2010, ജനുവരി 14, വ്യാഴാഴ്‌ച

വാഴക്കോടൻ ഈ കുടുംബത്തിന്റെ കടുത്ത ശത്രു.

എടീ.......
ഛെ!! ഒന്നു വെറുതെയിരിക്കു മനുഷ്യാ, ശല്യപ്പെടുത്താതെ.
അല്ലെടീ ഞാൻ........
പിന്നേ...പിള്ളാരൊറങ്ങിക്കഴിയുമ്പം തൊടങ്ങും.....എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌... ങ്‌ ഹാ... നിങ്ങളാ വാഴക്കോടൻ ചേട്ടനെ കണ്ടു പഠിക്ക്‌ മനുഷ്യാ. കണ്ടോ? പാതിരാത്രിയിൽ പോലും ഒറ്റ വിചാരമേയുള്ളു. എഴുതണം.. എഴുതണം എന്ന്...


എടീ എനിക്കും ഒറ്റ വിചാരമേയുള്ളു.......


അതങ്ങു മനസ്സിൽ വച്ചേച്ചാൽ മതി. ഇന്നീ ഭാഗത്തോട്ടു കണ്ടു പോകരുത്‌.. പറഞ്ഞേക്കാം.


അയ്യോടീ... ഇതു കൊള്ളാമല്ലോ!! എടീ നീയും വാഴക്കോടനും കൂടി എന്നെ പുറത്താക്കുകാണോ? ഒന്നുമില്ലേലും ഞാനും ഒരു ബ്ലോഗറല്ലേടീ?


പിന്നേ വല്യ ബ്ലോക്കറ്‌. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?


എന്റമ്മോ!! എടീ ഹിറ്റു കിട്ടിയതിന്റെ കണക്കു നോക്കിയേ ഇതൊക്കെ പറ്റൂന്നു വച്ചാൽ ബ്ലോഗേ ഇല്ലാത്തവരെന്തു ചെയ്യും?


അവരു പോയി ആദ്യാക്ഷരി നോക്കി നല്ലൊന്നാംതരം ബ്ലോഗുണ്ടാക്കും.അവരുടെ പോസ്റ്റൊക്കെ ആൾക്കാരു വായിക്കുകേം കമന്റിടുകേം ഒക്കെ ചെയ്യും. ഈ വാഴക്കോടൻ ചേട്ടനെപ്പോലെ അവര്‌ രാത്രി ഒറക്കമൊഴിഞ്ഞിരുന്ന് ആലോചിച്ചോരോന്നെഴുതും. അല്ലാതെ നിങ്ങളെപ്പോലെ...


അപ്പോ അതു ശരി... നീ ആദ്യാക്ഷരിയൊക്കെ വായിച്ചു പഠിച്ചതിന്റെ അഹങ്കാരമാ അല്ലേ? എടീ ഒന്നുമില്ലേലും ഞാനൊരു പാവത്താനല്ലേ?


പിന്നേ പാവത്താൻ..... ആ വാഴക്കോ....


നിർത്തെടീ... നിന്റെയൊരു വാഴക്കൊല..... കുറെ നേരമായി തുടങ്ങീട്ട്‌!!!
എടീ.. നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതാരാ???


ഓ, അതു നിങ്ങളാ.


എടീ പോത്തേ, നിന്നെ ഇന്റർനെറ്റിൽ കേറാനും ബ്ലോഗ്‌ വായിക്കാനും പഠിപ്പിച്ചതാരാ?


അതു പിന്നെ നിങ്ങളാ.


നീ ആദ്യമായിട്ടു കണ്ട ബ്ലോഗ്‌ ഏതാ?


അതു നിങ്ങടെ വിവരക്കേടല്ലേ നിങ്ങളെനിക്കു കാണിച്ചു തന്നുള്ളൂ.... വായിക്കാൻ കൊള്ളാവുന്ന നല്ല ബ്ലോഗൊക്കെ പിന്നെ ഞാൻ തന്നെ തപ്പി കണ്ടു പിടിച്ചതല്ലേ.


