2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

കടത്തുവള്ളം


കടമ്പൂര് എന്നായിരുന്നു ഞാൻ താമസിക്കുന്ന ആ ഗ്രാമത്തിന്റെ പേര് . അവിടേക്ക് ട്രാൻസ്ഫറായി വന്നിട്ട് രണ്ട് വർഷത്തോളമായെങ്കിലും വളരെ കുറച്ച് സുഹൃത്തുക്കളേ എനിക്കവിടെ ഉണ്ടായിരുന്നുള്ളു. വേണു ജയൻ, ഹരി, രാജു. തീർന്നു. അടുത്ത സുഹൃത്തുക്കളുടെ ലിസ്റ്റ്.
വേണു ഒരു പത്രത്തിന്റെ പ്രാദേശിക ലേഖകനാണ്. ജയൻ വില്ലേജോഫീസറാണ്. ഹരി ഗൾഫുകാരനാണ്. രാജു ,അരവിന്ദന്റെ ഭാഷയിൽ പറഞ്ഞാൽഅവലോകിതേശ്വര പദ്മപാണി  LIC  ഡെവലപ്മെന്റ് ഓഫീസറാണ്.
ജയന്റെ വീട്ടിലാണ് വല്ലപ്പോഴുമൊക്കെ ഞങ്ങൾ  മദ്യപാനത്തിനായി ഒത്തു കൂടാറുള്ളത്.ജയന്റെ ഭാര്യയും കുട്ടികളും അവരുടെ വീട്ടിലേക്കു പോയാൽ പിന്നെ  വീട് ഞങ്ങളുടെ സാമ്രാജ്യം .ധാരാളം മരങ്ങളുള്ള, വിശാലമായ വലിയ പറമ്പിന്റെ നടുവിലായിരുന്നു ജയന്റെ വീട്.
അന്നും ഞാനും വേണുവുമെത്തുമ്പോഴേക്കും ജയന്റെ വീട്ടു മുറ്റത്ത് രാജുവിന്റെ ബൈക്കും ഹരിയുടെ കാറും ഉണ്ടായിരുന്നു. ഞങ്ങൾ കൂടി എത്തിയതോടെ കോറം തികഞ്ഞു. പൂമുഖത്തെ വിശാലമായ നീണ്ട വരാന്തയുടെ വീതിയേറിയ അരമതിലിലും ചൂരൽക്കസേരകളിലുമൊക്കെയായി  ഞങ്ങൾ ഇരിപ്പുറപ്പിച്ചു.
ഗ്ളാസുകൾ നിറഞ്ഞൊഴിയുന്നതിനൊപ്പം ചർച്ചകളിൽ സാഹിത്യവും സംഗീതവും സിനിമയും രാഷ്ട്രീയവുമൊക്കെ കയറിയിറങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. ദൂരെ ആറിനക്കരെയുള്ള് ശിവക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനങ്ങൾ ചെറുതായി കേൾക്കാമായിരുന്നു. വെയിൽ  ചാഞ്ഞ സായാഹ്നത്തിന് ഒട്ടും ചൂടുണ്ടായിരുന്നില്ല
സന്ധ്യയുടെ സൗവർണ്ണമാസ്മരികതയിൽ ഹരിയും വേണുവും പാട്ടു തുടങ്ങി.അരികിൽ നീയുണ്ടായിരുന്നെങ്കിലും വാതില്പഴുതിലൂടെയും നീലജലാശയത്തിലുമൊക്കെ കടന്ന് ഉൽസവപ്പിറ്റേന്നിലെ  പുലരിത്തൂമഞ്ഞിലെത്തിയപ്പോഴേക്കും  രാത്രി പത്തു മണി കഴിഞ്ഞു.
പെട്ടെന്നെന്തോ ഉൾവിളിയുണ്ടായതുപോലെ വേണു പറഞ്ഞുനമുക്കൊന്നു കടവു വരെ പോകാം.”
കടവിലോ? ഈ നേരത്തോ? അതു വേണോ?” ജയൻ ചോദിച്ചു.
പോണം.” വേണു ഉറപ്പിച്ചു പറഞ്ഞു.”നമുക്ക് ഹരിയുടെ കാറിൽ പോകാം.”
എന്നാൽ പോയേക്കാംജയൻ വീട്ടുവാതിൽ ചാരി. ഉറയ്ക്കാത്ത് കാലടികളോടെ എല്ലാവരും കൂടി  ഹരിയുടെ കാറിൽ കയറി.
കടവിൽ ഇപ്പോഴും വള്ളമുണ്ടോ? ഹരി സംശയം പ്രകടിപ്പിച്ചു. ഉത്തരം പറഞ്ഞത് ജയനാണ്പാലം വന്നതോടെ കടത്തൊന്നുമില്ല. പക്ഷേ കുഞ്ഞച്ചന്റെ വള്ളം അവിടെ മരച്ചോട്ടിൽ കെട്ടിയിട്ടിട്ടുണ്ടാവും.”
ജയന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്ററോളം മാറിയാണ് കടവ്. ട്രാൻസ്ഫോർമറുണ്ടാക്കുന്ന വലിയ ഫാക്റ്ററിയുടെ മതിൽക്കെട്ട് ചുറ്റി വേണം കടവത്തെത്താൻ. പണ്ട്  വീതി കുറഞ്ഞ ഒരു ചെമ്മൺ പാതയായിരുന്നു കടവത്തേക്കുണ്ടായിരുന്നത്. കുഞ്ഞച്ചനായിരുന്നു  അന്ന് കടത്തുകാരൻ. പ്പോ റോഡ് ടാർ ചെയ്തു. ആറിനു കുറുകെ വീതി കുറഞ്ഞ ഒരാംബുലൻസ് ബ്രിഡ്ജ് കൂടി വന്നതോടെ വല്ലപ്പോഴും കാറുകളും ചെറുവണ്ടികളുമൊക്കെ അതുവഴി പോകാറുണ്ട്. എങ്കിലും ഈ സമയത്ത് ആ പ്രദേശം തീർത്തും വിജനമായിരുന്നു.
