2009, ജൂലൈ 27, തിങ്കളാഴ്‌ച

നിരാശാജനകമായ ചെറായി സുഹൃദ്‌ സംഗമം(ഞാൻ ബ്ലോഗ്‌ പൂട്ടുന്നു)

അങ്ങിനെ ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം കഴിഞ്ഞു.
എന്തെല്ലാമായിരുന്നു ബഹളം? സുരക്ഷാപ്രശ്നങ്ങൾ, അനോണി, സുനാമി,ചാവേറ്‌,കുഴിബോംബ്‌, തീവ്രവാദി ,ഭൂകമ്പം, ....എന്തെന്തു പ്രതീക്ഷകളായിരുന്നു ചെറായിയിലേക്കു പോകുമ്പോൾ? എന്നിട്ടിപ്പോ എന്തായീ? ബ്ലോഗ്‌ മീറ്റാണത്രേ ബ്ലോഗ്‌ മീറ്റ്‌.....

എല്ലാവർക്കും ശൌര്യം ബ്ലോഗിലേയുള്ളു.!ചെറായി എന്നു കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ബ്ലോഗായ ബ്ലോഗൊക്കെ വായിച്ചു വായിച്ച്‌ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാ..
ഇതിപ്പോ അനോണിയില്ല, സുനാമിയില്ല, ബോംബില്ല, തോക്കില്ല എന്തിന്‌, കള്ളുകുടിയില്ല, ചീത്തവിളിയില്ല. കത്തിക്കുത്ത്‌, അടിപിടി വാക്കേറ്റം ങേഹേ..
കുറെ അയ്യോ പാവികള്‌ വന്നു കൂടിയിരുന്ന് സ്നേഹം, സൌഹൃദം, കാരുണ്യം എന്നൊക്കെ പറഞ്ഞു ചിരിച്ചും കെട്ടിപ്പിടിച്ചും ഉമ്മവച്ചും ചോറുണ്ട്‌,ചായ കുടിച്ച്‌, റ്റാറ്റാ പറഞ്ഞു പിരിഞ്ഞു...
എന്റെ രൂപാ 250 പോയതു മിച്ചം.അതു പാവങ്ങളെ സഹായിക്കാനുപയോഗിക്കുമത്രേ.. ദൈവമേ ഒരു ഫുള്ളിനുള്ള കാശാ പോയത്‌. ആ നേരത്ത്‌ രണ്ടെണ്ണം വീശി, പാമ്പായി, വീട്ടിലിരുന്ന് പത്രം വായിച്ചിരുന്നെങ്കിൽ ഇതിലെത്ര നന്നായിരുന്നു!!!
അതെങ്ങനാ? ചുണയുള്ള ആണുങ്ങളെയൊന്നും അടുപ്പിച്ചില്ലല്ലോ.ഇനിയെങ്കിലും മനസ്സിലാക്ക്‌..മീറ്റു നന്നാവണമെങ്കിൽ പുലികളു വേണം പുലികള്‌.
എന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. അതുകൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നിർത്തി... ബ്ലോഗിങ്ങു നിർത്തി. ഞാനൊരു പത്രം തുടങ്ങാൻ തിരുമാനിച്ചു.
ങ്‌ ഹാ പറഞ്ഞു തീരുന്നേനു മുൻപു വന്നോ അയ്യോ നിർത്തല്ലേ നിർത്തല്ലേന്നു പറഞ്ഞ്‌ ആൾക്കാര്‌? അതു പറയാൻ നിങ്ങളാരാ? അതിനു ഞാൻ വേറെ ആളിനെ ഏർപ്പാടാക്കീട്ടൊണ്ട്‌. അവരു വേണ്ട സമയത്തു പറഞ്ഞോളും. അപ്പോ ഞാൻ വേണ്ടത്‌ ചെയ്തോളാം. തോക്കിൽ കേറി വെടി വെക്കല്ലേ.... ഹല്ല പിന്നെ..
