"എന്താ പേടിച്ചു നിക്ക്വാണോ? വാ ഞാൻ കൊണ്ടാക്കാം"
ചപ്രത്തലമുടിയും,ചോരക്കണ്ണുകളും,ദംഷ്ട്രകൾ പോലെ കൂർത്ത പല്ലുകളും, വലിയ വിടർന്ന മൂക്കും,കൊമ്പൻ മീശയും...
ഒരു ഞരക്കത്തിനു പോലും ശേഷിയില്ലാതെ വിറങ്ങലിച്ചു നിന്ന എന്നെ കൈ പിടിച്ചു നടത്തി വീടെത്തിച്ചു അന്നു മാടൻ.
വീട്ടു പടിക്കലെത്തിയപ്പോഴാണ് എനിക്കു ശ്വാസം നേരെ വീണത്.പടിക്കൽ നിന്ന അഛനു മുഖം കൊടുക്കാതെ നേരെ അകത്തേക്കോടി അമ്മയുടെ മടിയിൽ മുഖമൊളിപ്പിച്ചപ്പോഴാണ് ഒന്നു കരയാൻ മാത്രം ധൈര്യം കിട്ടിയത്.
അഛൻ അകത്തു വന്ന് തലയിൽ തടവിയപ്പോൾ വീണ്ടും സങ്കടം അണ പൊട്ടി. "എന്നെ മാടൻ പിടിച്ചു" തേങ്ങലുകൾക്കിടയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. അഛൻ ഉറക്കെ പൊട്ടിച്ചിരിച്ചു. "മാടൻ പറഞ്ഞു.കാവിനരികെ പേടിച്ചു നിന്ന നിന്നെ അയാളാണ് കൂട്ടിക്കൊണ്ടു വന്നതെന്ന് കള്ളു കുടിക്കാൻ എന്നോടു പത്തു രൂപയും വാങ്ങി." "അഛാ അയാൾ ശരിക്കും മാടനാണോ?" ഞാൻ ചോദിച്ചു. അഛൻ വീണ്ടും ഉറക്കെ ചിരിച്ചു.

***********
"ഇനിയിതിനെ വച്ചോണ്ടിരിക്കാൻ പറ്റില്ല...ഏതാണ്ടാപത്തു വരാൻ പോകുന്നതിന്റെ ലക്ഷണമാ.. അല്ലേ....ഇതിന്റെ ഒരഹങ്കാരം...."കലികാലം തന്നെ."
അഛനും അമ്മയും അമ്മൂമ്മയുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.വിഷയം - കോഴി. വീട്ടിലെ പിടക്കോഴി രണ്ടൂ മൂന്നു ദിവസമായി കാലത്തെഴുന്നേറ്റ് ഉറക്കെ കൂവുന്നു - അതും പുരപ്പുറത്തു കയറി നിന്ന്.ചർച്ചകൾക്കൊടുവിൽ തീരുമാനമായി - കൂവുന്ന പിടക്കോഴിയ കൊല്ലുക. പാപം തീരാൻ കറി വച്ചു കൂട്ടുക.ആ പാവം ഫെമിനിസ്റ്റ് കോഴിയാകട്ടെ, ഇതൊന്നുമറിയാതെ "എനിക്കും കൂവാനൊക്കെയറിയാം" എന്ന ഗമയിൽ ഞങ്ങൾക്കു ചുറ്റും ചിക്കിച്ചികഞ്ഞു നടന്നു.

പക്ഷെ ഒരു വലിയ പ്രശ്നം - കോഴിയെ ആരു കൊല്ലും? അമ്മ പൂർണ്ണ വെജിറ്റേറിയനാണ്. പക്ഷെ കറി വെയ്ക്കും. "കൊന്നു തൂവലും പറിച്ചു തന്നാൽ ഞാൻ ശരിയാക്കിത്തരാം."അമ്മ നയം വ്യക്തമാക്കി.
എല്ലാ കണ്ണുകളും അഛന്റെ നേരെ....
അഛൻ കണ്ണടച്ച് എന്തോ പിറുപിറുത്തു. എന്നിട്ടൊടുവിൽ പറഞ്ഞു. "നമുക്കാരെയെങ്കിലും വിളിക്കാം."
കൊല്ലുന്ന കാര്യം - അതും വീട്ടിൽ വളർത്തിയ ഒരു ജീവിയെ - ആലോചിക്കാൻ പോലും ആർക്കും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ തിന്നാൻ ഞങ്ങൾക്കാർക്കും ഒരു മടിയുമുണ്ടായിരുന്നില്ല താനും.