ങ്‌ ഹാ നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതു ഞാൻ; ബ്ലോഗ്‌ വായിക്കാൻ പഠിപ്പിച്ചതു ഞാൻ; നീ ആദ്യമായി കണ്ടത്‌ എന്റെ ബ്ലോഗ്‌.! എന്നിട്ടാണു നീ ഈ പാതിരാത്രീല്‌ കമ്പ്യൂട്ടറും തുറന്നു വച്ച്‌ ബ്ലോഗും വായിച്ചോണ്ടിരിക്കുന്നത്‌. എണീറ്റു മാറെടീ ഞാനൊരു മെയിലൊന്നയക്കട്ടെ.


ഛെ!! ഒന്നു വെറുതെയിരിക്കു മനുഷ്യാ...ശല്യപ്പെടുത്താതെ.മെയിലു നാളെയെങ്ങാനും അയയ്ക്കാം.പിള്ളാരൊന്നൊറങ്ങിക്കഴിഞ്ഞല്ലേ എനിക്കിതിനൊക്കെ ഇത്തിരി സമയം കിട്ടൂ. ഞാനീ വാഴക്കോടൻ ചേട്ടന്റെ പോഴത്തരങ്ങളൊക്കെ ഒന്നു വായിക്കട്ടെ......


(വാഴക്കോടൻ ഈ കുടുംബത്തിന്റെ കടുത്ത ശത്രു.)

37 അഭിപ്രായങ്ങൾ:

SAJAN S പറഞ്ഞു...

പിന്നേ വല്യ ബ്ലോക്കറ്‌
ഹഹഹ........
കൊള്ളാം
:)
:)

റോഷ്|RosH പറഞ്ഞു...

"എടീ.. നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതാരാ???
ഓ, അതു നിങ്ങളാ.
എടീ പോത്തേ, നിന്നെ ഇന്റർനെറ്റിൽ കേറാനും ബ്ലോഗ്‌ വായിക്കാനും പഠിപ്പിച്ചതാരാ?
അതു പിന്നെ നിങ്ങളാ.
നീ ആദ്യമായിട്ടു കണ്ട ബ്ലോഗ്‌ ഏതാ?
അതു നിങ്ങടെ വിവരക്കേടല്ലേ "

ഒരു ബഷീറിയന്‍ ചുവ??

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പാവത്താനേ...നേ നേ നേ....
എന്നോടീ ചതി വേണ്ടായിരുന്നൂ.....:)

“പിന്നേ വല്യ ബ്ലോക്കറ്‌. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?“

സത്യങ്ങള്‍ അങ്ങിനെ എത്രയെത്ര!:):)
കസറി :)

പാവത്താൻ പറഞ്ഞു...

@ റ്റോംസ് കോനുമഠം:റ്റോംസേ പടക്കളം എന്ന എന്റെ ബ്ലോഗില്‍ നിന്നും ഞാനെടുത്ത പടം മോഷ്ടിച്ച് സ്വന്തം ബ്ലോഗില്‍ ഇട്ടതും പോരാ അവിടെ ജോയിന്‍ ചെയ്യാന്‍ എന്നെ ക്ഷണിക്കുകയും.... ഭയംകരം തന്നെ തൊലിക്കട്ടി. സമ്മതിച്ചിരിക്കുന്നു.

siva // ശിവ പറഞ്ഞു...

യേശുക്രിസ്തു ഈ വീടിന്റെ രക്ഷകന്‍
കൊല്ലങ്കോട്ടമ്മ ഈ വീടിന്റെ ഐശ്വര്യം

അടുത്ത സ്റ്റിക്കര്‍ റിലീസ്:

വാഴക്കോടന്‍ ഈ കുടുംബത്തിന്റെ ശത്രു!

Sabu Kottotty പറഞ്ഞു...

പാവം....?

Sabu Kottotty പറഞ്ഞു...