ഓ തുടങ്ങിയല്ലോ ഓരൊരുത്തന്മാര്‌ ആളാവാൻ വേണ്ടിയുള്ള പരിപാടികള്‌.പോസ്റ്റിടുന്നു,പടമിടുന്നു, യാത്രാ വിവരണമെഴുതുന്നു.കണ്ടാൽ തോന്നും ഇവനൊക്കെ അവിടെന്തോ മല മറിക്കുകയായിരുന്നെന്ന്..ചുമ്മാ, ജാഡയല്ലേ... അല്ലെങ്കിൽ ഇപ്പോ ഈ പോസ്റ്റിടുന്നവരിലാരെങ്കിലുമുണ്ടായിരുന്നോ മീറ്റു സമയത്ത്‌ ഒരു കുഞ്ഞു വിവാദമുണ്ടാക്കാൻ? മീറ്റൊന്നു കൊഴുപ്പിക്കാൻ? ബ്ലോഗില്‌ കെടന്ന് ഞഞ്ഞാ പിഞ്ഞാ പറയുന്നതു പോലല്ല ബ്ലോഗ്‌ മീറ്റില്‌ ഒരലമ്പുണ്ടാക്കുന്നത്‌. അതിനിത്തിരി പുളിക്കും. അതാ പറേന്നത്‌ അതിനൊക്കെ പുലികള്‌ വേണം പുലികള്‌. ന
ല്ല തന്റേടമുള്ള പുലികള്‌.
ഈ സംഘാടകന്മാരെന്നു പറഞ്ഞു നടക്കുന്നവരിലാരെങ്കിലും വേണ്ടാ - വിളിക്കണ്ടാ, - വരുന്നോന്നൊന്നു ചോദിക്കുകെങ്കിലും ചെയ്തിരുന്നെങ്കിൽ പല പുലികളും വന്നേനെ.എങ്കിലീ മീറ്റ്‌ ഇത്ര ബോറാകുമായിരുന്നോ?നിരാശാജനകമാകുമായിരുന്നോ? ചീത്തവിളി, തമ്മിൽത്തല്ല്, കടിപിടി ഹോ ഒരരങ്ങായേനേ.. ങ്‌ ഹാ ഇനി പറഞ്ഞിട്ടെന്താ...വൈദ്യസഹായം എന്നു വലിയ ബോർഡും വച്ച്‌ പുലികളെ ചികിൽസിക്കാനിരുന്ന അനില്‌ ഒരു പണിയുമില്ലാതെ വെറുതെ ഈച്ചയടിച്ചിരുന്നു അത്ര തന്നെ. അല്ലാതെന്താ.
അതു കൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി ബ്ലോഗാണ്‌, ബ്ലോഗറാണ്‌, ബ്ലോഗ്‌ മീറ്റാണ്‌ എന്നൊന്നും പറഞ്ഞു നാണം കെടാൻ ഞാനില്ല. തീർന്നു ഇതോടെ നിർത്തി ഈ പണി. ഞാൻ ബ്ലോഗ്‌ പൂട്ടി പത്രം തുടങ്ങാൻ പോണു. എല്ലാവർക്കും നമസ്കാരം.
ബ്ലോഗ്‌ മീറ്റ്‌ വൻ വിജയം
ചെറായി ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം വിജയകരമായി പര്യവസാനിച്ചു. സംഘാടകർക്ക്‌ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
ഇപ്പൊ എല്ലാം ശരിയായില്ലേ?

43 അഭിപ്രായങ്ങൾ:

ബ്ലോത്രം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മുള്ളൂക്കാരന്‍ പറഞ്ഞു...

