2009, മേയ് 27, ബുധനാഴ്‌ച

തൊടുപുഴ ബ്ലോഗ്‌ മീറ്റ്‌


മെയ്‌ 24
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ബ്ലോഗർമാർ തൊടുപുഴയിൽ അർബൻ ബായ്ങ്ക്‌ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നപ്പോൾ കേരളത്തിലെ ആദ്യത്തെ ബ്ലോഗേഴ്സ്‌ മീറ്റിനു തുടക്കമായി.
മലയാളം ബ്ലോഗിന്റെ ചരിത്രത്തിൽ തൊടുപുഴ സ്ഥാനം പിടിച്ചു.


The Venue


                                തിരുവനന്തപുരത്തു പാറശ്ശാലയിൽ നിന്നും മലപ്പുറത്തു തിരൂരിൽ നിന്നുമൊക്കെയുള്ള ബ്ലോഗർമാർ വരെ എത്തിച്ചേർന്നിരുന്നു ഈ സൌഹൃദക്കൂട്ടായ്മയിലേക്ക്‌.കൂട്ടത്തിൽ ഞാനും.
അൽപ്പം വൈകിയതിന്റെ ചമ്മലോടെ അർബൻ സഹകരണബായ്ങ്ക്‌ ഓഡിറ്റോറിയത്തിലെത്തിയപ്പോൾ വരവേറ്റത്‌ കഴുത്തിൽ ക്യാമറയുമായി ഒരു വരയൻ റ്റീഷർട്ടുമിട്ടു നിൽക്കുന്ന ആതിഥേയൻ ഹരീഷാണ്




പിന്നെ പരിചയപ്പെടൽ കവിതകളിലേക്കും ചർച്ചകളിലേക്കും നാടൻ പാട്ടുകളിലേക്കുമൊക്കെ പടർന്നു കയറി.അതിനോടൊപ്പം ശ്രീ കാപ്പിലാന്റെ "നിഴൽച്ചിത്രങ്ങൾ" പ്രകാശനം ചെയ്തയുടൻ തന്നെ തൊടുപുഴയിൽ ലഭ്യമാക്കാനായത്‌ ഒരു വലിയ കാര്യമായി.

താൻ നിരക്ഷരനാണെങ്കിലും അതിന്റെ യാതിരു അഹങ്കാരവും ഇല്ലാത്ത നിരക്ഷരൻ സമൂഹത്തിൽ ബ്ലോഗുകളിലൂടെ നടത്തപ്പെടുന്ന സാർഥകമായ ഇടപെടലുകളെപ്പറ്റി പറഞ്ഞത്‌ ഗൌരവതരമായ ചർച്ചയ്ക്കു വഴി വച്ചു.

വീണ്ടും കഥകളും പാട്ടും കവിതയുമൊക്കെയായി കൂട്ടുചേരലിന്റെ ആഘോഷംതുടർന്നപ്പോൾ ഇതൊന്നു നിർത്തിക്കിട്ടാൻ കണ്ണീർവാതകം പ്രയോഗിക്കണോ ജലപീരങ്കി വേണോ ആകാശത്തേക്കു വെടിവെക്കണോ എന്നൊക്കെ ആലോചിച്ച്‌ വേവലാതിപ്പെട്ട ഹരീഷ്‌ അവസാനം ബിരിയാണി വിളമ്പാൻ തീരുമാനിച്ചു.അങ്ങിനെ ബുദ്ധിപൂർവ്വവും അവസരോചിതവുമായ തീരുമാനമെടുക്കാൻ ഉപദേശിച്ചത്‌ ഹരീഷിന്റെ അമ്മയും ഭാര്യയും ചേർന്നാണെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.

എന്തായാലും അതോടെ ആഘോഷഘോഷങ്ങൾക്ക്‌ ഒരു തത്ക്കാലിക വിരാമമായി.

ഭക്ഷണശേഷം, മുൻ നിശ്ചയപ്രകാരം പുലികൾ കാടുകയറാൻ യാത്രയായി. തൊമ്മൻ കുത്തിലേക്കു പോകാൻ ഏർപ്പാടാക്കിയിരുന്ന ബസ്സിനെ ചില പുലികൾ തൊട്ടുതലോടുകയും ഉമ്മവയ്ക്കുകയുമൊക്കെ ചെയ്യുന്നതു കണ്ട്‌ അമ്പരന്നു നിന്നവർക്കായി നാട്ടുകാരൻ കാര്യം വിശദീകരിച്ചു."ബസ്സ്‌ ഒരു സിനിമാ താരമാണ്‌.വെറുതേ ഒരു ഭാര്യ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടത്രേ ഈ ബസ്സ്‌."(തലോടുകയും ഉമ്മവയ്ക്കുകയും ചെയ്തവർ വേണ്ടരീതിയിൽ എന്നെ വന്നു കണ്ടില്ലെങ്കിൽ അവരുടെ പേരും പടവും പോസ്റ്റാക്കുന്നതാണ്‌)

