2009, ജൂൺ 10, ബുധനാഴ്‌ച

ബ്ലോഗ്‌ മീറ്റ്‌ - സംഘാടകർ പാലിക്കേണ്ട നിയമങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും

അടുത്ത കാലത്തായി യാതൊരുവിധ തത്വദീക്ഷയുമില്ലാതെ, ബ്ലോഗർമാർ എന്നു ഭാവിക്കുന്ന ചിലർ ഒത്തുകൂടുകയും അത്തരം നികൃഷ്ടമായ ഒത്തുചേരലുകളെ ബ്ലോഗ്‌ മീറ്റ്‌ എന്നും മറ്റും പേരിട്ടു വിളിച്ച്‌ യഥാർത്ഥ്‌ ബ്ലോഗർമാർക്ക്‌ അപമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്‌. ഇതിനൊരു അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാൽ ഒരു ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുമ്പോൾ അത്യാവശ്യം പാലിക്കേണ്ട ചില കാര്യങ്ങൾ സംഘാടകരുടെ ശ്രദ്ധയിലേക്ക്‌ ഇവിടെ രേഖപ്പെടുത്തുന്നു.

1. ബ്ലോഗ്‌ എന്നാൽ കണ്ട മീൻകാരനേയും പച്ചക്കറിക്കാരനേയും പോലുള്ള അലവലാതികൾക്കു കേറി മേയാനുള്ള ഇടമല്ല. ഒരു ബ്ലോഗറാകാനുള്ള മിനിമം യോഗ്യത - ഒന്നുകിൽ പ്രവാസിയായിരിക്കണം (കയ്യിലിരിപ്പു കൊണ്ട്‌ നാട്ടിൽ നിൽക്കക്കള്ളിയില്ലാഞ്ഞ്‌ ഓടിപ്പോയതായാൽ വളരെ നന്ന്) ഇനി അഥവാ നാട്ടിൽ തന്നെയാണെങ്കിൽ കുറഞ്ഞത്‌ ഒരു മാധ്യമ പ്രവർത്തകനെങ്കിലും ആയിരിക്കണം.(കള്ളം പറയാനും തോന്ന്യാസം കാട്ടാനും മടിയില്ലാത്തവരാണെങ്കിൽ വളരെ നന്ന്)

2. ബ്ലോഗ്‌ മീറ്റ്‌ എന്നത്‌ കറുത്ത നിറമുള്ള തടിയന്മാർ ഒരു കാരണവശാലും സംഘടിപ്പിക്കാൻ പാടില്ലാത്ത താകുന്നു.അതിനുള്ള അവകാശം വെളുത്തു മെലിഞ്ഞ സുന്ദരന്മാർക്കു മാത്രം ഉള്ളതാകുന്നു.ആദ്യം പറഞ്ഞ വിധത്തിലുള്ളവർ സംഘടിപ്പിക്കുന്ന മീറ്റുകളെ വെറും നികൃഷ്ടമായ സൗഹൃദക്കൂട്ടായ്മ എന്ന് കണ്ട്‌ എല്ലാ യഥാർഥ ബ്ലോഗർമാരും ബഹിഷ്കരിക്കേണ്ടതാകുന്നു.