ഞാനും നിര്‍ത്തി മാഷെ...നമ്മള്‍ പുലികളാണെന്ന് പറഞ്ഞിട്ടെന്താ... ബഹുമാനമില്ല ഇവന്മാര്‍ക്കൊന്നും... ഒന്നുമില്ലെങ്കില്‍ ദിവസം ഒന്ന് രണ്ടു പോസ്റ്റും കമന്റുകളുമൊക്കെയായി ഈ ബൂലോകത്ത് ഓടി നടന്നതാണെന്ന് ഓര്‍ക്കണ്ടേ ഒരുത്തനെങ്കിലും... ഈ 'പയ്തങ്ങള്‍' ഒട്ടും ബഹുമാനം കാണിക്കുന്നില്ലന്നെ. ആ...അതൊരു കാലം... ഇനി പറഞ്ഞിട്ടെന്താ... ഒരു പത്രം തുടങ്ങാന്നു വച്ച ഇവനൊക്കെ കേറി പത്രവും പൂട്ടിക്കും... സന്യാസിയാവാന്നുവച്ചാ അവിടേം കേറി അലമ്പുണ്ടാക്കും ഇവന്മാര്‍... കുറച്ചുകാലം കാശിക്കു പോകണം...അപ്പൊ ശരി...

ബ്ലോത്രം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബ്ലോത്രം പറഞ്ഞു...

ആശംസകള്‍...

രമേഷ് കതിവന്നൂര്‍ പറഞ്ഞു...

എന്തായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഒരു അഅവതരണഗാനവും അവിടെ അവതരിപ്പില്ല എന്നറിഞ്ഞതില്‍. ആ ഗാനം നല്ലതോ മോശമോ എന്നുള്ള അഭിപ്രായമല്ല, മറിച്ച് അങ്ങിനെ അവതരണഗാനം അവതരിപ്പിക്കാന്‍ ഇതെന്താ കെ പി എ സി ടെ നാടകമോ? അതുപോലെ തന്നെ ബൂലോകത്തെ മീറ്റില്‍ ആദ്യമായി ലൈവ് അപ്ഡേറ്റ് എന്ന ഐഡിയ കൊണ്ടുവന്നത് കാപ്പിലാന്‍ ആണെന്ന് അദ്ദേഹം തന്നെ പല വേദികളില്‍ പ്രഖ്യാപിക്കുന്നതു കണ്ടു.
2006 ല്‍ കൊച്ചിയില്‍ വച്ചു നടന്ന പ്രഥമ ബൂലോകമീറ്റു മുതല്‍ ലൈവ് അപ്‌ഡേറ്റ് എന്ന ആശയം ആരും ഇതുപോലെ തലപൊക്കി അവതരിപ്പിക്കാതെ തന്നെ ഉടലെടുത്തുവന്ന് യാഥാര്‍ത്ഥ്യമാക്കിയകാര്യമാണ്. അന്നു ആ ലൈവ് അപ്ഡേറ്റ് പോസ്റ്റില്‍ 500ല്‍ അധികം കമന്റുകള്‍ നിറഞ്ഞു. ചാനലുകളിലെ റിപ്പോര്‍ട്ടില്‍ പോലും ആ ഒരു ഹൈലൈറ്റ് എടുത്തു പറഞ്ഞിരുന്നതായും ഓര്‍ക്കുന്നു.
അതുകൊണ്ട് ഇത്തരം അവകാശ വാദങ്ങള്‍ ഉയര്‍ത്തും മുന്‍പ് അത് ഇതിനു മുന്‍പ് ആരും ചെയ്തിട്ടില്ലാത്തതെന്ന് മിനിമം ഉറപ്പെങ്കിലും ഇത്തരം പൊങ്ങച്ചക്കാര്‍ ഓര്‍ക്കുന്നത് നല്ലത്.

കാപ്പിലാന്‍ പറഞ്ഞു...

:):)

സബിതാബാല പറഞ്ഞു...

ithenthu patti? blogmeet nu varaan pattanjathinte niraasayil aayirunnu njaan. ippol entha ingane?

