2009, ജൂൺ 5, വെള്ളിയാഴ്‌ച

ബ്ലോഗ്‌ മീറ്റ്‌ - ചില സുരക്ഷാ പ്രശ്നങ്ങൾ അഥവാ അനോണിവിളയാട്ടം - ബ്ലോഗിലും ബ്ലോഗ്‌ മീറ്റിലും?


മറ്റൊരു ബ്ലോഗ്‌ മീറ്റ്‌ തൊട്ടടുത്തെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ബ്ലോഗർമാരെ അനോണീ ആക്രമണങ്ങളിൽ നിന്നും രാക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ബ്ലോഗുകളിലെ അനോണിവിളയാട്ടം വേണമെന്നു വച്ചാൽ എളുപ്പം പരിഹരിക്കാവുന്നതേയുള്ളു എന്നാണ്‌ അനുഭവജ്നർ പറയുന്നത്‌.
പക്ഷെ തൊടുപുഴ വച്ചു നടന്ന ബ്ലോഗ്‌ മീറ്റിൽ വിവരങ്ങൾ ചോർത്താനും മീറ്റിനു തുരങ്കം വയ്ക്കാനുമായി വേഷപ്രഛന്നരായെത്തിയ അനോണികളെ നേരിടുന്നതിൽ സുരക്ഷാ പാളിച്ചകൾ പറ്റിയിട്ടുണ്ടോ എന്നുള്ളത്‌ കൂടുതൽ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്‌.
ഔദ്യോഗിക മാധ്യമങ്ങൾ ഇക്കാര്യത്തിൽ തികഞ്ഞ മൗനം പാലിച്ചെങ്കിലും ചില ബ്ലോഗർമാരെങ്കിലും ഇക്കാര്യം അവരുടെ ബ്ലോഗുകളിൽ സൂചിപ്പിക്കുകയുണ്ടായതായി ഓർക്കുന്നുണ്ടാവുമല്ലോ.

ആദ്യത്തെ അനോണി എത്തിയത്‌ ഒരു വൃദ്ധയുടെ വേഷത്തിലായിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.സ്ഥലത്തുണ്ടായിരുന്ന പോലിസിന്റെ സമയോചിതമായ ഇടപെടൽ മൂലം കുഴപ്പങ്ങളുണ്ടാവുന്നതിനു മുൻപ്‌ തന്നെ ആ അനോണിയെ അവിടെ നിന്നും നീക്കം ചെയ്യുന്നതിനു സാധിച്ചു എന്നതു നേരാണെങ്കിലും കൂടുതൽ ചോദ്യം ചെയ്യാനോ അവരുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്നറിയുവാനോ സാധിച്ചില്ല എന്നത്‌ സുരക്ഷാക്രമീകരണങ്ങളിലെ ഒരു വൻ വീഴ്ച്ചയായി തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്‌.

ശാർങ്ങധരൻ എന്ന പേരിൽ, മീറ്റ്‌ സ്ഥലത്തേക്കു, സുരക്ഷാ ഏർപ്പാടുകളെ മറി കടന്നു കയറിയ അനോണീ താൻ ആനക്കാരനാണെന്നും കർഷകനാണെന്നും ഒക്കെ പരസ്പരവിരുദ്ധമായിട്ടാണൂ സ ംസാരിച്ചത്‌ എങ്കിലും ഉച്ച വരെ മീറ്റു സ്ഥലത്ത്‌ സംശയിക്കപ്പെടാതെ ചെലവഴിക്കാനും തനിക്കാവശ്യമുള്ള വിവരങ്ങൾ ചോർത്തുവാനും അദ്ദേഹത്തിനു സാധിച്ചു.

ഉച്ചയ്ക്കു ശേഷമുള്ള യാത്രയ്ക്കിടയിലേപ്പോഴോ അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും അദ്ദേഹം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ വേണ്ടി പല ബ്ലോഗർമാരും നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല എന്നാണ്‌ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടൂള്ളത്‌.