ഹരി പാലത്തിനു നടുവിലായി കാർ നിർത്തി. ല്ലാവരും പുറത്തിറങ്ങി, പാലത്തിന്റെ കൈവരിയിൽ പിടിച്ച് ആറ്റിലേക്ക് നോക്കി നിന്നു. ചെറിയ മഴക്കാറുണ്ടായിരുന്നതിനാൽ നേരിയ നിലാവേ ഉണ്ടായിരുന്നുള്ളു. മറുകരയിൽ, ആറ്റിലേക്ക് ചാഞ്ഞു കിടന്നിരുന്ന കൈതകൾ പൂത്തിരുന്നു. കൈതപ്പൂവിന്റെ മദിപ്പിക്കുന്ന സുഗന്ധം ആ പ്രദേശമാകെ പടർന്നു കിടന്നു.ശാന്തമായൊഴുകുന്ന ആറ്. ആറിന്റെ മാറിലേക്ക് വിലാസവതിയായി ചാഞ്ഞു കിടക്കുന്ന നീലക്കടമ്പ് നിറയെ പൂത്തിരിക്കുന്നു. ഇലച്ചാർത്തിനടിയിൽ കുഞ്ഞച്ചന്റെ വള്ളം ഓളത്തിൽ മെല്ലെ ചലിച്ചുകൊണ്ടിരുന്നു.
 ഇളം കാറ്റേറ്റ് അല്പസമയം നിന്നപ്പോൾ എല്ലാവർക്കും ലഹരി വിട്ടു തുടങ്ങിയിരുന്നു.പ്പോ എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഹരി കാറിന്റെ ഡിക്കിയിൽ നിന്ന് ഒരു കുപ്പിയും                      ഗ്ളാസ്സും   പുറത്തെടുത്തു. അതോടെ എല്ലാവരും വീണ്ടും ഉഷാറായി. രണ്ടു റൗണ്ടു കൊണ്ട് കുപ്പി കാലിയായി.
ഒഴിഞ്ഞ കുപ്പി ഭദ്രമായടച്ച് ആറ്റിലേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞ വേണുവാണ് അത് ആദ്യം കണ്ടത്. താഴെ കടമ്പുമരച്ചോട്ടിൽ കെട്ടിയിട്ടിരിക്കുന്ന വള്ളത്തിന്റെ പടിയിൽ  ആരോ ഇരിക്കുന്നു. വേണു ജയന്റെ കയ്യിൽ മുറുകെപ്പിടിച്ചു.”ജയാ, നോക്കെടാ വള്ളത്തിൽ..”
തിരിഞ്ഞു  താഴേക്കു നോക്കിയ ജയനും വിറയാർന്ന ശബ്ദത്തിൽ പറഞ്ഞുശരിയാ വള്ളത്തിൽ ആരോ ഉണ്ട്.”ഞാനും വള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കി. എനിക്കവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.
ആരെടാ അത്?” രാജു ഉറക്കെ ചോദിച്ചു. “ വാടാ നമുക്ക് പോയി നോക്കാംഹരി  കാറിന്റെ ഡോറടച്ച് മുമ്പോട്ട് നടന്നു. കാറ് പാലത്തിനു നടുവിൽ തന്നെയിട്ട് ഞങ്ങൾ താഴേക്കിറങ്ങി, വള്ളത്തിനടുത്തേക്ക് നടന്നു.
വഴിയോരത്തൊരു ഏഴിലംപാല നിലാവിൽ കുളിച്ച്, അടിമുടി പൂത്തുലഞ്ഞ് നിന്നു. പൂമണം കവർന്നോടുന്ന കാറ്റിന്റെ കുസൃതിയിൽ  പൂക്കൾ, നിലാത്തുള്ളികൾ പോലെ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. പോകുന്ന പോക്കിൽ ജയൻ മൂന്നാലു പൂക്കൾ പെറുക്കിയെടുത്തു.
ഞങ്ങൾ വള്ളത്തിനടുത്തെത്തി. അവിടെയെങ്ങും ആരേയും കാണാനുണ്ടായിരുന്നില്ല. ”അതാരായിരിക്കും? ഈ പാതിരാത്രിക്ക് വള്ളത്തിൽ വന്നിരിക്കുന്നത്?”ഞാൻ ചോദിച്ചു. ആരുമൊന്നും മിണ്ടിയില്ല.
വാ.. നമുക്കീ വള്ളത്തിൽ കുറച്ചു നേരമിരിക്കാം.”ഹരി വള്ളത്തിലേക്ക് കയറി. ഒന്നും മിണ്ടാതെ എല്ലാവരും വള്ളത്തിൽ കയറി അവിടവിടെയായി ഇരുന്നു.
ല്ല, ഇനി ആ കഴുവേറി മനു പണ്ടത്തേപ്പോലെ നമ്മുടെ  തുണിയെടുത്തോണ്ടു പോകാനെങ്ങാനും വന്നതാണോ?”
വേണു കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു. പ്പോഴും ആരും ഒന്നും മിണ്ടിയില്ല. എനിക്കൊന്നും മനസ്സിലായതുമില്ല. ആരാണീ  മനു? ഞാൻ ചോദിച്ചു.”അവനെന്തിനാ നിങ്ങടെ തുണി എടുത്തോണ്ടു പോയത്?  പ്പോഴും ആരും മിണ്ടിയില്ല.
മൗനം അസഹ്യമായപ്പോ  ഞാൻ  വീണ്ടും ചോദിച്ചു  ല്ല ആരാ ഈ മനു?”
ഒടുവിൽ ജയനാണ് മറുപടി പറഞ്ഞത്. “ ന്റെയൊരു ബന്ധുവാണ് മനു. ഞങ്ങളോടൊപ്പം കമ്പനി കൂടാറുണ്ടായിരുന്നു.”
അവനെന്തിനാ നിങ്ങടെ തുണിയെടുത്തോണ്ടു പോയത്?”
ഓ അതൊരു കഥയാ.  ജയൻ കഥ പറയാൻ തുടങ്ങി.


