തുമ്പികൾ കുറച്ചു കൂടി സഹകരണമനോഭാവമുള്ളവരാണ്. അവർ നന്നായി ഇരുന്നു പോസ് ചെയ്തു തരും.ചിലപ്പോൾ ഒരു പടമെടുത്തു കഴിയുമ്പോൾ ചില തുമ്പികൾ ഒന്നു തിരിഞ്ഞു വേറൊരു പോസിൽ ഇരുന്നു തരും."ഈ ആങ്കിളിൽകൂടി ഒന്നെടുത്തോളൂ" എന്നു പറയുമ്പോലെ.
ഒരു തുമ്പിയുടെ പടമെടുത്തുകൊണ്ടിരിക്കുമ്പോൾ മറ്റൊരെണ്ണം വന്ന് അതിനെ ഓടിച്ചുകളഞ്ഞ് അതേ സ്ഥാനത്തിരുന്ന് പോസ് ചെയ്തു തരികയുമുണ്ടായി, ഒന്നിലധികം പ്രാവശ്യം. 1,2 ദിവസം തുമ്പികളുടെ കൂടെയും ചെലവഴിച്ചു.
ടെറസ്സിലെ സിന്റെക്സ് വാട്ടർ റ്റായ്ങ്കിന്മേൽ കൂടു വച്ച വിരുതനാണ് പച്ച പെയിന്റിൽ കുളിച്ചതു പോലെ നിൽക്കുന്നത്. അത് വണ്ടാണോ,ഈച്ചയാണോ,അതോ വേട്ടാളനാണോ എന്നൊന്നും അറിയില്ല.