ഈ രണ്ട്‌ അനോണീകളും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള അതിസങ്കീർണ്ണമായ മേയ്ക്കപ്പിലൂടെ തങ്ങളുടെ യഥാർഥ രൂപം മാറ്റിയായിരുന്നു സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നത്‌.

അതിനിടെ തങ്ങളുടെ ബ്ലോഗിലെ പ്രോഫെയിൽ ഫോട്ടോയിൽ മുടിയും താടിയുമൊക്കെ നീട്ടി വളർത്തിയിരുന്ന ചിലർ അതൊക്കെ മുറിച്ച്‌ സുന്ദരക്കുട്ടപ്പന്മാരായി മീറ്റിനു വന്നതിനാൽ തിരിച്ചറിയനാവാതിരുന്നത്‌ അവരേയും സുരക്ഷാഭടന്മാരുടെ നിരീക്ഷണത്തിലാക്കാൻ കാരണമായി.

അതുകൊണ്ട്‌ ഇക്കാര്യത്തിൽ അടുത്ത ബ്ലോഗ്‌ മീറ്റിന്റെ സംഘാടകരുടെ ശ്രദ്ധ തീർച്ചയായും ഉണ്ടായിരിക്കേണ്ടതുണ്ട്‌.അനോണീ ആക്രമണങ്ങളിൽ നിന്നും ബ്ലോഗർമാരെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംഘാടകർക്കുണ്ട്‌.അതിനു വേണ്ട എല്ലാ നടപടികളും അവർ സ്വീകരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക്‌ അടുത്ത മീറ്റിനെ സ്വാഗതം ചെയ്യാം.

38 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

അത്.. ശരി.... അങ്ങനൊരു സംഭവണ്ടായോ ? അതൊക്കെ ഇപ്പോളാണ് അറിയുന്നത് .

അരുണ്‍ കരിമുട്ടം പറഞ്ഞു...

പാവത്താനാണെന്ന് പറഞ്ഞ് ഒരു ഭീകരന്‍ വന്നെന്നും കേട്ടു.
സത്യമാണോ?
:)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എല്ലാര്‍ക്കും ഉടന്‍ തന്നെ ഐ.ഡി കാര്‍ഡ് വിതരണം ചെയ്യേണ്ടതാണ്.
:)

ധനേഷ് പറഞ്ഞു...

ഇതുവരെ ആരും പരാമര്‍ശിക്കാത്ത മറ്റൊരു ഞെട്ടിപ്പിക്കുന്ന ആള്‍മാറാട്ടത്തിന്റെ കഥ കൂടി ഈ അവസരത്തില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും...

ബ്ലോഗില്‍ എല്ലാവരുടെയും സൌഹൃദം സമ്പാദിക്കുവാനായി ‘പാവത്താന്‍’ എന്ന പേരു സ്വീകരിച്ച ബ്ലോഗറുടെ കദനകഥയാണത്...

മീറ്റുവന്നപ്പോള്‍ മാത്രമാ‍ണ്, തനിക്ക് ഒരു പാവത്താന്റെ ലുക്ക് അല്ലെന്നും, ബ്ലോഗിലൂടെ ഈ പേരുവച്ച് നേടിയ ഇമേജെല്ലാം മീറ്റോടുകൂടി നഷ്ടപ്പെടും എന്നും ആള്‍ മനസ്സിലാക്കുന്നത്...
ഒടുവില്‍, മീറ്റില്‍ പങ്കെടുക്കാനായി നല്ല ‘പാവത്താന്‍’ ലുക്കുള്ള ഒരു നാടക നടനെ മേക്കപ്പ് ചെയ്ത് അയക്കുകയാണ് ഇദ്ദേഹം ചെയ്തത്...
പറ്റിയ ആളെകിട്ടാനുള്ള താമസം മൂലമാണ് ഡ്യൂപ്ലിക്കേറ്റ് പാവത്താന്‍ മീറ്റില്‍ വൈകി എത്തിയത്.. വന്നപ്പോള്‍ തന്നെ ആള്‍ കാണിച്ച വെപ്രാളവും ടെന്‍ഷനും ഒക്കെ എല്ലാവരും ശ്രദ്ധിച്ചതും ആണ്..
ഒറിജിനല്‍ പാവത്താന്‍ തന്നെ ആണോ ഇത് എന്ന് അവിടെവച്ച് തന്നെ സംശയം പ്രകടിപ്പിച്ച പാവം നീരുഭായിയെ, പിന്നീട് നിരന്തരമായി ആക്രമിച്ച ഇയാള്‍, അന്ന് വന്ന വെറും ‘പാവത്താനല്ല‘ എന്ന് ഇപ്പോള്‍ പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്...