3.മീറ്റുകളിൽ പങ്കെടുക്കുന്ന പല ബ്ലോഗർമാരും മീറ്റ്‌ നടക്കുന്ന സ്ഥലത്തിന്റേയും ചുറ്റുപാടുകളുടേയും ഫോട്ടോ എടുത്ത്‌ സ്വന്തം ബ്ലോഗുകളിൽ പോസ്റ്റ്‌ ചെയ്യുന്ന ഒരു പ്രവണത വ്യാപകമായി കണ്ടു വരുന്നുണ്ട്‌. ഇത്‌ നിരുത്സാഹപ്പെടുത്തുന്നതിനായി ബ്ലോഗ്‌ മീറ്റുകൾ കഴിയുന്നതും ഇരുണ്ട ഗുഹകളിൽ സംഘടിപ്പിക്കേണ്ടതാണ്‌.പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ബ്ലോഗർമാരെ ഒരു പ്രത്യേക സ്ഥലത്തു നിന്നും കറുത്ത ചില്ലിട്ട വാഹനങ്ങളിൽ,കണ്ണു മൂടിക്കെട്ടി,മീറ്റ്‌ സ്ഥലത്തെത്തിക്കാവുന്നതാണ്‌.സംഭവം നടക്കുന്ന ഇരുണ്ട ഗുഹയിൽ ഓരോ ബ്ലോഗറും ഇരിക്കുന്നതിനു പിന്നിലായി ഓരോ LED മാത്രം കത്തിച്ചു വയ്ക്കാവുന്നതാണ്‌.മീറ്റിനു ശേഷം ബ്ലോഗർമാരെ കൊണ്ടു വന്നതു പോലെ തന്നെ തിരികെ കൊണ്ടു വിടേണ്ടതാണ്‌

4. ബ്ലോഗ്‌ മീറ്റ്‌ എന്നാൽ ഒരു ബ്ലോഗ്‌ മീറ്റ്‌ ആയിരിക്കണം.അവിടെ സം സാരിക്കുന്നവരെല്ലാവരും തന്നെ, തങ്ങൾ പറയുന്ന ഓരോ വാചകത്തിലും, ബ്ല,ബ്ലാ,ബ്ലൊ,ബ്ലോ, എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ കുറഞ്ഞത്‌ നാലെണ്ണമെങ്കിലും ഉണ്ട്‌ എന്ന് ഉറപ്പു വരുത്തേണ്ടതാണ്‌.ഈ നിയമം ലംഘിക്കുന്നവരെ ഉടൻ തന്നെ പരസ്യമായി 100 വട്ടം ഏത്തമിടീക്കേണ്ടതാണ്‌.

5.ഇന്നും ഇന്നലെയുമൊക്കെ മാത്രം ബ്ലോഗ്‌ ചെയ്യാൻ തുടങ്ങിയ പയ്യന്മാരെ യാതൊരു കാരണവശാലും ബ്ലോഗർ എന്നു വിളിക്കുകയോ മുതിർന്ന ബ്ലോഗർമാർക്കൊപ്പം ഇരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.മീറ്റ്‌ നടക്കുന്ന ഗുഹയുടെ വരാന്തയിൽ ഒരു ചാക്കോ മറ്റോ വിരിച്ചിരിക്കുവാൻ മാത്രമേ അവർക്ക്‌ അനുവാദം നൽകേണ്ടതുള്ളു.അവർ അവിടെയിരുന്ന്‌ ബ്ല, ബ്ലാ,ബ്ലി, ബ്ലീ,.... ബ്ലൊ, ബ്ലോ പറഞ്ഞും എഴുതിയും പഠിക്കട്ടെ.

മേൽപ്പറഞ്ഞ കാര്യങ്ങൾ കർശനമായി പാലിച്ചു കൊണ്ട്‌ മാത്രം മീറ്റ്‌ നടത്തി യഥാർത്ഥ ബ്ലോഗർമാരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുക എന്നത്‌ ഓരോ ബ്ലോഗറുടേയും കടമയാണെന്ന്‌ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊള്ളുന്നു.

21 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

ബ്ലോഗര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമമാണിതു്. ശകതമായി പ്രതിഷേധിക്കുന്നു.

കാസിം തങ്ങള്‍ പറഞ്ഞു...

ബ്ലോഗര്‍മാര്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ക്കെതിരെ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആഹ്വാനം ഉടന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്ട്.

ബാബുരാജ് പറഞ്ഞു...

