കുറച്ചു നാളായി വളരെ വലിയ ശലഭങ്ങളെ തൊടിയിലൊക്കെ കാണാൻ തുടങ്ങിയിട്ട്. പടമെടുത്തിട്ടു തന്നെ ബാക്കി കാര്യം എന്നു തീരുമാനിച്ച് ഒരു ഞായറാഴ്ച്ച ക്യാമറയുമായി ഇറങ്ങിപ്പുറപ്പെട്ടു. ഒരു വലിയ ശലഭത്തിന്റെ പിറകെ ഒരു മണിക്കൂറോളം നടന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ഇങ്ങനെ വെട്ടിച്ചു വെട്ടിച്ചു പറക്കുന്നതല്ലാതെ ഇവ ഒരിക്കലും ഒരിടത്ത് അടങ്ങിയിരിക്കാറില്ല.ഒരു പൂവിൽ പോലും ഒരു പടമെടുക്കാനുള്ള നേരം ആ ശലഭങ്ങളൊന്നും ഇരുന്നില്ല. പിന്നെ 2 3 ദിവസത്തെ ശ്രമഫലമായി കിട്ടിയതാണ് ഈ ചിത്രശലഭങ്ങളുടെ പടങ്ങൾ.
തുമ്പികൾ കുറച്ചു കൂടി സഹകരണമനോഭാവമുള്ളവരാണ്. അവർ നന്നായി ഇരുന്നു പോസ് ചെയ്തു തരും.ചിലപ്പോൾ ഒരു പടമെടുത്തു കഴിയുമ്പോൾ ചില തുമ്പികൾ ഒന്നു തിരിഞ്ഞു വേറൊരു പോസിൽ ഇരുന്നു തരും."ഈ ആങ്കിളിൽകൂടി ഒന്നെടുത്തോളൂ" എന്നു പറയുമ്പോലെ.
ഒരു തുമ്പിയുടെ പടമെടുത്തുകൊണ്ടിരിക്കുമ്പോൾ മറ്റൊരെണ്ണം വന്ന് അതിനെ ഓടിച്ചുകളഞ്ഞ് അതേ സ്ഥാനത്തിരുന്ന് പോസ് ചെയ്തു തരികയുമുണ്ടായി, ഒന്നിലധികം പ്രാവശ്യം. 1,2 ദിവസം തുമ്പികളുടെ കൂടെയും ചെലവഴിച്ചു.
ടെറസ്സിലെ സിന്റെക്സ് വാട്ടർ റ്റായ്ങ്കിന്മേൽ കൂടു വച്ച വിരുതനാണ് പച്ച പെയിന്റിൽ കുളിച്ചതു പോലെ നിൽക്കുന്നത്. അത് വണ്ടാണോ,ഈച്ചയാണോ,അതോ വേട്ടാളനാണോ എന്നൊന്നും അറിയില്ല.
6 അഭിപ്രായങ്ങൾ:
കേരളത്തില്‍ പൂമ്പാറ്റകളുടെ നിറങ്ങള്‍ നഷ്ടമായിതുടങ്ങിയോ?....ഏവിടെ നമ്മുടെ നീല ..മഞ്ഞ....ഓറഞ്ച്...കളറന്മാര്‍....പുതുവര്‍ഷം കൂടുതല്‍ നിറങ്ങളെകൊണ്ട് നിറയാന്‍ ആശംസകള്‍.....
വന്നതിനു വളരെ നന്ദി പ്രയാൺ
മഞ്ഞ, നീല, ഓറഞ്ജ്, ചുവപ്പ് ഒക്കെ നിറമുള്ള വലിയ വലിയ ചിത്രശലഭങ്ങളെ കണ്ടു കൊണ്ടാണ് പടമെടുക്കാനിറങ്ങിയത്.പക്ഷെ അവയൊന്നും നിന്നു തരുന്നില്ലല്ലോ.ആവുന്നത് ശ്രമിച്ചു നോക്കി, പക്ഷെ രക്ഷയില്ല.വെട്ടിച്ചു പറക്കുന്നവയുടെ പടമെടുക്കാൻ അറിയുകയുമില്ല.
ശലഭങ്ങളുടെ പിറകെയുള്ള ഈ പരക്കം പാച്ചില്‍ നന്നായി...അവസാനത്തെ പച്ച കുതിര കലക്കി... കൂട്ടുകാരാ തന്റെ കവിതകളും നന്നായിരിക്കുന്നു... ആശംസകള്‍...
നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ!!
പകൽക്കിനാവന് നല്ല വാക്കുകൾക്ക് നന്ദി. അവസാനത്തെ പച്ചക്കുതിര വാസ്പ് ഇനത്തിൽ പെട്ട കുത്തുന്ന ജീവിയാണെന്ന് ഒരു സൂവോളജി അധ്യാപകൻ. കുത്തു കൊള്ളാതിരുന്നത് ഭാഗ്യം.
പാറുക്കുട്ടിയുടെ അഭിനന്ദനങ്ങൾ വിനയപൂർവം സ്വീകരിക്കുന്നു. വീണ്ടും വരുമല്ലോ
nalla photographs..
congrats
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