ബ്രെയ്‌ൿഫാസ്റ്റിനു വിഭവം പട്ടിയിറച്ചിയായിരുന്നു.അതു കഴിച്ചിട്ടാണ് പത്രം  വായിക്കാൻ ഇരുന്നത്.ഇംഗ്ലീഷ് പത്രമായിരുന്നു.അപ്പോൾ തോന്നി ഇംഗ്ലീഷ് അറിയാൻ  വയ്യാത്ത പാവങ്ങൾക്കായി ഈ വാർത്തയൊക്കെ ഒന്നു മലയാളത്തിലാക്കിയാലോ എന്ന്. തൽക്കാലം  ഒരു തുടക്കം എന്ന നിലയിൽ തലക്കെട്ടുകൾ മാത്രം വിവർത്തനം ചെയ്തു . ഇതാ വായിച്ചു  കൊള്ളൂ.
1. Ban on private practice of doctors hits chemists.
സ്വകാര്യ  പ്രാക്റ്റീസ് നിരോധിച്ചതിന് ഡോക്ടർമാർ മെഡിക്കൽ സ്റ്റോർ ജീവനക്കാരെ  മർദ്ദിച്ചു.
2.Closure of colleges will not hit students:Australian  official
കോളജുകൾ അടച്ചിരിക്കുന്നതു കൊണ്ട് വിദ്യാർത്ഥികൾക്ക് തല്ലു  കൊള്ളില്ലെന്ന് ആസ്ത്രേലിയൻ ഉദ്യോഗസ്ഥൻ.
3.India, Sreelanka to hold naval  training.
ഇന്ത്യയും ശ്രീലങ്കയും പൊക്കിളിൽ പിടിത്തം പരിശീലിക്കും.
4. Silent  Valley movement to be commemorated.
നിശ്ശബ്ദ താഴ്വരയിൽ അനക്കമുണ്ടായത്  ആഘോഷിക്കും.
5. Swine flu - 13 new cases reported.
പറന്നതിന്റെ പേരിൽ 13  പന്നികൾക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്.
6.Plea for UPSC centre in  Kozhikkode.
UPSC പരീക്ഷയുടെ മദ്ധ്യ ഭാഗം കോഴിക്കോട്ടാക്കണമെന്ന് അപേക്ഷ.
7.  UN releases Mahatma stamp.
ഐക്യരാഷ്ട്ര സഭ മഹാത്മാവിന്റെ സ്റ്റാമ്പിനെ  മോചിപ്പിച്ചു.
20 അഭിപ്രായങ്ങൾ:
ഹഹ... ഇന്ത്യയും ശ്രീലങ്കയും പൊക്കിളില്‍ പിടിത്തം പരിശീലിക്കും.. നന്നായിട്ടുണ്ട്, കേട്ടോ
ഒരു പരിഭാഷകന്റെ വേക്കൻസി ഉണ്ടു പോരുന്നോ?
Mallu rocks in party എന്നതിനെ മല്ലു പാര്‍ട്ടിയില്‍ കല്ലെറിഞ്ഞു എന്നും വായിക്കാം അല്ലെ സാര്‍. ആളെ ചിരിപ്പിക്കാന്‍ ഉറപ്പിച്ചു ഇറങ്ങിയതാ അല്ലെ:)
"പറന്നതിന്റെ പേരിൽ 13 പന്നികൾക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്."
ഇതു മാരകം!!
3.India, Sreelanka to hold naval training.
ഇന്ത്യയും ശ്രീലങ്കയും പൊക്കിളിൽ പിടിത്തം പരിശീലിക്കും.
ഹി ഹി ഹി ഹി..
സാറേ ഇതൊനും പുള്ളാരെ പഠിപ്പിക്കരുതു കെട്ടോ..
:)
കിടിലന്‍ ചെയിന്‍ മെയില്‍ അയക്കാനുള്ള ഉരുപ്പടി തന്നെ ഇത്! രസ്യനായിട്ടുണ്ട്.
ഹ ഹ. കലക്കി, മാഷേ
കുട്ടികളെ ഇതൊന്നും പഠിപ്പിക്കല്ലേ സാറേ....
അത് കലക്കി...
കലക്കി...
നല്ല വിവർത്തനം...ദേശാഭിമാനി ദിനപത്രം ഓർമ്മ വന്നു !!
പറന്നതിന്റെ പേരിൽ 13 പന്നികൾക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്.
ഹഹഹ.
Thank you so much for your comments.
(തങ്കക്കുടമേ മച്ചൂ നാലു പേരെന്റെ അടുത്തു വന്നല്ലോ)
bhesh ! ...
തര്‍ജ്ജമക്കൊരു നോബല്‍ സമ്മാനമുണ്ടെങ്കില്‍, ആളെ അന്വേഷിച്ചിനി എങ്ങും പോകണ്ട.
(തങ്കക്കുടമേ മച്ചൂ നാലു പേരെന്റെ അടുത്തു വന്നല്ലോ).... ഇതും കലക്കി...
സര്‍ പുലി ആയിരുന്നല്ലേ??
ജോര്‍ ആയി
ഇന്ത്യയും ശ്രീലങ്കയും പൊക്കിളിൽ പിടിത്തം പരിശീലിക്കും.
ഹി ഹി ഹി ഹി..
ഹീ ഹീ ഹീ.... ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല... സത്യം.... അപാരം
അഭിപ്രായം പറഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