ഹ, ഹ,
തൊടുപുഴ മീറ്റ് ഒരു ബെഞ്ച്മാര്ക്ക് ആയന്നു തോന്നുന്നു. താങ്കള് പറയുന്ന പല കാര്യങ്ങളും മുന്‍പ് തോന്നിയിട്ടുള്ളതാണ്, പക്ഷെ കഴിഞ്ഞ മീറ്റും അടുത്ത മീറ്റിനു കിട്ടുന്ന പിന്തുണയും ആ തോന്നലുകള് ഏതാണ്ട് മാറ്റിയിരുന്നു. ചെറായി മീറ്റിന് ഊന്നുവടികള് എത്താന് സാദ്ധ്യതയുണ്ടോ?

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഇതു രസകരമായി പാവത്താൻ.അപ്പോൾ എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് പുറത്തിരിക്കാൻ വേണ്ട കീറച്ചാക്കും ബ്ല,ബ്ലാ.ബ്ലി ,ബ്ലീ എഴുതിപ്പഠിക്കാൻ വേണ്ട സ്ലേറ്റും പെൻസിലും മായപ്പച്ചയും ഒക്കെ തല മൂത്ത ബ്ലോഗ്ഗർമാർ സംഭാവന ചെയ്യുമെന്ന് വിശ്വസിക്കട്ടെ!

Unknown പറഞ്ഞു...

ഇത് ബ്ലോഗ്ഗിലെ ഒരു കാരണവര്‍ക്കിട്ടു ഒന്ന് താങ്ങിയതാണല്ലോ .ഒന്ന് വിട്ടു പോയി .മീറ്റില്‍ ബ്ലോഗ്ഗിനെ പറ്റി ഒരക്ഷരം മിണ്ടില്ലെന്നതാണ് എന്‍റെ ചിരിച്ച മുഖത്തോടെയുള്ള ലോഗോ വെച്ച മീറ്റിന്റെ പ്രത്യേകത .(ഇപ്പൊ മോന്ത എടുത്തു മാറ്റി )

siva // ശിവ പറഞ്ഞു...

Oh! What is the problem?

vahab പറഞ്ഞു...

ഞാനും എന്റെ ലോകവും.... അതെ, ഇത്‌ മറ്റെയാള്‍ക്കുള്ള താങ്ങായിട്ടാ തോന്നുന്നെ... ഇടക്കൊന്നു കൊടുക്കുന്നത്‌ നല്ലതാണ്‌. എല്ലാവരെയുംവെച്ച്‌ കൊട്ടുന്നയാളല്ലേ...? ----- ഈ പാവത്താന്മാരുടെ ഓരോ കളികള്‍....?

നാട്ടുകാരന്‍ പറഞ്ഞു...

ഇത് ഞങ്ങളുടെ അങ്കിള്‍ പണിതരും മോനെ....
അടുത്ത മീറ്റില്‍ ബിരിയാണിയില്‍ വിം കലക്കി തരും ....
ബ്ലോഗനാര്‍ കാവിലമ്മയാനെ ഇത് സത്യം സത്യം സത്യം!
ഇപ്പോള്‍ എല്ലാവരും പണി കൊടുക്കാന്‍ നടക്കുവാ അല്ലെ ?

Junaiths പറഞ്ഞു...

മീറ്റിനു ടൂള്‍സ് കൊണ്ട് വരേണ്ടി വരുമോ?

കാപ്പിലാന്‍ പറഞ്ഞു...

പോസ്റ്റുകളും ഹരീഷിന്റെ ബ്ലോഗിലെ കമെന്റുകളും കണ്ടിട്ട് ,മീറ്റ്‌ ഗംഭീരമാകാനാണ് സാധ്യത . എന്‍റെ ബ്ലോഗനാര്‍ കാവിലമ്മേ നീ തന്നെ തുണ .കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലുള്ള സെക്യൂരിറ്റികളെ ആവശ്യമുണ്ടെങ്കില്‍ സമീപിക്കുക .അതുപോലെ തന്നെ കോട്ടെഷന്‍ ടീമുകളെയും ആശ്രമത്തില്‍ നിന്നും ലഭിക്കും .

