2009, മാർച്ച് 12, വ്യാഴാഴ്‌ച

യുദ്ധം


ഞാനൊരു ചിത്രപതംഗം,
ഉയരങ്ങളിലേക്കു പറക്കവേ
എന്റെ ചിറകുകൾ പരസ്പരം കലഹിച്ചു.
വഴക്കിട്ടു വഴക്കിട്ട്‌, അവർ എന്നെയുപേക്ഷിച്ച്‌
എതിർ ദിശകളിലേക്കു പറന്നു പോയി.
ഞാനോ......
വീഴ്ച്ചയിലേറ്റ ക്ഷതങ്ങളുടെ വേദനയും പേറി,
മണ്ണിലിഴഞ്ഞു നടക്കുന്നു

ഞാനൊരു ചുവന്ന പനിനീർ പുഷ്പം,
വിരിയുന്നതിനു മുൻപേ
ഇതളുകൾ പരസ്പരം യുദ്ധം ചെയ്ത്‌
കൊഴിഞ്ഞു മണ്ണിൽ വീണു.
ഞാനോ.......
നിറവും മണവുമില്ലാത്തൊരു പേക്കോലമായി
ചെടിച്ചില്ലയിൽ, ആകാശം നോക്കി
നാണം കെട്ടു നിൽക്കുന്നു.

ഇനി...........
ഞാനെന്നോടു തന്നെ യുദ്ധം ചെയ്യട്ടെ.
രണ്ടിലൊരാൾ മരിച്ചു വീഴും വരെയുള്ള യുദ്ധം.
പക്ഷെ, ആരു മരിച്ചാലും
ജയമെനിക്ക്‌ തന്നെ - തോൽവിയും.
കാരണം
ഇതെന്നോടു തന്നെ ഞാൻ ചെയ്യുന്ന യുദ്ധം.

14 അഭിപ്രായങ്ങൾ:

തെന്നാലിരാമന്‍‍ പറഞ്ഞു...

യുദ്ധം ചെയ്യൂ...എല്ലാവരും ജയിക്കുന്ന യുദ്ധം...

പ്രയാണ്‍ പറഞ്ഞു...

all the best....

ullas പറഞ്ഞു...

ഒരാള്‍ മരിച്ചു വീഴുന്നത് വരെയുള്ള യുദ്ധം തുടരെട്ടെ . അവനവനോട് തന്നെ കലഹിക്കല് ആണല്ലോ ജീവിതം .
നല്ല കവിത .

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഞാനെന്നോടു തന്നെ യുദ്ധം ചെയ്യട്ടെ.
രണ്ടിലൊരാൾ മരിച്ചു വീഴും വരെയുള്ള യുദ്ധം.
പക്ഷെ, ആരു മരിച്ചാലും
ജയമെനിക്ക്‌ തന്നെ - തോൽവിയും.
കാരണം
ഇതെന്നോടു തന്നെ ഞാൻ ചെയ്യുന്ന യുദ്ധം.

എന്തിന്?? ആര്‍ക്കു വേണ്ടി??
ഒന്നു കൂടി സ്വയം ചിന്തിച്ചുനോക്കൂ...

സമാന്തരന്‍ പറഞ്ഞു...

യുദ്ധത്തിനു മുന്‍പുള്ള മന:സംഘര്‍ഷം ആവശ്യമാണ് . ‍പക്ഷേ യുദ്ധം ?
ശരി.. ഞാനെന്നോ‍ടു തന്നെ യുദ്ധം ചെയ്യട്ടെ.

smitha adharsh പറഞ്ഞു...

നല്ല ഭാവന...ചിറകുകളും,ഇതളുകളും പരസ്പരം ചെയ്യുന്ന യുദ്ധം..ഞാന്‍ ഒന്ന് ഭാവനയില്‍ കണ്ടു ട്ടോ..
നന്നായിരിക്കുന്നു...നല്ല വരികള്‍..!

Bindhu Unny പറഞ്ഞു...

അതുവേണോ? ഒരു സമാധാനചര്‍ച്ചയ്ക്ക് ശ്രമിച്ചുനോക്കൂ. :-)

പാവത്താൻ പറഞ്ഞു...

തെന്നാലിരാമൻ; യുദ്ധത്തിൽ ജയമുണ്ടോ?എല്ലാവർക്കും പരാജയമല്ലേ ഉള്ളൂ? ഒരു യുദ്ധവും ജയിച്ച ഒരാളും ഇതുവരെ സന്തോഷിച്ചതായി ചരിത്രമില്ലല്ലോ....

പ്രയാൺ : നന്ദി

ഉല്ലാസ്ജി: ശരിയാണ്‌.ജീവിതം എന്നും ഒരു സമരം തന്നെ.സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

ഹരീഷ്‌ തൊടുപുഴ: എല്ലാം "ഞാൻ" "എനിക്കുവേണ്ടി" അല്ലേ? ഒരു "നമുക്കി"ലേക്കു പോലും എത്ര ദൂരം??? "എലിമട"യിലെ പുലിക്കു നന്ദി.ആവണിക്കുട്ടിക്ക്‌ ഒരുമ്മ.

സമാന്തരൻ: സ്വയം യുദ്ധം ചെയ്തു ബോറടിക്കുമ്പോൾ ഒന്നു വിളിച്ചോളൂ...അങ്കത്തിനു ഞാൻ റെഡി..

സ്മിത ആദർശ്‌:സന്ദർശനത്തിനും കമന്റിനും നന്ദി.വീണ്ടും വരുമല്ലോ...

ബിന്ദു ഉണ്ണി: അതൊക്കെ സന്മനസ്സുള്ളവർക്കു പറഞ്ഞിട്ടുള്ളതല്ലേ... നമുക്കു തോക്കും ബോംബും ഒക്കെ തന്നെ ......

Mr. X പറഞ്ഞു...

തന്നോട് തന്നെ യുദ്ധം ചെയ്യാന്‍...
ആയുധം തൂലിക (ലക്ഷണയാ കീബോര്‍ഡ്) ആണോ?

നന്നായിട്ടുണ്ട്...

പട്ടേപ്പാടം റാംജി പറഞ്ഞു...

ജയവും പരാജയവും സ്വന്തമാകുന്നു എന്ന കാഴ്ചപാട്‌ നന്നേ ബോധിച്ചു. അതിനെ സമാധാനത്തിണ്റ്റെ സന്ദേശമായി കണക്കാക്കാം.
ഇഷ്ടപ്പെട്ടു.

പാവത്താൻ പറഞ്ഞു...

നിരായുധനായി യുദ്ധം ചെയ്യേണ്ടിവരുന്നു നമുക്കു പലപ്പോഴും. എല്ലാ ജയങ്ങളും ഒരു തരത്തിൽ തോല്‌വികളല്ലേ? എല്ലാ തൊല്വികളിലും ചില ജയങ്ങളുമില്ലേ? നന്ദി ആര്യൻ & pattepadaramji

the man to walk with പറഞ്ഞു...

yudham thudaratte..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പാവത്താനെ നല്ല ചിന്തകള്‍.. ..
അവസാന രണ്ടു വരികള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നി...

പാവത്താൻ പറഞ്ഞു...

സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി, പകൽകിനാവൻ & the man to walk with.