ഇനി രാത്രിയാണ്
ഇനി രാത്രിയാണ്
ദുരിതങ്ങളുടെ തീക്ഷ്‌ണമായ ഇരുൾ നിറഞ്ഞ രാത്രി.
വിഷാദം പേമാരിയായി കോരിച്ചൊരിയുന്ന കർക്കിടകരാത്രി.
ബന്ധങ്ങൾ ഞെട്ടറ്റു വീണു കിടക്കുന്നൊ -
രീ നഗ്നവൃക്ഷച്ചുവട്ടിൽ,
ഇല്ലാത്തൊരഭയം കൊതിച്ചിനിയുമെന്നേക്കു -
മേകനായ് ഞാൻ നിന്നുഴറണം.
ഭീതിയുടെ മരണത്തണുപ്പാർന്ന കൈകളുടെ
ആലിംഗനത്തിൽ ഞാൻ പിടയണം.
ആരോ കഴുത്തറുത്തിട്ടൊരു പൂങ്കോഴി
കൂവാതെ നേരമിനി പുലരില്ല.
ആരോ പിഴുതെടുത്തെങ്ങോ കളഞ്ഞോരു നാവിൽ
ഭൂപാളമുണരാതിനിയുദിക്കില്ല സൂര്യൻ
എനിക്കിനിയുമില്ലൊരു സൂര്യോദയം.
എനിക്കിനിയുമില്ലൊരു സൂര്യോദയം
22 അഭിപ്രായങ്ങൾ:
എനിക്കിനിയുമില്ലൊരു സൂര്യോദയം
കവിത ഇഷ്ട്ടമായി, ആശംസകള്‍ !!
kavitha kollam, kurinjiye copy cheyyan pattunnillao, njan padicha pani 18 um nokki.
ഇനി രാത്രിയാണ്
ദുരിതങ്ങള്‍ പകരന്നെരിഞ്ഞ ഒരു പകലിന്റെ നോവ് മായ്ക്കാന്‍ വന്ന
ശാന്തമായ തണുത്ത രാത്രി....
njaan optimistic aa... hihi
ദൈവമേ..!!
ഇതവളല്ലേ...
കവിത!!!
ഇങ്ങിനെയൊക്കെയാണു കവിത വരുന്നതല്ലെ.......:)
ആരോ കഴുത്തറുത്തിട്ടൊരു പൂങ്കോഴി
കൂവാതെ നേരമിനി പുലരില്ല.
അയ്യോ അപ്പൊള്‍ ഇനി നേരം വെളുക്കില്ലേ....?
കൊള്ളാം നന്നായിരിക്കുന്നു...
എത്താന്‍ അല്പം വൈകി...
കൊള്ളാം
:)
കൊള്ളാം നന്നായിരിക്കുന്നു...
ആരോ കഴുത്തറുത്തിട്ടൊരു പൂങ്കോഴി
കൂവാതെ നേരമിനി പുലരില്ല
വെള്ളികീറി തുരിതം പിണഞ്ഞു പ്രഭാതം അപ്പോഴും പലതായി ഉഴിയാന്‍ കാത്തിരിക്കുന്നു
വളരെ മനോഹരമായ വരികള്‍
ഹേയ് വെറുതേ വിഷമിക്കാതെ പാവത്താനേ...
കോഴികൾ ഇനിയും കൂവും..സൂര്യൻ ഇനിയും ഉദിക്കും ..ഇല്ലെന്നറിയാമെങ്കിലും അങ്ങനെ പ്രതീക്ഷിച്ചാലല്ലേ നമുക്കൊക്കെ ജീവിക്കാൻ പറ്റൂ
മനസ്സ് പാഴ് നിലമാണെന്നു പറയുന്നു, ഇനിയൊരു സൂര്യോദയമില്ലെന്നു പറയുന്നു. എന്തു പറ്റി മാഷേ?
"വിടരുമോ കനവു വിടരാതെ കൊഴിയുമോ
പുലരുമോ രാവ് പുലരാതെ കൊഴിയുമോ” ഓരോ രാത്രികളുടെയും വിഹ്വലത...
ജെ: നന്ദി, സന്ദര്‍ശനത്തിനും പ്രൊത്സാഹനത്തിനും.
അനിഷ: നന്ദി. കുറിഞ്ഞിയുടെ കാര്യത്തില്‍ ഞാനും നിസ്സഹായന്‍....
കണ്ണനുണ്ണി: വന്നതില്‍ സന്തോഷം. ഒരു optimistic പുനര്‍വായനയ്ക്കു നന്ദി.....
ഹരീഷേ: പേടിച്ചു അല്ലേ?
പ്രയാണ്‍: കവിത വന്നോ?????
ഭായി:ഏയ്.. വെളുക്കതിരിക്കില്ലായിരുക്കും അല്ലേ? വൈകിയാണെങ്കിലും വന്നല്ലോ...സന്തോഷമായി.
ശ്രീ: നന്ദി.
കോമിക്കോള: നന്ദി.സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.
പാവപ്പെട്ടവന്‍:സന്തോഷമായി.വീണ്ടും കാണാം.
വീരു: തീര്‍ച്ചയായും പ്രതീക്ഷകളുണ്ടായിരിക്കണം. ഞാന്‍ യോജിക്കുന്നു.
എഴുത്തുകാരിച്ചേച്ചി: ഒന്നും പറ്റിയില്ല.ഓരോരോ ചിന്തകള്‍. അത്ര തന്നെ. വന്നതിനു നന്ദി.
താരകന്‍: രാവിന്റെ വിഹ്വലതകള്‍ കൊള്ളാമല്ലോ.ഇഷ്ടമായി.
ആരോ കഴുത്തറുത്തിട്ടൊരു പൂങ്കോഴി
കൂവാതെ നേരമിനി പുലരില്ല.
gooooooooooooooooooood
കൊള്ളാം ...
എന്തു പറ്റി പാവത്താനേ... ഇങ്ങിനെയൊക്കെ എഴുതാന്‍.... :):):)
kollaam ..paavaththane
അങ്ങനെ നിരാശപ്പെടല്ലേ....
“ആരോ പിഴുതെടുത്തെങ്ങോ കളഞ്ഞോരു നാവിൽ
ഭൂപാളമുണരാതിനിയുദിക്കില്ല സൂര്യൻ “
എനിക്കീവരിയുടേ അർഥം പിടികിട്ടിയില്ല..കേട്ടൊ
പേടിക്കാതിരിക്കൂ...
മുട്ടകൾ ഇനിയും വിരിയും..
പൂവ്വങ്കോഴികൾ ഇനിയും കൂകും
സൂര്യോദയം ഇനിയും കാണും!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