അപ്പോഴാണ് വഴിയിൽ ആരുടെയോ ചുമ കേട്ടത്. -മാടൻ- അഛന്റെ മുഖം തെളിഞ്ഞു.അഛൻ മാടനെ വിളിച്ചു. രണ്ടു പേരും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.മാടൻ, കൂവുന്ന പിടയെ തന്റെ ചുവന്ന കണ്ണുകൾ കൊണ്ടൊന്നു നോക്കി.പിന്നെ ഞാൻ കണ്ടത് മാടൻ അഛന്റെ മുൻപിൽ തൊഴുതു പിടിച്ചു നിൽക്കുന്നതാണ്.
"സാറേ കള്ളു കുടിക്കാൻ കാശു കിട്ടുമെങ്കിൽ ഞാനാരേ വേണമെങ്കിലും ചീത്ത പറയാം.സാറു പറഞ്ഞാൽ വേണമെങ്കിൽ രണ്ടു കൊടുക്കുകയും ചെയ്യാം.പക്ഷേ കൊല്ലാൻ മാത്രം എന്നോടു പറയല്ലേ... അതെനിക്കു വയ്യാ സാറേ."
"ഇതൊരു കോഴിയല്ലേ........"
"കോഴിയായാലും പൂച്ചയായാലും അതും ജീവനുള്ള ഒരു ജന്തുവല്ലേ സാറേ? എനിക്കു വയ്യാ..."
ഉടുത്തിരുന്ന കൈലിമുണ്ടു മടക്കിക്കുത്തി, തോളിൽ കിടന്ന തോർത്ത് ഒന്നു കുടഞ്ഞ്, തലയിൽ വട്ടം കെട്ടി,അരയിൽ നിന്നും കൊച്ചു പിച്ചാത്തിയെടുത്ത് കഴുത്ത് ചൊറിഞ്ഞുകൊണ്ട് മാടൻ നടന്നു നീങ്ങി.

ചപ്രത്തലമുടിയും, ചോരക്കണ്ണുകളും, ദംഷ്ട്ര പോലെ കൂർത്ത പല്ലുകളും വലിയ വിടർന്ന മൂക്കും, കൊമ്പൻ മീശയുമായി ചുറ്റും വാറ്റുചാരായത്തിന്റെ ഗന്ധവും പടർത്തിക്കൊണ്ടു നടന്നു പോകുന്ന ആ ക്രൂരനോട് എനിക്കാദ്യമായി വല്ലാത്ത സ്നേഹം തോന്നി.
************
10 അഭിപ്രായങ്ങൾ:
എല്ലാ മാടന്മാരുടെയും ഉള്ള് ഇതുപോലെയൊക്കെ തന്നെയാണ്.അതു മനസ്സിലാക്കാന്‍ കഴിയുന്നത് വളരെ കുറച്ചുപേര്ക്കുമാത്രം. രണ്ടും വായിച്ചു നന്നായിരിക്കുന്നു.ആശംസകള്‍..
സുഹൃത്തേ,ഏതൊരു മാടന്റെ മനസ്സിലും മനുഷ്യാംശം അല്പമെങ്കിലും കാണും.....
മാടന്മാര്‍ ഇങ്ങനാണെന്ന് ഞാന്‍ എന്റെ മോനോട് പറയില്ല...
പേടിപ്പിക്കാന്‍ ആകെയുള്ള ആള്‍ മാടനാണു.....
ഇരതേടിയലയുന്ന പുലിക്കുള്ളിലും ഒരു മാനുണ്ട് എന്നു പറയാറുണ്ടല്ലോ.
നന്നായി.
വിക്ഷമിക്കേണ്ട മാഷെ .. നമുക്കൊരു സുന്ദരിയെ കണ്ടെത്താം...
മാടനെ പരിചയപ്പെട്ടു. ഇതുപോലുള്ള മാടന്മാര്‍ ഞങ്ങളുടെ നാട്ടിലും ഉണ്ട്.
പ്രയാൺ, സബിത, വികടശിരോമണി,ശാരദനിലാവ്,പാറുക്കുട്ടി, എല്ലാവർക്കും സ്നേഹാദരങ്ങളോടെ നമസ്ക്കാരം.
ആദ്യമായാണിതുവഴി. നന്നായിട്ടുണ്ട് മാഷേ...
മാടൻ ഒന്നും രണ്ടും ഇന്നാണ് കണ്ടത്. നന്നായിരിയ്ക്കുന്നു.
മാടം സോമനിൽ നിന്ന് മാടനിലേയ്ക്കുള്ള മാറ്റത്തിന്റെ കാരണം മനസ്സിലായില്ല.
മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങള്‍
തെനാലിരാമനും പാവപ്പെട്ടവനും നന്ദി.പൊറാടത്തു മാഷേ, മാടം എന്നു പറയുന്നതിനേക്കാൾ എളുപ്പം മാടൻ എന്നു പറയാനാണല്ലോ. അതാവും കാരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