2009, മാർച്ച് 2, തിങ്കളാഴ്‌ച

രാമക്കൽമേട്‌


ഇടുക്കി ജില്ലയിൽ മൂന്നാർ തേക്കടി റൂട്ടിൽ നെടുംകണ്ടത്തു നിന്നും 15 കി മീ അകലെ, തൂക്കു പാലത്തിനു സമീപമാണ്‌ രാമക്കൽമേട്‌.കാറ്റിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന കറ്റാടിയന്ത്രങ്ങളാണ്‌ രാമക്കൽമേട്ടിൽ ആദ്യം കണ്ണിൽ പെടുക.

കാറ്റാടിപ്പാടത്തേക്കു സ്വാഗതം

ദൂരെ നിന്നു കാണുമ്പോൾ ചെറുതായി തൊന്നുമെങ്കിലും 250 ഓളം അടി ഉയരമുള്ള തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന 70, 80 അടി നീളമുള്ള 3 ഇതളുകൾ വീതമുള്ള രാക്ഷസന്മാരാണ്‌ ഇവരോരോരുത്തരും. ഒരോ പ്രൈവറ്റ്‌ കമ്പനിക്കാർ സ്ഥാപിച്ചിരിക്കുന്ന ഇവരോരോന്നിനും 5കോടി രൂപ വീതം ചെലവു വരുമത്രെ.
പൊടി നിറഞ്ഞ വഴിയിലൂടെ അൽപദൂരം പോയാൽ ഈ ഭീമന്മാരുടെ സമീപത്തെത്താം.


ദൂരെ മലമുകളിലായി കുറവന്റെയും കുറത്തിയുടെയും പ്രതിമ കാണാം.ഇനി അങ്ങോട്ടേയ്ക്കാണു പോകേണ്ടത്‌.

 റോഡിൽ വണ്ടി നിർത്തി, ഈ പടികൾ കയറി മുകളിലെത്താം. അല്ലെങ്കിൽ പിന്നിൽ കൂടി വണ്ടിയിൽ തന്നെ അങ്ങെത്താം


കുറവനും കുറത്തിയും കുഞ്ഞും പിന്നൊരു പൂവൻ കോഴിയും. ശിൽപി - ജിനൻ സി ബി, ഷാഡോസ്‌, ബാലരാമപുരം

പടികളിറങ്ങി താഴേക്കു വരുന്ന വഴി കരിങ്കൽ ബെഞ്ചിലിരിക്കുമ്പോൾ അഷറഫിനൊരാഗ്രഹം - കുറവൻ ഫാമിലിയെ തന്റെ കൈയ്യിലെടുത്ത്‌ ഒന്നടുത്ത്‌ കാണണമെന്ന്.


രാവണൻ അപഹരിച്ചു കൊണ്ടു പോയ സീതയെ തിരഞ്ഞ്‌ അനുജൻ ലക്ഷ്മണനോടൊപ്പം, വിരഹാർത്തനായി സീതേ, സീതേ.. എന്നു വിളിച്ച്‌ കരഞ്ഞ്‌
ശ്രീരാമൻ നിന്ന പാറയുടെ മുകളിലേക്കാണിനി യാത്ര.


പാറയുടെ മുകളിലേക്കുള്ള വഴി തുടങ്ങുന്നത്‌ ഇവിടെ നിന്ന്, ഇങ്ങിനെ.


ഇനി പാറയിലൂടെ നടന്നു കയറി അവിടെയെത്തി അൽപസമയം താഴത്തെ കാഴ്ച്ചകൾ കണ്ട്‌ വിശ്രമിക്കാം


താഴേക്കു നോക്കുമ്പോൾ


തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ മുകളിൽ നിന്നു നോക്കുമ്പോൾ ഇങ്ങിനെ


അങ്ങു താഴെ ഒരു ഹൈവേയും കാണാം.

താഴെ കാണാവുന്ന ഒരു ക്ഷേത്രം. മാക്സിമം സൂം ചെയ്തിട്ടാണ്‌ ഇത്രയെങ്കിലും ക്ലിയറായത്‌.


ഇനി വീണ്ടും മുകളിലേക്കു കയറണം ആ പാറപ്പുറത്തെത്താൻ.