Junaiths പറഞ്ഞു...

അത്ര പാവത്താനൊന്നുമല്ലല്ലെ ..ഗള്ളാ...ഒന്ന് പറഞ്ഞിരുന്നെങ്കില്‍ നമ്മക്ക്‌ തകര്‍ക്കാമാരുന്നല്ലോ .

നാട്ടുകാരന്‍ പറഞ്ഞു...

സാക്ഷാല്‍ ഭീകരന്‍ ഹരീഷിനു പോലും ചെറായി അടുത്തപ്പോള്‍ പ്രവേശം, കൈ കാലുകള്‍ക്ക് വിറയല്‍ , തലവേദന, കുടുകുടെ വിയര്‍പ്പു എന്നീ രോഗങ്ങള്‍ ഉണ്ടായിപ്പോയി. പിന്നെ പ്രശസ്തനായ അനില്‍ ഡോക്ടര്‍ ചികില്സിച്ചപ്പോലാണ് അത് കുറഞ്ഞത്.

ശ്രീ പറഞ്ഞു...

ഇപ്പോ പ്രശ്നം ഉണ്ടാകാത്തതായോ പ്രശ്നം? ;)

Rani പറഞ്ഞു...

:)

കണ്ണനുണ്ണി പറഞ്ഞു...

:)

vahab പറഞ്ഞു...

ഹോ... പത്രം തുടങ്ങാന്‍ പോവുകയാണല്ലേ.. ഇനിയിപ്പൊ മനോരമയും മാതൃഭൂമിയുമൊക്കെ പൂട്ടേണ്ടിവരുമല്ലോ....!??
ഒരു സംശയം, പത്രമുതലാളിയുടെ ആത്മഹത്യ പത്രത്തില്‍ വായിക്കേണ്ടിവരുമോ? ഏതായാലും എന്നെ ഒരു വരിക്കാരനാക്ക്‌. പണം പിന്നീടെടുക്കാം!!

Typist | എഴുത്തുകാരി പറഞ്ഞു...

തലക്കെട്ടു കണ്ടാല്‍ വായനക്കാര്‍ തെറ്റിദ്ധരിക്കും. ഞാനും കരുതി സന്തോഷമായിട്ടു പറവൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചു പിരിഞ്ഞതാണല്ലോ, അപ്പഴൊന്നും ഒരു നിരാശയും കണ്ടില്ല, പിന്നെ ഇപ്പഴീ നിരാശ ഇതെവിടന്നു വന്നൂന്നു്.ഇപ്പഴല്ലേ മനസ്സിലായതു്.

ജിജാ സുബ്രഹ്മണ്യൻ പറഞ്ഞു...

ബ്ലോഗ് സംഗമത്തിൽ ഒരു അടിപിടി പോലും ഉണ്ടായില്ല എന്നതിൽ ഞാനും ദുഃഖിക്കുന്നു.മീറ്റിനു മുൻപ് എന്തൊക്കെ പ്രചാരണങ്ങളായിരുന്നു.പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഓരോ സംഭവങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു.ഈ നല്ല ആക്ഷേപഹാസ്യത്തിനു അഭിനന്ദൻസ് !

നിരക്ഷരൻ പറഞ്ഞു...

ട്രാക്കിങ്ങ്..
വായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.

Kvartha Test പറഞ്ഞു...

പാവത്താന്‍ കളിപ്പത്താന്‍ ആയോ എന്നോര്‍ത്ത് ആദ്യം ഞെട്ടല്‍ രേഖപ്പെടുത്തി, പിന്നെ എല്ലാം മനസ്സിലായീ.

മറ്റൊരു പവത്താന്‍ പറഞ്ഞു...