എന്തായാലും അന്ന് പാവത്താനാ‍യി അഭിനയിച്ച ആ നല്ല നടന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഞാന്‍ എന്റെ ജീവനും കൊണ്ടുള്ള ഓട്ടം ആരംഭിക്കുന്നു.. :-)

കണ്ണനുണ്ണി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കണ്ണനുണ്ണി പറഞ്ഞു...

ശ്ശൊ... ഇനി ഇപ്പൊ സുരക്ഷയ്ക്ക് S P G യെ വിളിക്കേണ്ടി വരുവോ മാഷെ..

പാവത്താൻ പറഞ്ഞു...

പാവപ്പെട്ടവൻ:ഇതല്ലേinvestigative journalism എന്നു പറയുന്നത്‌.

അരുൺ കായംകുളം:ഒരു വെറും പാവത്താനായ എന്നെ ഭീകരനായി ചിത്രീകരിക്കാനുള്ള അരുണിന്റെ നിരന്തരമായ ശ്രമങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊള്ളുന്നു.

അനിൽ@ബ്ലോഗ്‌:അതു കൊള്ളാം

ധനേഷ്‌:അതു തകർത്തു .ഹി ഹി ഹി എന്നു ചിരിച്ചാൽ ഞാൻ ചാണക്യനാണെന്ന് ആരെങ്കിലും തെറ്റിധ്ധരിച്ചാലോ?എന്തായാലും ഒരു തെരഞ്ഞെടുപ്പു വന്നാൽ ഞാനൊരിക്കലും നീരുഭായിക്കെതിരെ നിൽക്കില്ല.കെട്ടിവച്ച കാശ്‌ പോകുമെന്നുറപ്പല്ലേ.എന്തൊരു ജനപിന്തുണ...നീരുഭായി കീ ജയ്‌..(എന്നു വച്ചാൽ എന്നെ തല്ലല്ലേ എന്ന്‌)
പിന്നെ അടുത്ത മീറ്റിനു മുൻപെ പുതിയ പേരിൽ പുതിയ ബ്ലോഗ്‌ തുടങ്ങിയിട്ടേ വരുന്നുള്ളൂ.എന്റെ തടി കേടാകാതെ ഞാൻ നോക്കണമല്ലോ.അടുത്ത ബ്ലോഗ്‌ മീറ്റ്‌ അടുത്ത്‌ ആശുപത്രി സൗകര്യമുള്ള എവിടെയെങ്കിലും വച്ചു മതി എന്നാണ്‌ എന്റെ അഭിപ്രായം.
ഇനി കുറച്ചു നാളത്തേക്ക്‌ ഞാൻ നാട്ടിലില്ല. antarticayil ഒരു പര്യടനത്തിനു പോയി...

പാവത്താൻ പറഞ്ഞു...

കണ്ണനുണ്ണി: ഇതൊക്കെ ബ്ലോഗർമാർക്കെതിരായുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളാണെന്നാണ്‌ ഈ ലേഖകനു കിട്ടിയ രഹസ്യ വിവരം.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അടുത്ത്‌ ബ്ലോഗു മീറ്റു നടക്കുന്ന സ്ഥലത്ത് പ്രത്യേക സുരക്ഷാ സേനയെ വിന്യസിക്കാന്‍ സാധ്യമല്ലെങ്കില്‍ മനോമോഹന്‍ സര്‍ക്കാന്‍ രാജി വെക്കണമെന്ന് ചില ബ്ലോഗ്‌ പുലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്..