തൊടുപുഴയിലെ എല്ലാ വഴികളും ചെന്നെത്തുന്നത്‌ തന്റെ വീട്ടിലേക്കാണ്‌ എന്ന്‌ നാട്ടുകാരൻ രാജകുമാരൻ യാത്രയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത്‌ എല്ലാവരും വിശ്വസിച്ചു. പിന്നെ തൊടുപുഴയിൽ നിന്നും പെണ്ണു കെട്ടാൻ താൽപര്യമുള്ളവർ, വാഹനമോടിക്കുമ്പോൾ കൊടും വളവുകൾ ഒറ്റയടിക്കു തിരിക്കാനുള്ള വിദ്യ അറിഞ്ഞിരിക്കുന്നത്‌ ചിലപ്പോൾ സഹായകരമായേക്കാം എന്ന കാര്യവും നാട്ടുകാരൻ അറിയിച്ചു.(സൂചിതകഥ ആരെങ്കിലും ഉടനെ പോസ്റ്റാക്കും എന്നു പ്രതീക്ഷിക്കുന്നു.കഥയറിയാൻ ആക്രാന്തമുള്ളവർ നാട്ടുകാരനുമായി ബന്ധപ്പെടുക)

തൊമ്മൻ കുത്തിൽ നിന്നും തിരികെയെത്തി കഴിച്ചത്‌, നല്ല കപ്പ പുഴുങ്ങിയതും കാന്താരിമുളകു ചമ്മന്തിയും കട്ടൻ കാപ്പിയും.

ഇനിതൊമ്മൻ കുത്തിലെ കാഴ്ച്ചകളിലേക്ക്‌................

8 അഭിപ്രായങ്ങൾ:

സബിതാബാല പറഞ്ഞു...

പങ്കെടുക്കാന്‍ പറ്റിയില്ലല്ലെങ്കിലും മനസ്സവിടെ ഉണ്ടായിരുന്നു.

ചാണക്യന്‍ പറഞ്ഞു...

ഒറ്റയിരുപ്പിന് മൂന്ന് പോസ്റ്റോ..ഇയാള്‍ ശരിക്കും പാവത്താനാണോന്നൊരു സംശയം...:):):)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

വീണ്ടും തൊടുപുഴ ബ്ലോഗ്ഗ് മീറ്റ് നിറഞ്ഞു നിൽക്കുകയാണല്ലോ.ഞായറാഴ്ച മുതൽ നമ്മളാണു താരങ്ങൾ അല്ലേ.വിവരണം നന്നായീ ട്ടോ

പാവത്താൻ പറഞ്ഞു...

സബിതാബാല: അടുത്ത മീറ്റിനു കാണാമെന്നു പ്രതീക്ഷിക്കുന്നു...

ചാണക്യൻ:ഞാനൊരു പാവത്താനല്ലേ,ഗുണ്ടകൾ വിളിച്ചു ഭീഷണിപ്പെടുത്തിയാൽ മൂന്നല്ല മുന്നൂറെണ്ണം ഒറ്റയിരുപ്പിന്‌ എഴുതിപ്പോകും....

കാന്താരിക്കുട്ടിക്കും കുട്ടിക്കാന്താരിക്കും സ്നേഹാന്വേഷണങ്ങൾ....

നിരക്ഷരൻ പറഞ്ഞു...

മാഷേ...

എല്ലാവരുടേം അഡ്രസ്സൊക്കെ എഴുതി എടുത്തത് എപ്പോ അയച്ച് തരും ? :)

ഇനിയും മീറ്റണം നമുക്ക് കേട്ടോ ?

നാട്ടുകാരന്‍ പറഞ്ഞു...

അഡ്രസ്‌ തരാതെ പറ്റിക്കുന്ന പാവത്തനെതിരെ ഒരു പോസ്റ്റ്‌ യുദ്ധം പ്രഖ്യാപിച്ചാലോ ?

പൊറാടത്ത് പറഞ്ഞു...

രസികൻ വിവരണം മാഷേ...

പാവത്താൻ പറഞ്ഞു...

വളരെ നന്ദി പൊറാടത്ത്‌ മാഷേ;സന്ദർശനത്തിനും പ്രോത്സാഹനത്തിനും