ആശ്രമം എന്നും ആള്‍ത്തറ എന്നും “സാമ്രാജ്യം’ എന്നും ഒക്കെ പറഞ്ഞ് നിങ്ങൊളൊക്കെ ചേര്‍ന്ന് തന്നെ ആ മഹാനെ ഇങ്ങിനെ ചുമന്നു പൊക്കിയത്.
എന്നിട്ടിപ്പോള്‍ എന്തായി വേലിയിലിരുന്നതിനെ എടുത്ത് എവിടെയോ വച്ചതുപോലെയായില്ലേ? ചുമക്ക് ചുമക്ക് ചിലരെ ചുമന്നാല്‍ ചുമക്കുന്നവരും നാറും.
അത്രേയുള്ളു. ഇനി എങ്കിലും ആരെങ്കിലുമൊക്കെ തിരിച്ചറിയുവോ അങ്ങേരുടെ രാജാപ്പാര്‍ട്ട് കളി?
താല്പര്യമില്ലേ? എങ്കില്‍ അവിടെ വലതുവശത്ത് ആശ്രമത്തിന്റെ ലോഗോ ചുമക്കാനുള്ള എച് ടി എം എല്‍ കോടുണ്ട്. പോയി അവനവന്റെ ബ്ലോഗില്‍ ചുമക്ക്.
ഇത്രയും പറഞ്ഞത് അദ്ദേഹത്തിന്റെ ഗയിം തിരിച്ചറിഞ്ഞ പാവത്താനോടോ നാട്ടുകാരനോടോ അങ്ങിനെ ചിലരോടോ അല്ല. ഇപ്പോഴും ചുമക്കുന്നവരോടാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

ഹ ഹ..

കൊള്ളാം കൊള്ളാം

@പാവത്താൻ & നാട്ടുകാരൻ,

ബൂലോകം നിറയെ പുലികളും പൂച്ചകളും പോലെയുള്ള മൃഗങ്ങൾ മാത്രമുള്ളതുകൊണ്ടാണോ ചികിത്സിക്കാൻ അനിലിനെ തന്നെ തെരഞ്ഞെടുത്തത്?

ചാണക്യന്‍ പറഞ്ഞു...

പാവത്താനെ,
ഇയാള്‍ ശരിക്കും പാവത്താനാണോന്നൊരു സംശയം....പോസ്റ്റ് മുഴുവന്‍ വായിച്ചപ്പോള്‍ സംശയം ലവലേശമില്ല...തിര്‍ച്ച..ഇയാള്‍ പാവത്താന്‍ തന്നെ:)

സൂത്രന്‍..!! പറഞ്ഞു...

സന്തോഷായി ....

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പാവത്താനേ...

കനല്‍ പറഞ്ഞു...

ക്ഷമിക്ക് പാവത്താനേ....
എനിക്കൊന്നും അങ്ങോട്ട് വരാന്‍ പറ്റിയില്ല....

അല്ലേ കാണാരുന്നു... ഒരു ലോഡ് പോസ്റ്റുകളിറങ്ങിയേനെ... ബ്ലോഗതല്ലിനെ പറ്റി....

ഞാനൊരു ചാവേറിനെ അയച്ചിരുന്നു. നമ്മടെ വാഴക്കോടനെ.
പുതിയ തന്ത്രമാ.. ആള്‍ക്കാരെ ചിരിപ്പിച്ചു കൊല്ലുമെന്നൊക്കെ പറഞ്ഞാ ഇവിടുന്ന് കച്ചയും കെട്ടി പോയത്.
അവന്‍ പോയി അവിടെ മിമിക്രി കാട്ടി ആള്‍ക്കാരെ കരയിപ്പിച്ചെന്നാ കേട്ടത്.

ബിനോയ്//HariNav പറഞ്ഞു...

കറക്ട്, പാവത്താന്‍റെ കൂമ്പിനിടിക്കുന്ന ഹരീഷിന്‍റെയും, മുള്ളൂര്‍‌ക്കാരനെ കോളറില്‍ തൂക്കിയാട്ടുന്ന പൊങ്ങുമ്മൂടന്‍റെയുമൊക്കെ ഫോട്ടോക്കായി കാത്തിരുന്നത് വേസ്റ്റായി. ഹും.. അടുത്ത മീറ്റിന് നോക്കാം :)

അരുണ്‍ കരിമുട്ടം പറഞ്ഞു...

