയരത്തിലാണ്‌ കാണപ്പെടുന്നത്‌.ശിഷ്യരെക്കാൾ ഉന്നതമായ ധിഷണയും, ചിന്തയും, ധാർമ്മിക ബോധവുമൊക്കെയുള്ള ആളാവണം ഗുരു എന്ന് ഇതു സൂചിപ്പിക്കുന്നു.



ശിഷ്യരെ പല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്നു.ജാതി, മത, വർണ്ണ, വർഗ്ഗ ഭേദങ്ങളേതുമില്ലാത്ത, അർഹതയുള്ള ആർക്കും വിദ്യ അഭ്യസിക്കാവുന്ന ഒരിടമാണിവിടം എന്നു സൂചിപ്പിക്കുന്നു ഇത്‌.
ഇവിടെ നിന്നും അകത്തേക്കു കയറുമ്പോൾ, വലതു വശത്തെ ചുവരിൽ കാണുന്ന മനോഹരമായ വലിയ ചിത്രം ഒരു ഘോഷയാത്രയുടേതാണ്‌.ഭൂമിയിലെ ഘോഷയാത്ര വീക്ഷിക്കുന്ന ആകാശവാസികളേയും കാണാം ഈ ചിത്രതിൽ.

ഘോഷയാത്ര. ആനപ്പുറത്തിരിക്കുന്ന രാജാവും, കൂടെയുള്ള പരിവാരങ്ങളും



മേഘങ്ങൾക്കിടയിൽ നിന്നും ഘോഷയാത്ര വീക്ഷിക്കുന്ന വാനവർ


അശ്വാരൂഢരായ പടയാളികൾ. അകാശത്ത്‌ സംഗീതോപകരണങ്ങളുമായി ചില വിചിത്ര ജീവികളും



ഘോഷയാത്രയ്ക്കൊപ്പമുള്ള വാദ്യഘോഷക്കാർ



ഘോഷയാത്രയെ അനുഗമിക്കുന്ന പടയാളികൾ





വിനോദ്‌ - ഈ ചിത്രം കണ്ടിട്ട്‌ എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ?
ഞാൻ - ഒരു ചുവന്ന ആനയെ കാണുന്നുണ്ട്‌.
വിനോദ്‌ - അതല്ല. യഥാർത്ഥത്തിൽ ഒരാനയ്ക്ക്‌ ഒരിക്കലും കഴുത്ത്‌ തിരിച്ചു നോക്കാനാവില്ല.പക്ഷെ ചിത്രത്തിലിതാ, കഴുത്തു തിരിച്ചു നോക്കുന്ന ഒരാന.അതിനുള്ള സ്വാതന്ത്ര്യം ഒക്കെ കലാകാരന്മാർക്കുണ്ട്‌.

ഇനി അടുത്തത്‌ ഇടതു പാനൽ.
ആലപ്പുഴ ജില്ലയുടെ സാമൂഹിക സാംസ്കാരിക ചിഹ്നങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്ന ഇടതു ചുവരിലെ ചിത്രങ്ങളെപ്പറ്റി അടുത്ത പോസ്റ്റിൽ.

5 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍.....

അരുണ്‍ കരിമുട്ടം പറഞ്ഞു...

ആഹാ, ഇത് നമ്മടെ സ്ക്കൂള്‍!!
വിനോദ് സാറിനെ തിരക്കിയതായി പറയണേ

പാവത്താൻ പറഞ്ഞു...

Thanks Prayan,Sure Arun

കണ്ണനുണ്ണി പറഞ്ഞു...

വളരെ നന്നായി..പാവത്താന്‍.. കൌതുകംജനിപ്പിച്ച പോസ്റ്റ്‌.

Kalesh പറഞ്ഞു...

Sir kollam...nalla explanation...