അസ്തമയം
ഇരുളുന്ന സന്ധ്യയിൽ തെക്കേ പറമ്പിലീ
ത്തറവാടിന്നുടയോന്റെ ചിത കത്തിയെരിയുന്നു.
നെടുവീർപ്പു ചൂഴുന്ന തറവാടിനുള്ളിലെ
യിരുട്ടിന്റെ മാറിലൊരു തീത്തുള്ളി വീണപോൽ
നിലവിളക്കിൽ കരിന്തിരി കത്തിയെരിയുന്നു.
ഉള്ളിൽ അകത്തളത്തിൽ നേർത്തിരുട്ടിന്റെ
മാറിൽ മുഖം പൂഴ്ത്തിയാരോ വിതുമ്പുന്നു.
മുറ്റത്തെ നാട്ടുമാവിൻ ചാഞ്ഞ കൊമ്പിൽനി
ന്നൊരു ബലിക്കാക്ക നിർത്താതാർത്തു കരയുന്നു.
ചിത കത്തിയമരുന്നു തറവാട്ടിനുള്ളിലെ
നിലവിളക്കിൻ തിരിയുമാളിപ്പൊലിഞ്ഞു പോയ്.
രാത്രിയായ്,സൂര്യൻ മറഞ്ഞു പോയ് കൂരിരു -
ട്ടെല്ലാം വിഴുങ്ങുവാൻ വായ് പിളർത്തീടവേ,
മിഴിയൊപ്പി, ഒരു ദീർഘ നിശ്വാസമിട്ടുകൊ-
ണ്ടൊരുമാത്ര വൈകാതെ പടിയിറങ്ങുന്നു ഞാൻ
10 അഭിപ്രായങ്ങൾ:
മിഴിയൊപ്പി, ഒരു ദീർഘ നിശ്വാസമിട്ടുകൊ-
ണ്ടൊരുമാത്ര വൈകാതെ പടിയിറങ്ങുന്നു ഞാൻ
പുതിയൊരു പുലരിക്കായ്..
എന്ന് ആശ്വസിക്കാം..
പവത്താന്റെ ഏറ്റവും നല്ല പോസ്റ്റ്...(എനിക്ക് തൊന്നിയതാണേ....)അഭിനന്ദനങ്ങള്‍...ദുഖം വരുമ്പോഴാണ് കവിത കൂടുതല്‍ ഭംഗിയാവ്വാന്ന് പറയണത് ശരിയാണല്ലെ...
നല്ല കവിത, പാടിക്കേള്‍ക്കാന്‍ നന്നായിരിക്കും
നന്നായിട്ടുണ്ട്
നല്ല വരികള്‍...ഇനിയും ഒരുപാടെഴുതൂ...
Thanks for the visit,to pakalkkinaavan,Prayan,chankaran, Sree and Thenaliraman.
വളരെ അര്‍ത്ഥവത്തായ വരികള്‍.... സുഖമുള്ള എഴുത്ത്!
നീർവിളാകൻ, സന്ദർശനത്തിനും വായനയ്ക്കും വളരെ നന്ദി.വീണ്ടും ഇതുവഴി വരുമല്ലോ.
പ്രിയ പാവത്താന്‍
ഇതു പാവപ്പെട്ടവന്‍ എഴുതുന്നു
വളരെ നല്ല വരികള്‍
മനസ്സിന്റെ ചിത കത്തി തീരുമ്പോള്‍ ഓര്‍മ്മയും ഒടുങ്ങുന്നു
പ്രിയപ്പെട്ട പാവപ്പെട്ടവനായി പാവത്താൻ എഴുതുന്നു. താങ്കളുടെ പടം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