വെള്ളമടി, പത്രം, പുലി..
ആരാ?
:)

പാവത്താൻ പറഞ്ഞു...

മള്ളൂക്കാരൻ:എന്നാലിനി അടുത്ത മീറ്റ്‌ കാശിയിലാക്കിയാലോ?
ബ്ലോത്രം:മൂന്നു കമന്റുകൾക്കും നന്ദി.
രമേഷ്‌:സന്ദർശനത്തിനു നന്ദി.
കാപ്പിലാൻ:വന്നതിൽ സന്തോഷം.ചെറായിയിൽ കാണുമെന്നു പ്രതീക്ഷിച്ചിരുന്നു.
സബിതാബാല::-)
junaith:പാവത്താന്റെ പാവത്തത്തെ സംശയിക്കല്ലേ! ദൈവകോപമുണ്ടാവും.
നാട്ടുകാരൻ:ആരാണീ ഹരീഷ്‌??
ശ്രീ:കാണണമെന്നാഗ്രഹമുണ്ടായിരുന്നു.മീൻ പിടിക്കണ്ടേ? വെള്ളം തെളിഞ്ഞു കിടന്നാലെങ്ങിനാ?:-)
റാണി,കണ്ണനുണ്ണി :നന്ദി.സന്ദർശനത്തിനും പുഞ്ചിരിക്കും

Sabu Kottotty പറഞ്ഞു...

മീറ്റാന്‍ പോയി മാനം കെട്ടു എന്നല്ലാണ്ട് വല്യമെച്ചമൊന്നും ഞാനും കണ്ടില്ല. പിന്നെ ലതിച്ചേച്ചീടെ കണ്ണിമാങ്ങ അച്ചാറും മിസ്സിസ് നിരക്ഷരന്റെ ചെമ്മീനടയും കൊണ്ടു സായൂജ്യമടഞ്ഞു. പള്ളയില്‍ സ്ഥലമില്ലാറ്റിരുന്നോണ്ടാ, അല്ലെങ്കില്‍ വിവരമറിഞ്ഞേനേ... ഇനി മുതല്‍ മീറ്റുവേണ്ടാ ഈറ്റുമതി...

പാവത്താൻ പറഞ്ഞു...

വഹാബ്‌:ആത്മഹത്യയോ?സാധ്യതയില്ല. അതിനു മുൻപ്‌ നാട്ടുകാർ തല്ലിക്കൊല്ലില്ലേ...
എഴുത്തുകാരിച്ചേച്ചി,ജിജാ,നിരക്ഷരൻ ശ്രീ@ശ്രേയസ്‌ : എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി.വീണ്ടും കാണാം...

മറ്റൊരു പാവത്താനോ? എന്താ കഥ?
സുനിൽകൃഷ്ണൻ: ഹ,ഹ,ഹ
ചാണക്യൻ: ചൂടുവെള്ളത്തിൽ വീണ പൂച്ച... ഹിഹിഹിഹി
സൂത്രൻ:.......പറഞ്ഞോളൂ
രാമചന്ദ്രൻ: എന്തോ.... മനസ്സിലായി...
കനൽ:അക്ഷരത്തെറ്റില്ലാതെ മലയാളം റ്റൈപ്‌ ചെയ്യാൻ പഠിക്കൂ.'ചവറിനെ' എന്നതിനു പകരം ചാവേറിനെ എന്നാണെഴുതിയിരിക്കുന്നത്‌.(വാഴക്കോടൻ അധികനാൾ നാട്ടിലുണ്ടാവില്ലല്ലോ അല്ലേ)
ബിനോയ്‌: ഹമ്മേ...
അരുൺ: ആ ആരാ?

sheriffkottarakara പറഞ്ഞു...