പാവം....?

Sabu Kottotty പറഞ്ഞു...

പാവകുമാരന്‍...

ഹരീഷ് തൊടുപുഴ പറഞ്ഞു...

ബ്ലോഗര്‍ പാവത്താൻ പറഞ്ഞു...

@ റ്റോംസ് കോനുമഠം:റ്റോംസേ പടക്കളം എന്ന എന്റെ ബ്ലോഗില്‍ നിന്നും ഞാനെടുത്ത പടം മോഷ്ടിച്ച് സ്വന്തം ബ്ലോഗില്‍ ഇട്ടതും പോരാ അവിടെ ജോയിന്‍ ചെയ്യാന്‍ എന്നെ ക്ഷണിക്കുകയും.... ഭയംകരം തന്നെ തൊലിക്കട്ടി. സമ്മതിച്ചിരിക്കുന്നു.

2010, ജനുവരി 14 8:19 am


ഹഹാ...
റ്റോംസാളു പുപ്പുലിയാണല്ലോ..

ഏതായാലും ആ ബായക്കോടന്റെ എടപാടു നമുക്കു തീര്‍ക്കണം പാവത്താന്‍ മാഷേ..
ഒരു കൊട്ടേഷന്‍ അങ്ങിട്ട് കൊടുത്താലോ..??

അപ്പൂട്ടൻ പറഞ്ഞു...

ഒരു തിരുത്തിടട്ടെ.

ങ്‌ ഹാ നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതു ഞാൻ; ബ്ലോഗ്‌ വായിക്കാൻ പഠിപ്പിച്ചതു ഞാൻ; നീ ആദ്യമായി കണ്ടത്‌ എന്റെ ബ്ലോഗ്‌.!
എന്നിട്ടും നിനക്ക്‌ മടുപ്പൊന്നും ഇല്ലാതെ വായിക്കാൻ തോന്നുന്നുണ്ടല്ലൊ. നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. അപാര ക്ഷമ തന്നെ.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ഇപ്പോൾ മനസ്സിലായോ പെണ്ണുങ്ങളെ ബ്ലോഗിങ്ങ്‌ പഠിപ്പിക്കരുതെന്നു, പ്രത്യേകിച്ചു സ്വന്തം ഭാര്യമാരെ

Gopakumar V S (ഗോപന്‍ ) പറഞ്ഞു...

"പിന്നേ വല്യ ബ്ലോക്കറ്‌. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?

എന്റമ്മോ!! എടീ ഹിറ്റു കിട്ടിയതിന്റെ കണക്കു നോക്കിയേ ഇതൊക്കെ പറ്റൂന്നു വച്ചാൽ ബ്ലോഗേ ഇല്ലാത്തവരെന്തു ചെയ്യും?"

ഗംഭീരം തന്നെ... നന്നായിട്ടുണ്ട്....
ആശംസകൾ...

OAB/ഒഎബി പറഞ്ഞു...

സത്യം പറ.
എത്ര ഹിറ്റ് കിട്ടീട്ടുണ്ട്?

വശംവദൻ പറഞ്ഞു...

:)

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

മെയില്‍ അയക്കാനായിരുന്നുവല്ലെ.
ശ്ശെടാ..
ഞാന്‍ തെറ്റിദ്ധരിച്ചു.

:):)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഹഹ :)

അരുണ്‍ കരിമുട്ടം പറഞ്ഞു...

അപ്പോ ഇനി വാഴക്കോടനെ ഉറുമ്പ് കടിച്ചാല്‍ പോലും ശത്രുക്കള്‍ പറഞ്ഞ് വിട്ടതാണെന്ന് പറയാമല്ലോ??
:)

കനല്‍ പറഞ്ഞു...

"എടീ നിനക്കൊരു കാര്യമറിയോ?, വാഴക്കോടന്‍ ഇത്രയും ഹിറ്റുകള്‍ വാരികൂട്ടുന്ന പോസ്റ്റുകള്‍ എഴുതികൂട്ടുന്നതിനു പിന്നിലുള്ള രഹസ്യം എന്താന്നറിയോ?“

എന്താ?