:):)

വിജയലക്ഷ്മി പറഞ്ഞു...

വിശദമായ അന്വേഷണം വേണം ...നടപടിയും ....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

എന്തെരോ മഹാന് ഭാവലൂ ......... സി ഐ ഡി കുഞ്ഞിമൂസയെ വിളിക്കണോ? :)

Typist | എഴുത്തുകാരി പറഞ്ഞു...

വളരെ പ്രസക്തമായ, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ. വരാന്‍ പോകുന്ന മീറ്റ് കുറച്ചുകൂടി വിപുലവും, പുലികളും സിംഹങ്ങളുമൊക്കെ പങ്കെടുക്കുന്നതുകൊണ്ടും, സുരക്ഷാസന്നാഹം ശക്തിപ്പെടുത്തിയേ തീരൂ. ഒട്ടും സമയം കളയാതെ ഈ വിഷയം, സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ബഷീർ പറഞ്ഞു...

‘എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നത് കാണാം ‘

എന്നല്ലേ :)

ബഷീർ പറഞ്ഞു...

ഈറ്റിംഗിനും വേണം സുരക്ഷ..

siva // ശിവ പറഞ്ഞു...

ശരിക്കും എന്താ പ്രശ്നം...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ആ പാവം വല്യമ്മയെയും അനോണിയാക്കിയോ ? എന്തായാലും എല്ലാ ബ്ലോഗ്ഗർമാർക്കും ഐഡന്റിറ്റി കാർഡ് വേണം എന്ന ആശയത്തോട് ഞാനും യോജിക്കുന്നു.അടുത്ത മീറ്റിൽ പുലികളൊക്കെ പങ്കെടുക്കുന്നതാണല്ലോ..

അജ്ഞാതന്‍ പറഞ്ഞു...

ഹ ഹ ...
ആ മീറ്റിന്റെ എല്ലാ പോസ്റ്റ് സാദ്ധ്യതകളും കണ്ടെത്തിയത് പാവത്താന്‍ ഒരാള്‍ തന്നെ.
കൊട് കൈ.

താടീം മുടീം വെട്ടി സുന്ദരനായി ഏതോ ഒരുത്തന്‍ ....... ഹോ കോരിത്തരിച്ചുപോയി :):)

ചെറായീലു്‌ 25 കിലോമീറ്റര്‍ ദൂരത്തൊരിടത്തും ഒരു ആശുപത്രിയും ഇല്ല കേട്ടോ ? :)

-നിരക്ഷരന്‍

പാവത്താൻ പറഞ്ഞു...

hAnLLaLath:അതു ശരിയാ നമുക്കു പറഞ്ഞു നോക്കാം. ചിലപ്പോൾ രാജി വച്ചെങ്കിലോ....:-)
വിജയലക്ഷ്മി ചേച്ചി:തീർച്ചയായും. ഒരു ഭീമ ഹർജ്ജിയോ ദുര്യോധന ഹർജ്ജിയോ മറ്റോ കൊടുത്താലോ??
വാഴക്കോടൻ:പ്രശ്നം international ആയതുകൊണ്ട്‌ FBI; Interpol ഒക്കെയല്ലേ നല്ലത്‌?
ബഷീറിക്കാ:ആരെയാണുദ്ദേശിച്ചത്‌?എന്തായാലും എലിയും പുലിയും ഒക്കെക്കൂടി ആകെ മൃഗീയമായിപ്പോയി...:-)ഓ അപ്പൊ ഈറ്റിങ്ങിന്റെ കൂടെ മീറ്റിങ്ങുമുണ്ട്‌ അല്ലേ?ഞാനതോർത്തില്ലായിരുന്നു..
ശിവ:ഒരു പ്രശ്നവുമില്ല. അതു തന്നെയാണു പ്രശ്നം.ആ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പ്രശ്നമുണ്ടാക്കാനുള്ള ശ്രമമല്ലേ ഇതെല്ലാം....:-)
കാന്താരിക്കുട്ടിച്ചേചി:അവർ രണ്ടു പേരും ഇതൊന്നും വായിക്കില്ലെന്നും അറിയില്ലെന്നും ഉള്ള വിശ്വാസത്തിലാണ്‌ തട്ടി വിടുന്നത്‌....
നിരക്ഷരൻ:first aidഎങ്കിലും....

ബാബുരാജ് പറഞ്ഞു...

ഒരു തോള്‍സഞ്ചി നിറയെ ചാരോപകരണങ്ങളുമായി ഒരു കക്ഷി വന്നത് ഞാനും കണ്ടതാണ്. അടുത്ത മീറ്റിന് നമുക്ക് ആളേ പൊക്കാം.

Sabu Kottotty പറഞ്ഞു...

അത്.. ശരി.... അങ്ങനൊരു സംഭവണ്ടായോ ? അതൊക്കെ ഇപ്പോളാണ് ഞാനും അറിയുന്നത് ..!
സത്യമാണോ ?

നാട്ടുകാരന്‍ പറഞ്ഞു...

എനിക്ക് ഒരു പേടിയുമില്ല അടുത്ത മീറ്റിനു വരാന്‍.
കാരണം ഞാന്‍ ഹരീഷിന്റെ കൂടെയാണ് വരുന്നത് !
പിന്നെ എന്ത് ചെയ്യും ?
ആനപ്പുറത്തിരുന്നാല്‍ പിന്നെ ആടിനെ പേടിക്കണോ ?

പിന്നെ പണ്ടേ ചാരന്മാര്‍ ഭിക്ഷക്കാരുടെ വേഷത്തില്‍ വരുന്നതൊരു പതിവാണ് !
വേഷമില്ലെങ്കിലും പേര് കൊണ്ട് ചിലര്‍ ആ പതിവ് തെറ്റിക്കാതിരുന്നത് ഞാന്‍ ശ്രദ്ധിച്ചു ! (പാവത്താന്‍ അല്ല കേട്ടോ)

Laveen.V.Nair പറഞ്ഞു...

സര്‍
ഐ ആം കേണല്‍ മഹാദേവന്‍..
ഓപറേഷന്‍ ലീഡര്‍ ആന്റി അനോണി വിംഗ്

തങ്ങളുടെ പരാതി കിട്ടി. രണ്ടു മാസം മുന്‍പ് സൈബര്‍ ഇന്റലിജന്‍സ്‌ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഭീകരവാദികളെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. പക്ഷെ പ്രോസിക്യുട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി തരണം.

Unknown പറഞ്ഞു...

എന്താ ഈ കേള്‍ക്കണത് ഇന്റെ ദേവിയെ കാത്തോലണേ..

ജോഷി പറഞ്ഞു...

അങ്ങനെ വല്ല സുരക്ഷാഭീഷണിയുമുണ്ടെങ്കിൽ നമുക്കതു സൌത്ത്‌ ആഫ്രിക്കായിലേക്കു മാറ്റിയാലോ?

vahab പറഞ്ഞു...

മീറ്റിംഗ്‌ അന്റാര്‍ട്ടിക്കയിലാക്കിയാലോ, പാവത്താന്റെ നേതൃത്വത്തില്‍....?

സാധാരണ അനോണി പറഞ്ഞു...

യാഥാര്‍ത്ഥ്യമുള്ള അനോണിയാണെങ്കില്‍ ബ്ലോഗര്‍മാരെ സംശയിക്കാതെ വളിപ്പിനു വേണ്ടി മാത്രം കമന്‍റിട്ട് രസിക്കുന്ന ആളായിരിക്കും. അല്പ സ്വല്പം വിമര്‍ശനവും കളിയാക്കലുമൊക്കെയേ അവരില്‍ നിന്ന് ഉണ്ടാവൂ. എന്നാല്‍ സ്ഥാപിത താല്‍പര്യത്തോടെ ആക്രമിക്കുന്ന/നുഴഞ്ഞു കയറുന്ന "സ്ഥാപിത അനോണീകളെ" അവരില്‍ നിന്ന് വരുന്ന കമന്‍റിലെ സ്വഭാവം കൊണ്ട് മനസിലാക്കാം. ബൂലോകത്തിന്‍റെ ഭാഗവും, ബ്ലോഗര്‍മാരുടെ ആദിമ കൂട്ടാളികളുമായ സല്‍സ്വഭാവികളായ "സദ് അനോണികളെ" ബ്ലൊഗര്‍മാര്‍ ഉള്‍ക്കൊള്ളണം. "സദ് അനോണികളും" ബൂലോകത്തിന്‍റെ ഒരു ഭാഗമല്ലേ. അവരോട് അസഹിഷ്ണുത പുലര്‍ത്തരുത്. അവരുടെ ഹ്യൂമര്‍ സെന്‍സ് മനസിലാക്കണം. "സ്ഥാപിത അനോണികളെപ്പറ്റി" ഒന്നും പറയുവാനില്ല.

മുള്ളൂക്കാരന്‍ പറഞ്ഞു...

ഇതൊക്കെ മാധ്യമ സിണ്ടിക്കേറ്റുകളുടെ കലാപരിപാടികളാ ...'പാവത്താന്മാരേ' ഭീകരന്മാരാകുന്ന പരിപാടി... എനിക്ക് വയ്യെന്റമ്മച്ചീ .....

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

എനിയ്ക്കപ്പോളെ സംശയം ഉണ്ടായിരുന്നു...അനോണിയായി വന്ന വല്യമ്മയെ ഓടിച്ചെങ്കിലും , ചിക്കൺ ബിരിയാണി തിന്നുന്നതു വരെ ശാർങ്‌ധരൻ ചേട്ടനായി വന്ന അനോണിയെ തിരിച്ചറിയാൻ പറ്റാതെ പോയല്ലോ...

ഹരീഷ് തൊടുപുഴ പറഞ്ഞു...

ചിരിപ്പിച്ചു!!!


എങ്കിലും, അനോണിയായ ശാര്‍ങ്ങ്ധരന്‍ മാഷിന്റെ അസാന്നിദ്ധ്യം അടുത്ത മീറ്റിന്റെ തീരാനഷ്ടമായിരിക്കും എന്നു ഞാന്‍ പ്രഖ്യാപിക്കുന്നു..

പാവത്താൻ പറഞ്ഞു...

ബാബുരാജ്‌: കങ്കാരുവായിരിക്കും അല്ലേ?.......

കൊട്ടോട്ടീക്കാരൻ: സത്യമാണോന്നോ? പാവത്താന്റെ സത്യസന്‌ദ്ധതയെ ചോദ്യം ചെയ്യല്ലേ....പ്ലീസ്‌...

നാട്ടുകാരാ...പാവങ്ങളോടു ദയ കാണിക്കൂ..എന്തായാലും ഹരീഷിന്റെ പുറത്തു കേറിയുള്ള ആ വരവ്‌ ഒന്നു കാണാൻ കൊതിയാകുന്നു..(ഹരീഷിനെ ആനയെന്നു വിളിച്ചതിൽ പ്രതിഷേധിക്കുന്നു)

ലവീൻ: ഞാൻ മാവിലായിക്കാരനാ......

പുള്ളിപ്പുലി:ഇതു കള്ളപ്പുലിയാണല്ലോ...പ്രാർഥിക്കുന്ന പുലി.:-)

ജോഷി: അപ്പൊ IPL കഴിഞ്ഞു തിരിച്ചെത്തിയില്ലേ? വണ്ടിക്കൂലി ലാഭിക്കാനുള്ള അടവല്ലേ മനസ്സിലായി....:-)

വഹാബ്‌:ദൈവമേ പേടിച്ചോടാനും സമ്മതിക്കില്ലേ...:-)

സാധാരണ അനോണീ :അനോണികളില്ലാതെ ബ്ലോഗിലെന്താഘോഷം?സ്വാർഥ താത്പര്യങ്ങളും ദുരുദ്ദേശങ്ങളുമില്ലാത്ത എല്ലവർക്കും എന്റെ ഹൃദയത്തിലിടമുണ്ട്‌..സ്വാഗതം..ദുഷ്ടന്മാരും സ്ഥപിത താത്പര്യക്കാരുമായ "നോണി"കളേക്കാൾ അനോണികൾ എത്രയോ ഭേദം.

മുള്ളൂക്കാരൻ കീ ജയ്‌..

സുനിൽ കൃഷ്ണൻ:സുരക്ഷാ സംവിധാനത്തിലെ പാളിച്ചകൾ...

ഹരീഷ്‌: തിരക്കുകൾക്കിടയിലും വന്നു കമന്റിയതിനു നന്ദി.വണ്ടിക്കൂലിയും ചെലവും തന്നാൽ ഞാൻ രണ്ട്‌ അനോണിമാരെ വേഷം കെട്ടിച്ചു കൊണ്ടുവരാം.ആ ധനേഷ്‌ കാണാതിരുന്നാൽ മതി.

വികടശിരോമണി പറഞ്ഞു...

:):)

sojan പറഞ്ഞു...

അത് കൊള്ളാം.. ബ്ലോഗേഴ്സ് മീറ്റ്നു സംഘാടകന്‍ പോലും അറിയാതെ പോലീസ് സുരക്ഷക്രമീകരങ്ങന്ല്‍ നടത്തിയതായും കേള്‍ക്കുന്നു.ശാര്‍ങധരന്‍ എന്നപേരില്‍ വന്നയാള്‍ കേരള പോലീസിന്റെ ഒന്നാം തരം സെക്രെറ്റ്‌ എജെന്റും.ബിരിയാണി വിളമ്പാന്‍ വേഷം മാറി വന്നവരില്‍ സി ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് വരെ ഉണ്ടായിരുന്നത്രേ

വീകെ പറഞ്ഞു...

എന്തായാലും ഒരു ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിക്കേണ്ടത് അത്യാവശ്യം തന്നെ.

പാവത്താൻ പറഞ്ഞു...

വികടശിരോമണി:സന്ദർശനത്തിനു നന്ദി. ആ പുഞ്ചിരികൾക്കു വളരെ നന്ദി

സോജൻ : ചുരുക്കിപ്പറഞ്ഞാൽ ഒരു international crime thriller ബ്ലോഗ്‌ മീറ്റായിരുന്നു. അല്ലേ....
(പിന്നേ ബിരിയാണി വിളമ്പാൻ സി ഐ....:))

വീ കെ : ഇരിക്കുന്ന ജഡ്ജി തന്നെ വേണം

ചാണക്യന്‍ പറഞ്ഞു...

എന്തിനാ പാവത്താനെ ആ പാവങ്ങളെ ഇങ്ങനെ ഭീകരന്മാരായി ചിത്രീകരിക്കുന്നത്:):):):)

പാവത്താൻ പറഞ്ഞു...

ചാണക്യൻ സാറേ...ഒരു രഹസ്യം പറയാം.പാവം ഒരു പട്ടിണിക്കാരനാ പാവത്താൻ. തൊടുപുഴ മീറ്റ്‌ കൊണ്ട്‌ ഇത്രയും കാലം കഞ്ഞി കുടിച്ചു... ഇനി വല്ലതും കിട്ടണമെങ്കിൽ ചെറായി മീറ്റ്‌ കഴിയണം.. യേത്‌.. അതിനിടയിൽ ചോദ്യങ്ങളൊന്നും ചോദിച്ചു കുഴപ്പമുണ്ടാക്കല്ലേ പ്ലീസ്‌

vahab പറഞ്ഞു...

ഹോ.... അപ്പോ.. അതാണ്‌ കാര്യം.
ജീവിച്ചു പോട്ടേ ന്ന്‌.....
ഓരോരുത്തര്‍ അന്നമുണ്ടാക്കാന്‍ കാണുന്ന വഴിയേ.... ഹ്‌ ഹല്ല പിന്നെ....