2009, ജൂൺ 15, തിങ്കളാഴ്‌ച

മനോഹരന്റെ പെണ്ണു കാണൽ

മനോഹരൻ ലോട്ടറിയടിച്ച സന്തോഷത്തിലാണതു പറഞ്ഞത്‌. അവന്റെ കല്യാണമുറച്ചെന്ന്.അവന്റെ സന്തോഷം കണ്ടപ്പോൾ സത്യത്തിൽ എനിക്കു സഹതാപം തോന്നി. പാവം, എന്തോ വലിയ കാര്യം സാധിച്ച പോലെയുണ്ട്‌.

കല്യ്യാണത്തെ ആരാണാവോ ചക്കയോടുപമിച്ചത്‌?

വലിയൊരു ദ്വാരമുള്ള പഴുത്ത ചക്ക പോലെയാണു കല്യാണം.പുറത്തു നിന്നു കാണുന്ന ഈച്ചകൾക്കു തോന്നും അകത്ത്‌ ഭയങ്കര മധുരമാണെന്ന്. പിന്നെ ഒന്നുമാലോചിക്കാതെ ഒരു കയറ്റമാണകത്തേക്ക്‌.അകത്തു കയറിപ്പോയാൽ പിന്നെ അരക്കിൽ പറ്റിപ്പിടിച്ചവിടെയിരിക്കും. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ. എന്നാൽ പുറത്തു നിൽക്കുന്ന ഈച്ചകളോ,അകത്തു കയറിയവൻ തിരിച്ചു വരാത്തത്‌ അകത്തെ മധുരവും സുഖസൗകര്യങ്ങളും അനുഭവിക്കുന്നതു കൊണ്ടാണെന്നു കരുതി ആർത്തിപൂണ്ട്‌ അകത്തേക്കു കയറും...

എന്തായാലും മനോഹരന്റെ പതിനൊന്നാമത്തെ പെണ്ണൂ കാണലാണ്‌ കല്യാണ നിശ്ചയത്തിൽ കലാശിച്ചത്‌.
അഞ്ചാമത്തെയോ ആറാമത്തെയോ പെണ്ണു കാണൽ കഴിഞ്ഞ്‌ അവൻ നിരാശനായി വന്നു കല്യാണം നടക്കില്ലെന്നു പറഞ്ഞത്‌ ഇപ്പോഴും എനിക്കോർമ്മയുണ്ട്‌.ശരിക്കു പറഞ്ഞാൽ അവനല്ല, ബ്രോക്കറാണു പറഞ്ഞത്‌ ഈ ജന്മം ഇവനു പെണ്ണു കിട്ടുമെന്നു തോന്നുന്നില്ല എന്ന്‌.

അന്നും കുളിച്ചു കുറിയൊക്കെ തൊട്ട്‌ കസവുമുണ്ടുമുടുത്ത്‌ പഞ്ച്ചപാവമായാണ്‌ മനോഹരൻ പെണ്ണു കാണലിനു പോയത്‌. മനോഹരനു പെണ്ണിനെയും പെണ്ണിനു മനോഹരനെയും ഇഷ്ടപ്പെട്ട മട്ടായിരുന്നു.ചുറ്റുപാടുകളും വലിയ കുഴപ്പമില്ല.പെണ്ണിന്റെ അഛൻ ഒരു എക്സ്‌-സർവീസുകാരനായിരുന്നു. ചായകുടിയും പെണ്ണു കാണലുമൊക്കെ കഴിഞ്ഞപ്പോൾ അയാൾ മനോഹരനോടൊരു ചോദ്യം.

"മദ്യപിക്കുമോ?"
സാമാന്യം ഭംഗിയായി മദ്യപിക്കുമായിരുന്ന മനോഹരൻ ആകെ കൺഫ്യൂഷനിലായി. എന്താണാവോ ഭാവി അമ്മായിയപ്പന്റെ ഉദ്ദേശം?

