ആരാധകർ
ബസ് സ്റ്റാൻഡിലെ
നാറുന്ന മൂത്രപ്പുരയുടെ ചുവരുകളിലും
സ്കൂളിലെ
കരി പിടിച്ച കഞ്ഞിപ്പുരയുടെ ഭിത്തികളിലും
മോഹൻലാലിനും മമ്മൂട്ടിയ്ക്കും വേണ്ടി
വാശിയോടെ, പരസ്പരം യുദ്ധം ചെയ്തു.
താരങ്ങളോ
ഇറക്കുമതി ചെയ്ത,
വില കൂടിയ സുഗന്ധ ദ്രവ്യങ്ങൾ പൂശി,
ശീതീകരിച്ച കൊട്ടാരങ്ങളിൽ അന്തിയുറങ്ങി.
വഴിയോരത്തെ,
സ്വർണ്ണക്കടകളുടെ പരസ്യപ്പലകകളിൽ
പത്തര മാറ്റുള്ള 916 പുഞ്ചിരി പൊഴിച്ച്
ആരാധകർക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു നിന്നു.
തീയറ്ററിലെ ഇരുളിൽ വച്ച്;
ആരാധകരുടെ
കരിയും അഴുക്കും പുരണ്ട
ദുർഗന്ധപൂരിതമായ ജീവിതങ്ങളിലേക്ക്
താരങ്ങൾ പകർന്ന നിറങ്ങളും സുഗന്ധവുമെല്ലാം
പടം തീർന്നപ്പോൾ തുറന്ന വാതിലിലൂടെ കടന്നു വന്ന വെളിച്ചത്തിൽ
കുത്തിയൊലിച്ച് താരങ്ങളിലേക്കു തന്നെ തിരിച്ചു പോയി.
ശുഭം
16 അഭിപ്രായങ്ങൾ:
kollallo post.the truth which assns does not realise!
വളരെ ചെറിയ വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും ഒരു മൂര്‍ച്ചയുള്ള ശില്‍പം തീര്‍ത്തിരിക്കുന്നു ശിവപ്രസാദ് .മൂത്ര പുരയിലും കഞ്ഞിപുരയിലും യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത വര്‍ത്തമാന സാഹചര്യം നന്നായി വിളിച്ചു പറയുന്നു
സത്യം!
കലക്കി ആസാനെ കലക്കി
nalla varikal..
മാഷേ ഈ ആരാധക സംഘടനകള്‍ തീരെ മോശം പരിപാടി ആണെന്ന അഭിപ്രായം എനിക്കില്ല, ചില നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തീയറ്ററുകളില്‍ മനസമാധാനത്തോടെ ചിത്രം കാണുന്നതിന് ഭ്രാന്തമായ ആരാധന ഒരു തടസ്സം തന്നെയാണ്. ആരാധനമൂത്ത് സ്വന്തം ജീവിതം ഹോമിക്കുന്ന ആരാധകരും കുറവല്ല.
കൊള്ളാം മാഷേ
നന്നായിട്ടുണ്ട് :)
പിന്നെ വിവരക്കേടെന്ന തലക്കെട്ട് മാറ്റൂ.. പ്ലീസ് :)
ആരാധന മൂത്ത ഭ്രാന്ത് ആവുമ്പോഴാ പ്രശ്നം. അബദ്ധവശാല്‍ പഴശ്ശിരാജയ്ക്ക്, റിലീസ് ചെയ്ത് മൂന്നാം ദിവസം പോയി. സംഭാഷണം യാതൊന്നും കേള്‍ക്കാന്‍ പറ്റിയില്ല.ആര്‍പ്പുവിളിയും കടലാസുകഷണങ്ങളും...
നന്ദി മൈത്രേയി, പാവപ്പെട്ടവന്‍, ജയന്‍,ഉടുക്കാക്കുണ്ടന്‍(അയ്യേ!!!)ജുനൈദ്, മണികണ്ഠന്‍, ശ്രീ, അനിയന്‍കുട്ടി, എഴുത്തുകാരി ചേച്ചി.
സത്യം മാഷെ സത്യം
ആരാധകരുടെ വിവരക്കേട്....
നല്ല ശക്തമായ വരികള്‍
ദ്ദാണ്
റാംജി, കൊട്ടോട്ടിക്കാരന്‍, കുട്ടന്‍, കൂതറ, എല്ലാവര്‍ക്കും നന്ദി.ബ്ലോഗ് മീറ്റിനു കാണാമെന്നു കരുതുന്നു.
എന്തിനാ അധികം എഴുതിക്കൂട്ടുന്നെ? കുറച്ച് വായിച്ച് കൂടുതല്‍ ചിന്തിക്കേണ്ട ഇത്തരം 4 വാചകങ്ങള്‍ പോരെ?
എഴുതിയതെല്ലാം സത്യം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