“അവന്റെ കെട്ട്യോളാടി, അവന്‍ വെറുതെ ടൈപ്പ് ചെയ്ത് പോസ്റ്റാക്കുന്നതേ ഉള്ളൂ.


എന്തിനാ പറയുന്നേ അവന്റെ ഒരു യോഗം... ഇവിടെയും ഒണ്ടല്ലോ ഒരു..... ഒരു ചെറിയ കവിതാപോസ്റ്റിനു പോലും വകയില്ലാത്ത




പാവത്താനെ പ്രശ്നപരിഹാരത്തിന് ഇങ്ങനെ ഒരു ലൈനില്‍ പോയാല്‍ മതിയാരുന്നു.


-----------------------------

വാഴക്കോടന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റ് വരാത്ത ഒരു മാസം ഏതാന്ന് ഒന്ന് അന്വേഷിച്ചു നോക്കുക.
വാമഭാഗം നാട്ടിലായിരുന്ന മാസം ഏതായിരുന്നെന്ന് മനസിലാവും

പാവത്താൻ പറഞ്ഞു...

നന്ദി സാജന്‍ സന്ദര്‍ശനത്തിനും കമന്റിനും
സാംഷ്യ റോഷ്: ബഷീറിയന്‍???? എനിക്കു വയ്യ..
വാഴക്കോടന്‍: ഹിറ്റിന്റെ കാര്യം മാത്രം മിണ്ടരുത്..:-)
ശിവ: ഞാന്‍ അങ്ങിനെയൊരെണ്ണം വാതില്‍പ്പടിയില്‍ വയ്ക്കാന്‍ പോവാ,..:-)
കൊട്ടോട്ടിക്കാരന്‍: പാവം അല്ലേ...ആണോ... അതെയോ?..:-)
ഹരീഷ്:തൊടുപുഴെ വന്ന പുലിയുടെ ഗതിയെന്തായി എന്നെല്ലാര്‍ക്കും അറിയാം. അതൊരു ബ്ലോഗ് പുലിയോ മറ്റോ ആയിരുന്നോ? പിന്നെ ഒത്തുപിടിച്ചാല്‍ വാഴയെ നമുക്കൊരു കരയ്ക്കാക്കാം...

പാവത്താൻ പറഞ്ഞു...

അപ്പൂട്ടന്‍:ഹി ഹി. വെറുതെ ഓരോ ഐഡിയ കൊടുക്കല്ലേ....:-)
ഷെരീഫിക്കാ: മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയല്ലോ. എന്താ ചെയ്ക?
ഗോപകുമാര്‍: നന്ദി. സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.
ഓയേബി:അയ്യേ! ഇതൊക്കെ ഇങ്ങിനെ പരസ്യമായി ചോദിക്കാമോ? എന്നെ നാണം കെടുത്തല്ലേ....:-)
വശംവദന്‍: നന്ദി.
ഹന്‍ലല്ലത്ത്: :-)
പകല്‍ക്കിനാവന്‍: നന്ദി, സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.
അരുണ്‍: ഇനി എവിടുന്നൊക്കെ ഹിറ്റു കിട്ടുമോ ആവോ?
കനല്‍: ഹോ അങ്ങിനെയാണു കാര്യങ്ങള്‍ അല്ലേ? “ഇവിടെയും ഒണ്ടല്ലോ ഒരു..... ഒരു ചെറിയ കവിതാപോസ്റ്റിനു പോലും വകയില്ലാത്ത“.....വേണ്ടാ.. ഹിറ്റു കൂടും...:-)

Junaiths പറഞ്ഞു...

