എന്റെ കാൽച്ചുവട്ടിലായെപ്പോഴും കിടക്കുമെൻ
നിഴലിനു പലപ്പോഴും പലതാണല്ലോ ഭാവം.
ചിലപ്പോൾ തിളങ്ങുന്ന ദംഷ്ട്രയും കൊമ്പും വാലും,
ക്രൂരമാമതിഘോരഭാവവും ഭയാനകം.
ചിലപ്പോൾ മിഴികളിലഞ്ജനമെഴുതിയാ
തിരുനെറ്റിയിലൊരു സിന്ദൂരപ്പൊട്ടും കുത്തി
ആരെയും മയക്കുന്ന വശ്യമാം ചിരിയുമായ്
ചാരത്തു വന്നിട്ടെന്നെ വിളിക്കും പ്രണയാർദ്രം.
ചിലപ്പോളൊരു പിഞ്ചു പൈതലിൻ നറു നിലാ
പ്പാൽപ്പുഞ്ചിരി തൂകിച്ചാരത്തു വന്നേ നിൽക്കും.
വാത്സല്യം തുളുമ്പുന്ന കൈകളാലണച്ചെടു -
ത്തോമനിക്കുവാനായിത്തുടിക്കും മനസ്സപ്പോൾ.
എങ്കിലുമെനിക്കെന്നും പേടിയെൻ നിഴലിനെ
പിരിയാനൊരിക്കലുമാവുകില്ലെന്നാകിലും.
പ്രേമവും വാത്സല്യവും പേടിയും വെറുപ്പുമായ്
ചേർത്തിഴപിരിച്ചവർ; പിരിയാനാകാത്തവർ
16 അഭിപ്രായങ്ങൾ:
പാവം നിഴല്‍...
എങ്കിലുമെനിക്കെന്നും പേടിയെൻ നിഴലിനെ
പിരിയാനൊരിക്കലുമാവുകില്ലെന്നാകിലും.
പ്രേമവും വാത്സല്യവും പേടിയും വെറുപ്പുമായ്
ചേർത്തിഴപിരിച്ചവർ; പിരിയാനാകാത്തവർ
നന്നായി നിഴല്‍ ഒരു സംഭവം ആണല്ലേ
ഒരിക്കലും ഒരു വിടുതൽ കിട്ടാതെ....
പാവം നിഴൽ..!!
ആശംസകൾ.
നന്ദി, കുമാരന്‍,ശിവ,കുറുപ്പ്,വീകെ വന്നതിനും അഭിപ്രായം പറഞ്ഞതിനും.
നല്ല കവിത...
അതെ, പാവം നിഴല്‍. വിട്ടുപോകണമെന്നു തോന്നിയാലും വയ്യല്ലോ.
കൊള്ളാം
:)
ishtaayi ee nizhal sambavam
നന്ദി ജെനിഷ, എഴുത്തുകാരിച്ചേച്ചി, അരുണ്‍,the man to walk with, sandarshanaththinum prothsaahanayththinum..
നിഴൽക്കൂത്ത് കുഴപ്പമില്ല..കേട്ടൊ..
നിഴലും,വെളിച്ചവുമില്ലാതെന്തുജീവിതം ?
സര്‍,
നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...ബ്ലോഗ് ടെമ്പ്ലടെസ് അടിപൊളി
തസ്ലീം .പി
നന്നായിരിക്കുന്നു...
ആശംസകള്‍...
സര്‍,
നിഴലിന്റെ കഥ കണ്ടു. എന്നും എപ്പോഴും സുഖത്തിലും ദുഃഖത്തിലും നമ്മെ വിട്ടു പിരിയാത്ത നിഴലിനുമുണ്ടാകാം മറിച്ചു പറയാന്‍ പലതും. കാലത്തിന്റെ സാക്ഷിയാണവന്‍. പക്ഷെ പാവത്തിന് ഇരുട്ടില്‍ കണ്ണുകാണാനാവാത്തത് വിധിവൈപരീത്യമാകാം.
അഭിനന്ദനങ്ങള്‍
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി, മാന്ത്രികന്‍ ബിലാത്തിപട്ടണം, തസ്ലീം,ജയശ്രീ,മാത്‌സ് ബ്ലോഗ് റ്റീം..എല്ലാവര്‍ക്കും
വളരെ മനോഹരം, വരികളുടെ ചിട്ടയിലുള്ള ഇരുത്തം നല്ല വയനാ സുഖം തരുന്നു.
...ആശംസകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