                                 -  2 - 
 
പണ്ട് ഇതു പോലെ കമ്പനി കൂടിയിരുന്ന് പാതിരാത്രിയായപ്പോൾ ഈ വേണുവിനൊരു പൂതി. ആറ്റിൽ കുളിക്കണമെന്ന്. ഒന്നുമാലോചിക്കാതെ എല്ലാവരും കൂടി തോർത്തുമെടുത്തോണ്ട് കടവത്തേക്കു നടന്നു. അന്ന് പാലമൊന്നുമായിട്ടില്ല.ഇടുങ്ങിയ ചെമ്മൺ വഴിയിൽ അന്നു നിലാവു പോലും ഉണ്ടായിരുന്നില്ല.
ഫാക്റ്ററിയുടെ ഗേറ്റും പരിസരവും മാത്രം നിയോൺ ലൈറ്റുകളുടെ പ്രകാശത്തിൽ കുളിച്ചു നിന്നു. ഗേറ്റ് കാവൽക്കാരൻ ഭായി എന്ന ഗൂർഖ തന്റെ കാവൽമാടത്തിനുള്ളിൽ ഉറക്കം കളയാനായി ഏതോ ഹിന്ദിപ്പാട്ട് പാടിക്കൊണ്ടിരുന്നു.വഴിയും കടവും തീർത്തും വിജനമായിരുന്നു.
ഇരുളിന്റെയും വിജനതയുടെയും ഉള്ളിലെ ലഹരിയുടെയും ധൈര്യത്തിൽ അഞ്ചു പേരും വസ്ത്രങ്ങളഴിച്ച് കരയിൽ വച്ച് പൂർണ്ണ നഗ്നരായി ആറ്റിലേക്ക് ചാടി.നീന്തലും കുളിയും ബഹളവുമായി സമയം പോയതറിഞ്ഞതേയില്ല. ഏകദേശം 12 മണി കഴിഞ്ഞപ്പോൾ മനു കുളി അവസാനിപ്പിച്ച് കരയ്ക്കു കയറി തല തുവർത്തി. മുണ്ടും ഷർട്ടുമൊക്കെ ധരിച്ച് അവനെല്ലാവരേയും വിളിച്ചു.
വാ, കേറ്. വീട്ടിൽ പോകാം നേരമൊത്തിരിയായി..
പക്ഷേ ആരും അവനെ ശ്രദ്ധിച്ചതേയില്ല. കുറെക്കാത്തിരുന്ന ശേഷം സഹി കെട്ട് അവൻ ഭീഷണി തുടങ്ങി. “എന്നാ നീയൊക്കെ അവിടെ കിടന്നോ ഞാൻ പോവാ.”
പിന്നേ.. നീ പോവാണേലങ്ങു പോടാ കൂവേ. ഞങ്ങളു കുറച്ചു കൂടി കഴിഞ്ഞേ വരുന്നുള്ളു.” ആരോ പറഞ്ഞു.  ജലക്രീടകൾ വീണ്ടും  തുടർന്നു. കുറേ സമയം കഴിഞ്ഞപ്പോഴാണ് ആരോ അത് ശ്രദ്ധിച്ചത്. കരയിൽ നിന്ന് അനക്കമൊന്നും കേൾക്കാനില്ല.
എടാ അവനൊറ്റയ്ക്കു പോയെന്നാ തോന്നുന്നത്.”
ഏയ്  അങ്ങിനങ്ങു പോവോ? അവനവിടെവിടെയെങ്കിലും കാണും,”
വാ നമുക്ക് കേറി നോക്കാം.”
നാലു പൂർണ്ണ നഗ്ന രൂപങ്ങൾ ആറ്റിൽ  നിന്നും കരയ്ക്കു കയറി. അവിടെയെങ്ങും മനുവുണ്ടായിരുന്നില്ല. അതോടൊപ്പം  അവരൊരു ഞെട്ടിപ്പിക്കുന്ന നഗ്നസത്യം കൂടി മനസ്സിലാക്കി.
എടാ ആ കഴുവേറി നമ്മുടെ തുണിയെല്ലാം എടുത്തോണ്ടാ പോയിരിക്കുന്നത്.”
കരയ്ക്കഴിച്ചു വച്ചിരുന്ന അവരുടെ തുണികളൊന്നും അവിടെ കാണാനുണ്ടായിരുന്നില്ല. തോർത്തു പോലും. പ്പോഴേക്കും എല്ലാവർക്കും ലഹരിയൊക്കെ വിട്ടിരുന്നു. വെള്ളത്തിൽ നിന്നു കയറിയതോടെ അവരെ അൽപ്പാൽപ്പം വിറയ്ക്കുവാനും തുടങ്ങിയിരുന്നു.