പിന്നേ വല്യ ബ്ലോക്കറ്‌. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?(സത്യം പറ)

നമ്മള് പാവത്താനായത് കൊണ്ട് ആര്‍ക്കും കേറി 'ഹിറ്റ്‌' ചെയ്യാമെന്നാണോ?
വാഴക്കോടാ..നീ സൂക്ഷിച്ചോ..നിന്നെ റസ്റ്റ്‌ ഹൌസില്‍ കേറി തല്ലും..ജാഗ്രതൈ..

Manoraj പറഞ്ഞു...

vazhakota.. sukshicho..ninne pinne kandolam

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.......

നന്ദന പറഞ്ഞു...

ശല്യം ഒഴിവാക്കാൻ ഇങനെ ഒരോരുത്തർ ബ്ലൊഗ് വായിക്കും അസൂയപ്പെട്ടിട്ട് കര്യമില്ല.!!!

kichu / കിച്ചു പറഞ്ഞു...

paavathaane kalakki.

ee baya untakkunna oro thontharavukale :)

ramanika പറഞ്ഞു...

ഗംഭീരം !

Anil cheleri kumaran പറഞ്ഞു...

പിന്നേ വല്യ ബ്ലോക്കറ്‌. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?


അതാണ് ശരിയായ ഹിറ്റ്..!

പാവപ്പെട്ടവൻ പറഞ്ഞു...

വല്ല... കാര്യമുണ്ടായിരുന്നോ ഇതൊക്കെ പടിപ്പിക്കണ്ടുന്ന ....വാഴയുടെ പോഴത്തരങ്ങള്‍
പാവത്താന്റെ ബ്ലോഗ്ഗെഴുത്തിനു ഒരു പാര ആയോ...? കന്നിനെ കയം കാട്ടരുത് എന്ന് പറയുന്നത് എത്ര ശരിയാ.........!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പാവത്താനേ.....

:)

വീകെ പറഞ്ഞു...

ഇതിനായിരുന്നോ...
വെറുതെ മനുഷേനെ കൊതിപ്പിച്ചു...!!

നിരക്ഷരൻ പറഞ്ഞു...

നിങ്ങളിങ്ങനെ പൊണ്ടാട്ടിമാരെ ഇറക്കി കഥയുടെ പിന്നാമ്പുറങ്ങള്‍ എഴുതി ഹിറ്റ് ഉണ്ടാക്കിക്കോ :) പാവത്താന്‍ ഈ ബ്ലോഗിന്റെ ശത്രു എന്ന് എല്ലാ ബ്ലോഗിലും ഞാന്‍ പോസ്റ്ററൊട്ടിക്കാന്‍ പോകുവാ :)

Sajid പറഞ്ഞു...

ഹാ,ഹാ...അനുഭവങ്ങള്‍ ..പാളിച്ചകള്‍!!!‍മനുഷ്യാ ,ഭാര്യ ഇതു വായിച്ചാരുന്നൊ........

സാജിദ്

Manikandan പറഞ്ഞു...

മാഷേ എന്തായാലും ഈ വിവരക്കേട് കൊള്ളാം. ഞാനും തലവാചകം വായിച്ച് ഒന്ന് ഞെട്ടി. പാവം വാഴക്കോടന്‍ ഒരു കുടുംബശത്രുവോ? അപ്പോ അതാകാര്യം അല്ലെ:)

Unknown പറഞ്ഞു...

''നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?''

അതിപ്പോ.........
കൃത്യായ കണക്ക് കിട്ടണമെങ്കില്‍ നാട്ടു കാരോട് ചോദിക്കണം...

പാവത്താൻ പറഞ്ഞു...

ഇവിറ്റെ വന്നു വായിച്ചനുഗ്രഹിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. ഹിറ്റൊക്കെ ആ വാഴക്കോടനു കൊടുത്തേക്കൂ.......

ഭൂതത്താന്‍ പറഞ്ഞു...

kalakkans...chirippichu tto

jayanEvoor പറഞ്ഞു...

“പിന്നേ വല്യ ബ്ലോക്കറ്‌. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?“


ഹഹഹ........
കൊള്ളാം !!!