:):)

അജ്ഞാതന്‍ പറഞ്ഞു...

അതേ ... അങ്ങനെ തന്നെയാ... ഞങ്ങളേപ്പോലെയുള്ള സീനിയര്‍ ബ്ലോഗര്‍മാര്‍, അഥവാ പുലികള്‍ മാത്രമേ ഇവിടെ മീറ്റ്‌ സംഘടിപ്പിക്കാവൂ.. ഞാനൊക്കെ ക്കാരണമാ ഈ ബ്ലൂ ലോകം തന്നെ ഉണ്ടായത്‌... അതിനിടക്ക്‌ കണ്ടവനൊക്കെ കയറി വന്നു ഞെരങ്ങിയാല്‍ീനിക്കിഷ്ട്പ്പെടുമോ???
സംശയം വല്ലതു മുണ്ടെങ്കില്‍
ഇവിടെ വന്നു നോക്കാം
http://chattuly.blogspot.com/2009/06/blog-post.html
( ചിന്തക്ക്‌ വരെ ഈയുള്ളവനെ പ്പേടിയാ, ഒന്നു ലിസ്റ്റു ചെയ്യ്‌ എന്നു കാലു പിടിച്ചിട്ടും മൈന്‍റു ചെയ്യുന്നില്ല.. അതങ്ങനാ ബ്ലോഗിലെ പൊന്നു തമ്പുരാക്കന്മാരേ പേടിക്കണമല്ലോ?? )

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..ഒരു പേര് കേട്ട ( കെട്ടതല്ല )ബ്ലോഗറുടെ കൊണാപ്പന്‍ പോസ്റ്റ്‌ കണ്ടിരുന്നു...
അതിനുള്ള മറുപടി ആണോ..?
എങ്കില്‍ എന്റെ വക ഒരു വണ്ടി നിറയെ അഭിനന്ദനങ്ങള്‍.. :)

Bindhu Unny പറഞ്ഞു...

ഞാനിവിടെ ചാക്ക് വിരിച്ചിരുന്ന് ബ്ല, ബ്ലാ,ബ്ലി, ബ്ലീ,.... ബ്ലൊ, ബ്ലോ ചൊല്ലിപ്പഠിക്കുന്നു. :-)

പാവപ്പെട്ടവൻ പറഞ്ഞു...

പാവത്താന്റെ ഓരോ പണികള്‍ മറുപണി പിന്നാലെയുണ്ട്

OAB/ഒഎബി പറഞ്ഞു...

ഞാനീ നാട്ടുകാരനേ അല്ല...:)

ബിനോയ്//HariNav പറഞ്ഞു...

അപ്പഴേ.. ഈ ചാക്ക്.. നുമ്മള് കൊണ്ടരണോ.. അതോ.. :)

അരുണ്‍ കരിമുട്ടം പറഞ്ഞു...

ജൂലൈ 26 നു നമുക്ക് നേരിട്ട് കാണണം

സൂത്രന്‍..!! പറഞ്ഞു...

പാവം ഹരീശേട്ടന് ഒരു പാര.... തടിയനത്രേ ... കറുപ്പന്‍ .. പാവം .ചോദിക്കാനും പറയനും ആളുണ്ടേ !!!

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹി..
ഇദ് അത്യാവശ്യം പാവത്താനേ...:):)

പാവത്താൻ പറഞ്ഞു...

എല്ലാ സന്ദർശകർക്കും നന്ദി.
അഭിപ്രായങ്ങൾക്കും നന്ദി.

Sabu Kottotty പറഞ്ഞു...

ചെറായിയിലെത്തുമ്പോഴും ഇത് ഓര്‍മ്മ വേണം...
പിന്നെ ഞഞ്ഞാപിഞ്ഞാന്നു പറയരുത്, പറഞ്ഞേക്കാം...