അവർ നിശ്ശബ്ദരായി കാതോർത്തു നോക്കി. എവിടയെങ്കിലും  ഒരനക്കം കേൾക്കാനുണ്ടോ? കടവിനപ്പുറത്തു നിന്നും വലത്തോട്ടു തിരിഞ്ഞൊഴുകുന്ന നദി ഇടത്തു കരയിലെ കൽക്കെട്ടിൽ തട്ടി തിരിയുന്ന  ചിരപരിചിതമായ ശബ്ദം രാത്രിയുടെ നിശ്ശബ്ദതയിൽ വളരെ ഉച്ചത്തിലായതു പോലെ തോന്നി. അക്കരെ കടവിൽ നിന്നുയരുന്ന തവളകളുടെ കരച്ചിലിനൊപ്പം വെള്ളത്തിലിടയ്ക്കിടെ മീനുകൾ പുളച്ചു പൊന്തുന്നതും കേൾക്കാമായിരുന്നു. കടമ്പുമരത്തിൽ ചേക്കേറിയിരുന്ന നീർക്കാക്കകൾ അസ്വസ്ഥരായി ചിറകിളക്കി. പക്ഷേ അവരുടെ ഉടുതുണിയുമായി മുങ്ങിയ മനുവിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന ഒരു ശബ്ദം പോലും എങ്ങും കേൾക്കാനുണ്ടായിരുന്നില്ല. ഒന്നു രണ്ടു തവണ അവരുച്ചത്തിൽ വിളിച്ചു നോക്കി. ഒരു മറുപടിയുമുണ്ടായില്ല.
ഹും, അവനിപ്പം വീട്ടിൽ ചെന്നു കിടന്നുറങ്ങിയിട്ടുണ്ടാവും.”
നമ്മളിനിയെന്തു ചെയ്യും?” ഹരി ചോദിച്ചു.
ആ പന്ന ------ മോൻ പോയെങ്കിൽ പോട്ടെ. നമുക്കു നടക്കാം.” വേണു പറഞ്ഞു.
തുണിയില്ലാതെയോ? വീടു വരെയോ? ഒരു കിലോ മീറ്ററോളമുണ്ട്.” - ജയനതൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
അതൊന്നും സാരമില്ലെടാ, വേണു സമാധാനിപ്പിച്ചു. – രാത്രിയല്ലേ. വഴിയിലെങ്ങും ആരും കാണില്ല. പിന്നെ നിലാവില്ലാത്തതും  ഭാഗ്യം.”- പറഞ്ഞതു തീർന്നതും സാമാന്യം വലിയ ഒരു ചന്ദ്രൻ മേഘപടലത്തിൽ നിന്നും പുറത്തു വന്ന് ആ പ്രദേശമാകെ പ്രകാശം കൊണ്ട് നിറച്ചു..
രാജു തലയിൽ കൈ വച്ചുനിന്റെയൊരു നാക്ക്ദാ നിലാവില്ല എന്ന പരാതി തീർന്നല്ലോ.
വീട്ടിലെത്ത‌‌ട്ടെ  ആ പന്നനെ ഞാൻ……ജയന് മനുവിനോടുള്ള രോഷമടക്കാനായില്ല.
അങ്ങിനെ പാതിരാത്രിയിൽ, വിജനമായ നാട്ടിടവഴിയിലൂടെ നൂൽബന്ധമില്ലാതെ നാലു രൂപങ്ങൾ നിലാവെളിച്ചത്തിൽ നടപ്പു തുടങ്ങി. വഴിയരികിലെ മരങ്ങളിലിരുന്ന് ചീവീടുകൾ അവരെ കളിയാക്കി ഒച്ച വച്ചുകൊണ്ടിരുന്നു. അവരുടെ തലയ്ക്കു മുകളിലൂടെ കടവാവലുകൾ ഇടയ്ക്കിടെ ചിറകടിച്ചു പറന്നു.ദൂരെയെവിടെയോ നിന്നൊരു പട്ടി വല്ലാത്ത ശബ്ദത്തിൽ ഓലിയിട്ടു.
ട്രാൻസ്ഫോർമർ ഫാക്ടറിയുടെ വലിയ ഗേറ്റിന് അൽപമകലെയായി അവർ നിന്നു. ഗേറ്റും അതിനു മുൻപിലെ വഴിയുമെല്ലാം നിയോൺ വെളിച്ചത്തിൽ പകൽ പോലെ പ്രകാശപൂരിതമായിരുന്നു. തന്റെ കാവൽപ്പുരയ്ക്കു മുൻപിലെ കസേരയി  ഗൂർഖാഭായി ഏതോ പഴയ ഹിന്ദിപ്പാട്ട് ഉച്ചത്തിൽ പാടിക്കൊണ്ടിരിപ്പുണ്ടായിരുന്നു.