വായന ആരംഭത്തില്‍ തോന്നി "കോഴി മൂന്നു തവണ കൂകുന്നതിനു മുമ്പേ" എന്നു പിന്നെയല്ലേ കാര്യം പുടി കിട്ടിയതു.അഭിനന്ദനങ്ങള്‍!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

അവസാനം പറഞത് താങ്കളുടെ പത്രത്തിലെ ആദ്യത്തേയും അവസാനത്തേയും വാര്‍ത്തയാണൊ?

അപ്പു ആദ്യാക്ഷരി പറഞ്ഞു...

മാഷേ.... നല്ല വ്യത്യസ്തമായ അഭിപ്രായങ്ങള്‍.

jayanEvoor പറഞ്ഞു...

ഹും..... പാവത്താനേ...

ഷെമി ഷെമി!

എല്ലാരും ബ്ലോഗര്‍ സഹോദരന്മാര്‍!
കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍ തിരിച്ചു വരും!

ഡോക്ടര്‍ പറഞ്ഞു...

ഹ ഹ ഹ ഹ.... അപ്പൊ ആള് പാവത്താനോന്നും അല്ലല്ലേ... കാണാനും പരിചയപ്പെടാനും കഴിഞ്ഞതിനു നന്ദി.... :)

.. പറഞ്ഞു...

പാവത്താനെ ഇനി ഒരിക്കലും പത്രം ഒന്നും തുടങ്ങല്ലേ......ഒന്ന് തുടങ്ങിയ ബ്ലോത്രത്തിന്റെ എഡിറ്റര്‍ ഉറങ്ങിയിട്ട് ദിവസം കുറേയായി എന്തിനാ ആവശ്യമില്ലാത്ത പരിപാടികള്‍...........
http://www.sathyaanweshakan.co.cc/

Rakesh R (വേദവ്യാസൻ) പറഞ്ഞു...

പാവത്താനേ, നമ്മളു കുറേ പാവങ്ങള്‍ മീറ്റിയാലും മീറ്റാകും എന്നു പലര്‍ക്കും മനസ്സിലായി ;)

ബോണ്‍സ് പറഞ്ഞു...

പാവത്താനെ..പൂട്ടി കഴിയുമ്പോള്‍ താക്കോല്‍ ഇങ്ങു തരണേ...:)

ഞാന്‍ ഒരു പുതിയ പരിപാടി തുടങ്ങാന്‍ പോകുവാ..പഴയ ബ്ലോഗ്‌, ഡൊമൈന്‍ കൊടുക്കാനുണ്ടോ...പൂയ്‌......

Pongummoodan പറഞ്ഞു...

പാവത്താനേ..

അടുത്തമീറ്റിന് കേടുതീര്‍ക്കാം. :)
രസിച്ചു.

ധനേഷ് പറഞ്ഞു...

പൂട്ടാന്‍ പോകുവല്ലേ അവസാനമായി, പോസ്റ്റിലേക്ക് ഒരുപിടി അല്ല ഒരു കമന്റിടാം എന്നു കരുതി വന്നതാ...
:)

Cartoonist പറഞ്ഞു...

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്‍ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര്‍ വരച്ചുതന്നവര്‍ അതിന്റെ ഒരു ക്ലിയര്‍ സ്കാന്‍ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്‍ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

ബിന്ദു കെ പി പറഞ്ഞു...

പാവത്താനേ, പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം കേട്ടോ...

നരിക്കുന്നൻ പറഞ്ഞു...

ആശംസകൾ

പാവത്താൻ പറഞ്ഞു...

ഇവിടെ വന്നു വായിക്കാന്‍ സന്മനസ്സു കാട്ടിയവര്‍ക്കെല്ലാം സസ്നേഹം നന്ദി

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !