2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ഒരു പ്രണയഗീതം

ഒരു പ്രണയഗീതം

നീഹാരാർദ്ര നിശീഥിനിയിൽ നീ
നീലനിലാവല പോലെ നിന്നു
കരിനീലമിഴികളിൽ അനുരാഗഹിമകണം
നാണിച്ചു നാണിച്ചു തുളുമ്പിനിന്നു.

മുളംതണ്ടിലിളം കാറ്റിനധരങ്ങളമരുമ്പോൾ
അകതാരിലറിയാതെ സ്വരമുണരും
സഖി നിന്റെ അനുരാഗ നയനങ്ങൾ തഴുകുമ്പോൾ
മുളംതണ്ട്‌ തേടുന്ന കാറ്റാകും ഞാൻ.

പുഴ തന്റെ തളിർ മെയ്യിൽ തുഴക്കൈകളമരുമ്പോൾ
ചുരുൾ നീർത്തും പുളകങ്ങൾ ഓളങ്ങളായ്‌
പ്രിയ നിന്റെ തണുവാർന്ന കരമെന്നെ തഴുകുമ്പോൾ
കടൽ തേടിയൊഴുകുന്ന പുഴയാകും ഞാൻ

9 അഭിപ്രായങ്ങൾ:

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

"പുഴ തന്റെ തളിർ മെയ്യിൽ തുഴക്കൈകളമരുമ്പോൾ

ചുരുൾ നീർത്തും പുളകങ്ങൾ ഓളങ്ങളായ്‌

പ്രിയ നിന്റെ തണുവാർന്ന കരമെന്നെ തഴുകുമ്പോൾ

കടൽ തേടിയൊഴുകുന്ന പുഴയാകും ഞാൻ"


നല്ല വരികള്‍...

അനുരാഗം പുഴപോലൊഴുകി കടലായ്‌ നിറയട്ടെ... ആശംസകള്‍...

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്

പ്രയാണ്‍ പറഞ്ഞു...

koLLaam praNayam

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പുഴ തന്റെ തളിർ മെയ്യിൽ തുഴക്കൈകളമരുമ്പോൾ

ചുരുൾ നീർത്തും പുളകങ്ങൾ ഓളങ്ങളായ്‌

പ്രിയ നിന്റെ തണുവാർന്ന കരമെന്നെ തഴുകുമ്പോൾ

കടൽ തേടിയൊഴുകുന്ന പുഴയാകും ഞാൻ

....
വരികള്‍ ഇഷ്ടമായ് .. ആശംസകള്‍...

ശ്രീഇടമൺ പറഞ്ഞു...

ചിത്രവും കവിതയും വളരെ നന്നായിട്ടുണ്ട്...
ആശംസകള്‍...*

പാവത്താൻ പറഞ്ഞു...

നന്ദി പള്ളിക്കരയിൽ,ശ്രീ,പ്രയാൺ,പകൽക്കിനാവൻ,ഇടമൺ.

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

നന്നായിരിക്കുന്നു, ചിത്രവും വരികളും ഒത്തിരി ഇഷ്ടായി.

Unknown പറഞ്ഞു...

very nice. your wonderful explanation have made the photos great.this gave me an opportunity to see places which i have not seen so far

പാവത്താൻ പറഞ്ഞു...

നന്ദി, കുറുപ്പിനും മഞ്ചുവിനും. മഞ്ചു എന്താണുദ്ദേശിക്കുന്നതെന്നു മനസ്സിലായില്ലെങ്കിലും