ഈ ഹിന്ദിക്കാരൻ ജന്തുവിന്  പാതിരാത്രിയായാലും ഉറക്കവുമില്ലേ?” ഹരിയുടെ ദേഷ്യം പാവം ഗൂർഖയോടായി.
എന്തു ചെയ്യും?” നാലു നഗ്നരൂപങ്ങളും പരസ്പരം നോക്കി.
നമുക്കോടാം” “ കൈ കൊണ്ട് മുഖം മറച്ചു പിടിച്ചോണം. ആളെ തിരിച്ചറിയരുത്.”
അയളെങ്ങാനും വെടി വച്ചാലോ?”
 ഏയ് അങ്ങിനെയൊന്നുമുണ്ടാവില്ലെന്നേ..”
എടാ, ല്ലാവരോടുമായി ട്ടൊരു കാര്യം പറഞ്ഞേക്കാം..വേണുവിന്റെ  അപേക്ഷാസ്വരം.             .         എന്താടാ?”
എടാ, ഓടുമ്പോൾ ചന്തിക്കെങ്ങാനും വെടി കൊണ്ടാൽ എന്നെ പരുമല ആശുപത്രിയിൽ കൊണ്ടു പോകരുത്. മാവേലിക്കരെ കൊണ്ടു പോയാൽ മതി.”
അതെന്താടാ?”
രജനി…… 
ആ അവസ്ഥയിലും അവർ ചിരിച്ചു പോയി. വേണുവിന്റെ  കാമുകിയായിരുന്നു രജനി. പരുമല ആശുപത്രിയിലെ നഴ്സ്. വെടിയേറ്റ ചന്തിയുമായി ഡ്രസ്സ് ചെയ്യാനും മറ്റും രജനിയുടെ മുൻപിൽ കിടക്കുന്ന കാര്യമോർത്താണ് വേണു അങ്ങിനെ ഒരപേക്ഷ വച്ചത്.
ല്ലാവരും കൂടി ശബ്ദമുണ്ടാക്കാതെ പതുങ്ങിപ്പതുങ്ങി ഫാക്ടറി ഗേറ്റിനടുത്തെ പ്രകാശവലയത്തിലേക്കെത്തി. പെട്ടെന്ന് ഭായി പാട്ടു നിർത്തി തിരിഞ്ഞു നോക്കി. അതോടെ എല്ലാവരും ഓട്ടം തുടങ്ങി. നട്ടപ്പാതിരയ്ക്ക്  നാലു പൂർണ്ണ നഗ്നരൂപങ്ങളുടെ ദിവ്യദർശനം ലഭിച്ച ഭായി വെടി വയ്ക്കാനൊന്നും നിൽക്കാതെ ചാടിയെഴുന്നേറ്റ് തന്റെ കാവൽപ്പുരയ്ക്കകത്തു കയറി കതകടച്ചു.
അവരുടെ ഓട്ടം നിന്നത് ജയന്റെ വീടിനു മുമ്പിലാണ്.വീടിനു മുൻപിലെ ലൈറ്റിട്ടിരുന്നതിനാൽ അവിടെയും പ്രകാശപ്രളയം. എങ്ങിനെ അകത്തു കയറും എന്നാലോചിച്ചു നിൽക്കുമ്പോളതാ റോഡിലൂടെ ആരോ വരുന്ന ശബ്ദം. പെട്ടെന്നവർ ഇരുളിലേക്ക് മാറിയൊളിച്ചു. പ്പോൾ കാണാം ഒരു ഭാണ്ഡവും തലയിലേറ്റി ചിരിച്ചു കൊണ്ട് വരുന്നു മനു.
ഹിഹിഹി ഞാനവിടെ കടവത്തു തന്നെ ഒരു മരത്തിനു പിന്നിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു.നിങ്ങളെന്തു ചെയ്യും എന്നറിയാൻ നിന്നതാ.പ്പോഴാ നിങ്ങൾ തുണിയില്ലാതെ പോരാൻ തീരുമാനിച്ചത്,. എന്നാൽ പിന്നെ എവിടം വരെ വരും എന്നൊന്നറിയാമെന്ന് ഞാനും കരുതി. ഹോ.. എന്നാലും ഭയങ്കരന്മാർ തന്നെ. സമ്മതിച്ചിരിക്കുന്നു. ആ പാവം ഭായി പേടിച്ച്, ബോധം കെട്ട് കിടക്കുന്നുണ്ടവിടെ
അവനെ ബാക്കി പറയാനനുവദിക്കാതെ എല്ലാവരും കൂടി അവന്റെ മേൽ ചാടി വീണു.

                                         -  3  -
 
കഥ കേട്ട് എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. “ഹതു കൊള്ളാം.. ഞാനിതുവരെ ഈ മനുവിനെ കണ്ടിട്ടില്ലല്ലോ. ഇന്ന് അവനെക്കൂടി കൂട്ടാമായിരുന്നു.ആളിപ്പോ നാട്ടിലില്ലേ? എന്തായാലും ഓണത്തിന് വന്നു കാണുമല്ലോല്ലേ?”
ആരുമൊന്നും മിണ്ടിയില്ല. കടമ്പുമരത്തിന്റെ ഇലപ്പടർപ്പിനടിയിൽ മെല്ലെ ഇളകിക്കൊണ്ടിരുന്ന വള്ളത്തിൽ എല്ലാവരും മരണവീട്ടിലെപ്പോലെ നിശ്ശബ്ദരായിരുന്നു. പുഴ പോലും നിശ്ചലമായി ഉറങ്ങുകയാണെന്നു തോന്നി. ജയൻ കയ്യിലുണ്ടായിരുന്ന പാലപ്പൂക്കൾ ശാന്തമായുറങ്ങുന്ന നദിയുടെ മാറിലേക്കിട്ടു.പൂക്കൾ ചെന്നു വീണതും പുഴ ഞെട്ടിയുണർന്നു.പിന്നെ ആ പൂക്കളും മാറോടടുക്കിപ്പിടിച്ച് മെല്ലെ ഒഴുകിയകന്നു.
വേണുവിന്റെ ശബ്ദം ഒരു തേങ്ങൽ പോലെ ഉയർന്നു.
ല്ല  മാഷേ മനു ഇന്നില്ല. അവൻ മരിച്ചു. – ല്ല. – ഞാനവനെ കൊന്നു.”
ഞാൻ വല്ലാതൊന്നു ഞെട്ടി. “ഈശ്വരാ  കൊന്നെന്നോ?”
ഹരി പെട്ടെന്ന് വേണുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. “പോടാ, ഭ്രാന്തു പറയാതെ.”
എന്താ? എന്താ ഹരീ സംഭവിച്ചത്? മനു എങ്ങിനെയാ മരിച്ചത്? എനിക്ക് ആകാംക്ഷ അടക്കാനായില്ല. വേണു, ഹരിയുടെ കൈകളിൽ മുഖം ചേർത്ത് കരഞ്ഞു കൊണ്ട് വള്ളപ്പടിയിലിരുന്നു. കഥയുടെ ബാക്കിഭാഗം പൂരിപ്പിച്ചത് ജയനാണ്.
 അന്ന് വീട്ടിലെത്തി വേഷമെല്ലാം ധരിച്ചതും വേണു പെട്ടെന്ന് ഉടുപ്പിന്റെ പോക്കറ്റിൽ തപ്പിക്കൊണ്ട് പറഞ്ഞു
അയ്യോ എന്റെ പഴ്സ് . അതെവിടെ? കടവത്ത് ഷർട്ടൂരി വയ്ക്കുമ്പോൾ പോക്കറ്റിലുണ്ടായിരുന്നതാണല്ലോ. മനൂ നീയെടുത്താരുന്നോ?
ല്ലല്ലോ. ഞാൻ തുണിയെല്ലാം കൂടി ഒരു കൈലിയിൽ  കെട്ടി എടുക്കുകയായിരുന്നു.
ദൈവമേ വേണു നിലവിളിച്ചു അതിലാ എന്റെ  ഐ ഡി കാർഡും ഡ്രൈവിങ്ങ് ലൈസൻസും എല്ലാം.
മനൂ നീ എന്തു പണിയാടാ കാണിച്ചത്? ഇനിയീ രാത്രി, ഇരുട്ടത്ത് എവിടെ പോയി തപ്പും?
ല്ലാവരും മനുവിനെ കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ അവനാകെ വല്ലാതായി.
വാ, ടോർച്ചെടുത്തോ, നമുക്ക് കടവത്ത് പോയി നോക്കാം.  അവൻ പറഞ്ഞു
വേണ്ട വേണ്ട, വേണു അവനെ വിലക്കി. ഇനി ആ വഴിക്കു പോകണ്ട. ആ ഭായിയെങ്ങാനും കണ്ടാൽ
അപ്പോൾ ഹരി എഴുന്നേറ്റു. വാടാ ഞാൻ വരാം. നമുക്ക് പോയി നോക്കാം. വേണു അവരേയും വിലക്കി. വേണ്ട. എന്തായാലും ഇനി ഇന്ന് ആ വഴിക്കു പോകണ്ട. നാളെ രാവിലെ പോയി നോക്കാം. അതു മതി.
എന്നാലും ലൈസൻസൊക്കെ പോയാൽ…… മനുവിന്  ല്ലാത്ത കുറ്റബോധമായിരുന്നു.
ഓ പോയതു പോയി.  നാളെ രാവിലെ വന്നു നോക്കിയാൽ മതി കിട്ടും. വേണു മനുവിനെ സമാധാനിപ്പിച്ചു.മനൂ. നീ നാളെ വെളുപ്പിനെ തന്നെ കടവത്തും വഴിയിലുമൊക്കെ ഒന്നു  തപ്പിയാൽ മതി.ആൾക്കാരൊക്കെ എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ വന്നാൽ മതി കിട്ടും. ഇന്നിനി നമുക്ക് പിരിയാം.
എന്നാൽ ഞാൻ വെളുപ്പിനെ തന്നെ വന്ന് നോക്കിയെടുത്തോളാം.” ഇതു പറഞ്ഞ് മനു ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി. പിറകെ ഓരോരുത്തരായി പിരിഞ്ഞു.
പിറ്റേന്ന് രാവിലെ ഞങ്ങളുണർന്നത് മനുവിന്റെ മരണവാർത്ത കേട്ടായിരുന്നു”.  ജയന്റെ തൊണ്ടയൊടറി.” ഇവിടെ കടവത്ത്, കുഞ്ഞച്ചന്റെ ഈ വള്ളത്തിൽ കിടക്കുകയായിരുന്നു അവൻരീരമാകെ വല്ലാതെ നീലിച്ച് പാമ്പുകടിയേറ്റതായിരുന്നു.
രാത്രി അവൻ ബൈക്കുമെടുത്ത് പോയത് വീട്ടിലേക്കായിരുന്നില്ല. വേണുവിന്റെ നഷ്ടപ്പെട്ട പഴ്സ് തപ്പി അവൻ കടവത്തേക്കായിരുന്നു പോയത്. അവിടെ എവിടെയോ വച്ചാവണം അവന് പമ്പുകടിയേറ്റത്. ജയന് തേങ്ങലടക്കാനായില്ല. ഇവിടെ ഈ വള്ളത്തിൽ കിടന്നാ മാഷേ അവൻ മരിച്ചത്. 21 വയസ്സേ  ഉണ്ടായിരുന്നുള്ളു അവന്
പ്പോഴേക്കും മഴക്കാറ് മാറി നല്ല നിലാവ് തെളിഞ്ഞിരുന്നു.മരക്കൊമ്പത്തെ നീർക്കാക്കകളൊക്കെ ചിറകൊതുക്കി നിശ്ശബ്ദരായി ഉറക്കമായിരുന്നു.വെള്ളമൊഴുകുന്ന ശബ്ദം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളു.
വേണു പോക്കറ്റിൽ നിന്നൊരു പഴ്സെടുത്തു തുറന്നു.അതിലൊരു ഗ്രൂപ്ഫോട്ടോ ഉണ്ടായിരുന്നു .അവർ നാലു പേരോടൊപ്പം നടുക്ക് നിൽക്കുന്ന കൗമാരക്കാരൻ മനുവാണെന്ന് ആരും പറയാതെ  തന്നെ എനിക്കു മനസ്സിലായി.
ഈ പഴ്സന്വേഷിച്ചായിരുന്നു മനു അന്നു പോയത്.” ജയൻ പറഞ്ഞു.
ഇതു പിന്നെ എവിടെ നിന്നു കിട്ടി?
വേണു തേങ്ങലോടെയാണ് മറുപടി പറഞ്ഞത്.
എന്റെ മാഷേ.. എന്റെ പഴ്സൊന്നും അന്നു കളഞ്ഞു പോയില്ലായിരുന്നു.അവൻ ഞങ്ങടെ തുണിയെടുത്തോണ്ടു പോയതിനു പകരം അവനൊരു പണി കൊടുക്കാൻ വേണ്ടി ഞാനൊരു കള്ളം പറഞ്ഞതായിരുന്നു പഴ്സ് നഷ്ടപ്പെട്ടെന്ന്.- പാവം .. അവനതു വിശ്വസിച്ച്..
പോട്ടെ വാ നമുക്ക് പോവാം ഹരി വള്ളപ്പടിയിൽ നിന്നെഴുന്നേറ്റു. ല്ലാവരുടെയും ലഹരി വിട്ടിരുന്നു.ഞങ്ങൾ വള്ളത്തിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്നു.ല്ലാവരും കയറിയപ്പോ  ഹരി കാർ പിന്നോട്ടെടുത്ത് പാലത്തിനു താഴെയെത്തി തിരിച്ചു.
പോകുന്നതിനു മുൻപ് ഞാൻ വള്ളം കിടന്നിറ്റത്തേക്ക് ഒന്നു കൂടി നോക്കിപ്പോൾ ഞാൻ വ്യക്തമായിക്കണ്ടു. അവിടെ വള്ളത്തിന്റെ പടിയിൽ ആരോ ഇരിക്കുന്നുണ്ടായിരുന്നു.
ഹരി സാവധാനം കാറ് വിട്ടു.
ഫാക്ടറിയുടെ ഗേറ്റും പരിസരവുമാകെ നിയോൺ വെളിച്ചത്തിൽ കുളിച്ച് നിൽക്കുകയായിരുന്നു. പ്രായം ചെന്ന ഒരു ഗൂർഖ തന്റെ കാവ്ൽപ്പുരയുടെ മുന്നിൽ കസേരയിലിരുന്ന് പഴയൊരു ഹിന്ദിപ്പാട്ട് പാടുന്നുണ്ടായിരുന്നു.


10 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

വള്ളത്തില്‍ പ്രേതം

വിഷയം പോട്ടെ, പക്ഷെ എഴുത്ത് നന്നായിരുന്നു കേട്ടോ.

Echmukutty പറഞ്ഞു...

കഥ നന്നായി. അഭിനന്ദനങ്ങള്‍

എന്‍.മുരാരി ശംഭു പറഞ്ഞു...

ശിവാ...കഥ വായിച്ചു.ക്ഷ ബോധിച്ചു..ആരാണീ മനുവെന്ന് എത്ര ഓർത്തിട്ടും കിട്ടുന്നില്ല.ആംബുലൻസ് പാലം ഇറങ്ങിച്ചെല്ലുന്നത് പരുമലയിലേക്കല്ലേ?ഏതായാലും ആഖ്യാനത്തിനൊരു സുഖമുണ്ട്.അഭിനന്ദനങ്ങൾ

ഉദയപ്രഭന്‍ പറഞ്ഞു...

ഒരു കുറ്റാന്വേഷണ കഥ വായിക്കുന്നതുപോലെ ജിജ്ഞാസ നിലനിര്‍തിയുള്ള മനോഹരമായ രചന. ആശംസകള്‍.

MHSS KANGAZHA പറഞ്ഞു...

നന്ദി അജിത്ത് എച്മുക്കുട്ടി മുരാരിശംഭു ഉദയപ്രഭൻ വരവിനും അഭിപ്രായത്തിനും

പി. വിജയകുമാർ പറഞ്ഞു...

രസകരമായി എഴുതി. കഥ ഇഷ്ടപ്പെട്ടു.

അജ്ഞാതന്‍ പറഞ്ഞു...

ithil enikkariyaavunnavar kurepper undallo...njaan ulppade
kps

Deepu George പറഞ്ഞു...

നന്നായി എഴുതി ....ആശംസകൾ

സുധി അറയ്ക്കൽ പറഞ്ഞു...

മനോഹരം. നല്ല ഇഷ്ടായി...

ഗൗരിനാഥന്‍ പറഞ്ഞു...

മനോഹമായ കഥ.. വായിച്ചു തീർന്നത് അറിഞ്ഞില്ല