കുടിക്കുന്നവനു മോളെ കൊടുക്കില്ലെന്നോ?
ഏയ്‌, അതാവാൻ വഴിയില്ല. ആളെക്സ്‌ സർവീസല്ലേ...
ഇനി കള്ളു പോലും കുടിക്കാത്തവനു പെണ്ണിനെ കൊടുക്കില്ലെന്നാണോ?
അതോ ഇനി കല്യാണമൊക്കെ തീരുമാനിച്ച സ്ഥിതിക്ക്‌ ഒരു സന്തോഷത്തിനു ഒരുമിച്ചിരുന്ന് രണ്ടെണ്ണം അടിച്ചിട്ടു പോകാമെന്നാണോ?

ഒടുവിൽ രണ്ടും കൽപ്പിച്ചു മനോഹരൻ പറഞ്ഞു..
അതിപ്പോ, ഇതു ക്ഷണമാണോ അന്വേഷണമാണോ?
ക്ഷണമാണെങ്കിൽ ഉവ്വ്‌; അന്വേഷണമാണെങ്കിൽ ഇല്ല..

എന്തായാലും ആ കല്യാണം നടന്നില്ല.
ഇപ്പോ പതിനൊന്നാമതു കണ്ട പെണ്ണുമായി മനോഹരന്റെ കല്യാണം ഉറച്ചു.പെണ്ണിന്റെ അഛൻ മദ്യപാനത്തെപ്പറ്റി ഒന്നും ചോദിച്ചു കാണില്ല..
എന്തായാലും അവർക്കു നന്മ വരട്ടെ.

23 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

((((((ഠേ)))))))
തേങ്ങ്യാ അടി കഴിഞ്ഞു..ഭക്തജനങ്ങള്‍ കടന്നു വരൂ...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഒടുവിൽ രണ്ടും കൽപ്പിച്ചു മനോഹരൻ പറഞ്ഞു..
അതിപ്പോ, ഇതു ക്ഷണമാണോ അന്വേഷണമാണോ?
ക്ഷണമാണെങ്കിൽ ഉവ്വ്‌; അന്വേഷണമാണെങ്കിൽ ഇല്ല..


അതു കലക്കി.
:)
ചക്കക്കകത്തു പെട്ട മറ്റൊരീച്ച.

Unknown പറഞ്ഞു...

കലക്കീട്ടാ

പാവത്താൻ പറഞ്ഞു...

ചാണക്യൻ: ആ തേങ്ങായ്ക്കു നന്ദി.തേങ്ങ മാത്രമേ ഉള്ളോ??അഭിപ്രായമൊന്നുമില്ലേ?ഞാൻ കുറച്ചു ചോയിസ്‌ തരാം. ഏതെങ്കിലും ഒന്നു സെലക്റ്റ്‌ ചെയ്താൽ മതി.
a ഉഗ്രൻ
b തകർപ്പൻ
c ഗംഭീരം
d സൂപ്പർ
e none of the above

(ഇനി കമന്റിടാൻ വരുന്നവർക്കും ഈ മാതൃക ഉപയോഗിക്കാവുന്നതാണ്‌.)

അനിൽ​‍്ബ്ലോഗ്‌:ചക്കയുടെ കാര്യം പതുക്കെ പറയണേ... എന്റെ ഭാര്യ കേൾക്കണ്ടാ.പേടിച്ചിട്ടൊന്നുമല്ല...


പുള്ളിപുലി:നന്ദി,വരവിനും കമന്റിനും

Anil cheleri kumaran പറഞ്ഞു...

മനോഹരനും കൊള്ളാം, ചക്കയും കൊള്ളാം...
ഹ ഹ ഹ.. രസിച്ചു.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എന്തായാലും മനോഹരൻ കെട്ടീല്ലോ. അതു മതി
കല്യാണത്തെ പഴുത്ത ചക്കയോടുപമിച്ച്ത് ക്ഷ പിടിച്ചൂട്ടോ !!

ramanika പറഞ്ഞു...

അതിപ്പോ, ഇതു ക്ഷണമാണോ അന്വേഷണമാണോ?
ithu kalakki!

അരുണ്‍ കരിമുട്ടം പറഞ്ഞു...

