2008, ഡിസംബർ 5, വെള്ളിയാഴ്‌ച

അജീർണ്ണം

എനിക്കു വല്ലാത്ത വിശപ്പായിരുന്നു
വീട്ടിൽ തിന്നാൻ ഒത്തിരിയുണ്ടായിരുന്നു.
ഞാൻ കഥകൾ കൊറിച്ചു തീർത്തു,
കവിതകൾ കഴിച്ചു തീർത്തു,
എന്നിട്ടും വിശപ്പു മാറാഞ്ഞ്‌,ഞാൻ
ലേഖനങ്ങളും ജീവചരിത്രങ്ങളും
വാരിവലിച്ചു തിന്നു തീർത്തു.

ഇപ്പോൾ അജീർണ്ണം മാറാൻ
ഗീതയും ബൈബിളും ഖുറാനും കഴിച്ചിട്ടും
വലിയ മാറ്റാമൊന്നും കാണാനില്ല.
പഴകിയ രോഗമല്ലേ,
കുറെക്കാലം പിടിക്കുമായിരിക്കും

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

“അജീര്‍ണ്ണം“തലക്കെട്ടും കവിതയും നന്നായിരുക്കുന്നു

പാവത്താൻ പറഞ്ഞു...

നല്ല വാക്കുകൾക്ക്‌ നന്ദി.
വീണ്ടും വരുമെന്നു കരുതട്ടെ