ഈ പാറയുടെ ഇടയിലൂടെ കടന്ന് അപ്പുറത്തെത്തി മുകളിലേക്കു വലിഞ്ഞു കയറാം.



കഷ്ടപ്പാടിന്റെ പ്രതിഫലം


സൂര്യൻ ആ മലയുടെ അപ്പുറത്തേക്കു വളരെ വേഗം മറയുകയാണ്




വീണ്ടും വരാനായി ഇനി മടക്കയാത്ര


12 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

രാമയ്ക്കല്‍ മേട്ടിലേക്കുള്ള എന്റെ യാത്രയ്ക്ക് ഇനി അധികം താമസമില്ല...
ഈ പോസ്റ്റിന് വളരെയേറെ നന്ദി..

പ്രയാണ്‍ പറഞ്ഞു...

മൊട്ടത്തലയിലെ കുറ്റിമുടികള്‍ പോലെയുണ്ട് കാറ്റാടികള്‍

ജ്വാല പറഞ്ഞു...

“രാമക്കല്‍ മേട്“
പരിചയപ്പെടുത്തിയതിനു വളരെ നന്ദി
നല്ല ദൃശ്യങ്ങള്‍..

Sapna Anu B.George പറഞ്ഞു...

നല്ലബ്ലൊഗ്....പരിചയപ്പെട്ടതില്‍ സന്തോഷം

പാവത്താൻ പറഞ്ഞു...

സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.. .. ഹരീഷ്‌,പ്രയാൺ,ജ്വാല,സപ്ന..

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഇഷ്ടപ്പെട്ടു,പ്രത്യേകിച്ച് കുറവന്‍ ഫാമിലിയെ കൈയ്യിലെടുത്ത ഫോട്ടോ

പട്ടേപ്പാടം റാംജി പറഞ്ഞു...

ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും "കഷ്ടപ്പാടിണ്റ്റെ പ്രതിഫലം"

പാവത്താൻ പറഞ്ഞു...

Thank you Arun and Pattepadamramji

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

എന്റെ വിവാഹം കഴിഞ്ഞു പിറ്റേന്ന് ഞാനും ഭാര്യയും കൂടി നടത്തിയ യാത്ര ക്കിടയില്‍ രാമക്കല്‍ മേടും ഉണ്ടായിരിന്നു .

വീശിയടിക്കുന്ന കാറ്റില്‍ പറന്നു പോകുമെന്ന് ഭയം തോന്നിയിരുന്നു ...അത്ര ശക്തമായ കാറ്റ്

ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഫോട്ടോസ് കണ്ടപ്പോള്‍ വീണ്ടും അതെല്ലാം ഓര്‍മ്മയില്‍ സജീവമായി , തെളിമയോടെ വന്നെത്തി ....താങ്ക്സ്....

പാവത്താൻ പറഞ്ഞു...

സാധാരണ അവിടെ ഭയങ്കര കാറ്റാണ്‌. പക്ഷെ ഇത്തവണ ഞങ്ങൾ ചെന്നപ്പോൾ കാറ്റ്‌ ഒട്ടുമില്ലായിരുന്നു.എല്ലാം കറ്റാടി യന്ത്രങ്ങൾ കുടിച്ചു തീർത്തതാവും :-)

നിരക്ഷരൻ പറഞ്ഞു...

രാമക്കല്‍ മേടിനെപ്പറ്റി ഈയടുത്ത് ഒരു പോസ്റ്റ് എവിടെയോ വായിച്ചിരുന്നു. എവിടെയാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല. ഒരിക്കല്‍ക്കൂടെ രാമക്കല്‍മേടിനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി പാവത്താന്‍.

@ ഹരീഷ് തൊടുപുഴ - നമുക്കൊരുമിച്ച് പോകാം ഹരീഷേ.

പാവത്താൻ പറഞ്ഞു...

സമയമുണ്ടെങ്കിൽ പരുന്തുമ്പാറ,പാഞ്ചാലിമേട്‌ കൂടി പോകാം.കാണാൻ വലുതായി ഒന്നുമില്ലെങ്കിലും... അല്ലെങ്കിൽ വാഗമൺ...