തകര്‍പ്പോഗ്രഗംഭീരസൂപ്പര്‍
ഇതില്‍ കൂടുതല്‍ എന്ത് ഓപ്ഷന്‍?

ബാബുരാജ് പറഞ്ഞു...

മനോഹരന് മുന്‍‌കൂറായി വിവാഹമംഗളാശംസകള്!

Unknown പറഞ്ഞു...

പഴുത്ത ചക്കയും ഈച്ചയും കല്ല്യാണവും മനോഹരന്റെ പെണ്ണുകാണൽ
പാവത്താന്റെ പെണ്ണൂകാണൽ തന്നെയോ

ഹരീഷ് തൊടുപുഴ പറഞ്ഞു...

വലിയൊരു ദ്വാരമുള്ള പഴുത്ത ചക്ക പോലെയാണു കല്യാണം.പുറത്തു നിന്നു കാണുന്ന ഈച്ചകൾക്കു തോന്നും അകത്ത്‌ ഭയങ്കര മധുരമാണെന്ന്. പിന്നെ ഒന്നുമാലോചിക്കാതെ ഒരു കയറ്റമാണകത്തേക്ക്‌.അകത്തു കയറിപ്പോയാൽ പിന്നെ അരക്കിൽ പറ്റിപ്പിടിച്ചവിടെയിരിക്കും. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ. എന്നാൽ പുറത്തു നിൽക്കുന്ന ഈച്ചകളോ,അകത്തു കയറിയവൻ തിരിച്ചു വരാത്തത്‌ അകത്തെ മധുരവും സുഖസൗകര്യങ്ങളും അനുഭവിക്കുന്നതു കൊണ്ടാണെന്നു കരുതി ആർത്തിപൂണ്ട്‌ അകത്തേക്കു കയറും...



സത്യം!!!
എത്രമാത്രം കൃത്യമായ നിര്‍വചനമാണിത്!!

Typist | എഴുത്തുകാരി പറഞ്ഞു...

ചുരുക്കത്തില്‍ എല്ലാവരും ചക്കക്കുള്ളില്‍ പെട്ടുപോയ ഈച്ചകളാണെന്നു്.അതു നന്നായി. എന്തായാലും അതുറക്കെ പറയണ്ട.പെടാത്തവരുംകൂടി പെട്ടോട്ടേന്നേയ്‌.

ധനേഷ് പറഞ്ഞു...

പോസ്റ്റിനേക്കുറിച്ചുള്ള അഭിപ്രായത്തില്‍ “കിടിലന്‍” എന്നതു ചോയിസിലില്ലാത്തതിനാല്‍ ഞാന്‍ None of the above എന്ന് ആന്‍സര്‍ ചെയ്യുന്നു...

“അതിപ്പോ, ഇതു ക്ഷണമാണോ അന്വേഷണമാണോ?“
അടിപൊളി ചോദ്യം..

പിന്നെ ഈ ചക്ക-ഈച്ച ഉപമയൊക്കെ പറഞ്ഞ്, എന്നെപ്പോലുള്ള പാവം ബാച്ചികളെ വഴിതെറ്റിക്കാനാണോ പരിപാടി?
(അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്നല്ലേ എല്ലാവരും മനസ്സില്‍ പറയുന്നേ.. എനിക്കു മനസ്സില്ലായീ..)
:-)

പാവത്താൻ പറഞ്ഞു...

കുമാരൻ: കുമാരന്മാർക്കുള ഒരു മുന്നറിയിപ്പു കൂടിയാണ്‌ ഈ കഥ.

കാന്താരിക്കുട്ടിച്ചേച്ചി:ഒരു മനുഷ്യൻ കൂടി അകപ്പെടുന്നതിലാണു സന്തോഷം അല്ലേ?

രമണിഗ : നന്ദി, സന്ദർശനത്തിനും അഭിപ്രായത്തിനും.

അരുൺ: ഓൾ ഒഫ്‌ ദി എബവ്‌ എന്ന ഓപ്ഷൻ വയ്ക്കാൻ മറന്നു പോയി.

ബാബുരാജ്‌:അനുശോചനങ്ങൾ എന്നാണോ ഉദ്ദേശിച്ചത്‌?

അനൂപ്‌: ഓ എന്നെയിങ്ങനെ പുകഴ്ത്താതെ അനൂപേ... ഞാനത്ര മനോഹരനൊന്നുമല്ലെന്നെനിക്കറിയാം.

ഹരീഷ്‌: ഭാര്യ ബ്ലോഗ്‌ഒന്നും വായിക്കില്ലെന്നുറപ്പാണല്ലോ അല്ലേ?
disclaimer: ഈ പോസ്റ്റ്‌ മൂലമുണ്ടാകുന്ന കുടുംബ കലഹങ്ങൾക്കോ,പീഡനങ്ങൾക്കോ, കഷ്ടനഷ്ടങ്ങൾക്കോ പാവത്താൻ ഒരു വിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ല.

എഴുത്തുകാരി ചേച്ചി: അതേ സുഖവും ദു:ഖവും പങ്കിട്ടനുഭവിക്കണമെന്നല്ലേ..എല്ലാവരും പെടട്ടെ.

ധനേഷ്‌ : മോനേ എനിക്ക്‌ ഒന്നേ ബാച്ചികളോടു പറയാനുള്ളൂ. കളിയല്ല കല്യാണം.അതു കൊണ്ട്‌ സൂക്ഷിച്ചു വേണം അകത്തേക്കു കയറാൻ.

Suмα | സുമ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Suмα | സുമ പറഞ്ഞു...

ഓപ്ഷന്‍ a,b,c&d

-കൊറേ കാലം ആയി ചക്കയെ ചുറ്റിപറ്റി കറങ്ങീട്ടും വീട്ടുകാര് മൈന്‍ഡ് ചെയ്യാത്ത ഒരു ഈച്ച... :P :D

കണ്ണനുണ്ണി പറഞ്ഞു...

ഹിഹി ചക്കയോടുള്ള ഉപമ അടിപൊളി

ബോണ്‍സ് പറഞ്ഞു...

അടിപൊളി!!

പാവത്താൻ പറഞ്ഞു...

സുമ:നമുക്കു പരിഹാരമുണ്ടാക്കാം....
കണ്ണനുണ്ണി,ബോൺസ്‌, നന്ദി...

siva // ശിവ പറഞ്ഞു...

ഹ ഹ! ഉപമ നന്നായി...

Sabu Kottotty പറഞ്ഞു...

പുതിയ കണ്ടുപിടുത്തമാണല്ലോ....
കല്യാണം ചക്കപോലെ !!!!!
അപ്പൊ കുട്ടികള് ചക്കക്കുരു പോലെയാണോ..?

സൂത്രന്‍..!! പറഞ്ഞു...

കൊള്ളാം ഇഷ്ടമായി..

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ പറഞ്ഞു...

a ഉഗ്രൻ
b തകർപ്പൻ
c ഗംഭീരം
d സൂപ്പർ
e none of the above

ഇതില്‍ നിന്നും e select ചെയ്തിട്ട് ഞാന്‍ പറയും "കിടിലോല്ക്കിടിലന്‍‍" എന്ന്.... ചക്കയോട് ഉപമിച്ചത് ഇച്ചിരി കടന്ന് പോയെങ്കിലും "സ്വന്തം അനുഭവ വിവരണം" എന്ന് കരുതി
"ഒടുവില്‍ രണ്ടും കല്‍പ്പിച്ചു മനോഹരന്‍ പറഞ്ഞു..
അതിപ്പോ, ഇതു ക്ഷണമാണോ അന്വേഷണമാണോ?
ക്ഷണമാണെങ്കില്‍ ഉവ്വ്‌; അന്വേഷണമാണെങ്കില്‍ ഇല്ല.." ഈ ലാസ്റ്റ് വരികള്‍ക്ക് 100ല്‍ 99.9 മാര്‍ക്ക് ഇട്ട് കേട്ടാ....