2010, ഡിസംബർ 7, ചൊവ്വാഴ്ച

പൂച്ച

                                                                                          (കവിത)
ബാല്യം

സ്കൂളി
മൂന്നിലോ നാലിലോ മറ്റോ പഠിക്കുമ്പോ
മഴ തോരാതെ പെയ്ത ഒരു വൈകുന്നേരം
കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞിട്ടും
കുടയില്ലാത്തതിനാ മഴ തോരുന്നതും കാത്ത്
വിജനമായ സ്കൂ വരാന്തയി നിന്നപ്പോഴാണ്
പൂച്ച ആദ്യമായി എന്നോടൊപ്പം കൂടിയത്‌.
മുട്ടോളമെത്തുന്ന പച്ചപ്പാവാടയ്ക്കു താഴെ,
നഗ്നമായ വെളുത്ത കണങ്കാലുകളി മുഖമുരുമ്മിയും,
കൈകളി തല ചായ്ച്ചു മെല്ലേക്കുറുകിയും,
നെഞ്ചോടു പറ്റിച്ചേർന്നു ചൂടു പിടിച്ചുറങ്ങിയും
ആപൂച്ച എനിക്കു കൂട്ടായിരുന്നു.
പിന്നെ മഴ തോർന്നപ്പോൾ അതെന്നോടൊപ്പം വീട്ടിലേക്കു പോന്നു.
പാവം പൂച്ച... അതിനു തിന്നാനെന്തെങ്കിലും കൊടെടീ... അമ്മ പറഞ്ഞു
കൗമാരം
കോളേജു വിട്ടു തിരിച്ചെത്തുമ്പോ
പൂച്ച, മീശ മിനുക്കി,നാവു നുണഞ്ഞ്‌,
വാ മെല്ലെ ചലിപ്പിച്ച്
പൂച്ചക്കണ്ണുകളി വല്ലാത്തൊരു തിളക്കത്തോടെ
എന്നെ കാത്തു കാത്തു നിന്നിരുന്നു.
കണ്ണു തെറ്റിയാ അമ്മ കാണാതെ കട്ടു തിന്നുന്ന പൂച്ചയെ തല്ലാ
ഒരു വലിയ വിറകു കമ്പ്
അടുക്കളയി, പെട്ടെന്നു കൈയ്യെത്തുന്നിടത്ത്വച്ചിരുന്നു ,അമ്മ
പക്ഷേ പൂച്ചയ്ക്ക്അടി കൊള്ളാതെ രക്ഷപ്പെടാനുള്ള വിരുത്നല്ലവണ്ണമുണ്ടായിരുന്നു
"
നാശം പിടിച്ച ജന്തുവിനെ
എവിടെയെങ്കിലും കൊണ്ടുക്കളഞ്ഞില്ലെങ്കി ആപത്താ....
അമ്മ പറഞ്ഞു
യൗവ്വനം 
പെണ്ണു കാണലിനിടെ
ഇനി അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കി ആയിക്കോട്ടെ
എന്നു പറഞ്ഞ്‌, ഞങ്ങളെ തനിച്ചാക്കി എല്ലാവരും പോയിട്ടും പോകാതെ,
പൂച്ച
എന്റെ കണങ്കാലുരുമ്മി അവിടെ തന്നെ നിന്നു.
അദ്ദേഹത്തിനു പൂച്ചയെ പേടിയായിരുന്നു.
അതു രക്ഷസാണത്രേ....
അതിന്റെ രോമം ഉള്ളി ചെന്നാ ഭ്രാന്താകുമത്രേ.....
പൂച്ച എന്നെ നോക്കി ദയനീയമായി കരഞ്ഞു കൊണ്ട്
മുറിയുടെ മൂലയി പോയിക്കിടന്നു.

കല്യാണം ഉറപ്പിച്ച ദിവസം
പൂച്ച പടിയിറങ്ങിപ്പോയി.
പിന്നെ സ്വപ്നങ്ങളി പോലും അതു വന്നില്ല
ഭാഗ്യം.
ഒരു നല്ല ഭാര്യക്കും
നല്ല മരുമകൾക്കും
പൂച്ച
ഒരു ശല്യം തന്നെയാണ്.



 

17 അഭിപ്രായങ്ങൾ:

രമേശ്‌ അരൂര്‍ പറഞ്ഞു...

നല്ല കവിത ..കഥയുമാണിത് .എന്തെ ?.
ആരുമിതു കണ്ടതില്ലേ !!!!!
പൂച്ചപോലും :)

Junaiths പറഞ്ഞു...

പൂച്ചയിലൂടെ കടന്നു പോയ ബാല്യ കൌമാര യൗവ്വനങ്ങള്‍ ..
ഒന്‍പതു ജന്മങ്ങളില്‍ ഒന്നിലെങ്കിലും തിരിച്ചു വരും..
അല്ലെങ്കില്‍ ഈ ജന്മത്തിലെ വാര്‍ധക്യത്തില്‍ തന്നെ..
നന്നായി ഈ ബിംബം..

jayanEvoor പറഞ്ഞു...

കൊള്ളാം, പൂച്ചക്കഥ!

പാവത്താൻ പറഞ്ഞു...

വന്നു വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.ജാസ്മിക്കുട്ടി,രമേഷ് അരൂര്‍,ജുനൈത് & ജയന്‍ഡോക്ടര്‍

ഒഴാക്കന്‍. പറഞ്ഞു...

സത്യത്തില്‍ പൂച്ച എലിയെ പിടിക്കും

ഭൂതത്താന്‍ പറഞ്ഞു...

നന്നായി ...പൂച്ച

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

കഥാകവിത നന്നായി ,അവസാനത്തെ പ്രസ്താവനയെ കവിതയാക്കിമാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.

Typist | എഴുത്തുകാരി പറഞ്ഞു...

കഥയായാലും കവിതയായാലും സംഭവം നന്നായിട്ടുണ്ട്.

Unknown പറഞ്ഞു...

പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച
പാലുവെച്ച പാത്രം
വൃത്തിയാക്കും പൂച്ച...

ആശ്വസിക്കാന്‍ ഓരോരുത്തര്‍ക്കും എന്തൊക്കെ കാരണങ്ങള്‍ :)

Manoraj പറഞ്ഞു...

പൂച്ചക്കഥയെന്നോ കവിതയെന്നോ വിളിക്കുക എന്ന് എനിക്കും സംശയം തോന്നി. ഏതായാലും ഗദ്യകവിതകളുടെ കൂട്ടത്തില്‍ പെടുത്താമെന്ന് തോന്നുന്നു.. പൂ‍ച്ചയിലൂടെ ബാല്യം കൌമാരം യൌവനം എല്ലാം പറഞ്ഞു. എന്തേ വാര്‍ദ്ധക്യത്തില്‍ പൂച്ച വേണ്ടേ :)

TPShukooR പറഞ്ഞു...

Good post.

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

well

Shinoj പറഞ്ഞു...

nice.. പാവം പൂച്ച..!

K@nn(())raan*خلي ولي പറഞ്ഞു...

പൂച്ചയെ വേണോ, അയച്ചു തരാം.
ഹി ഹി ഹൂ,

അനീസ പറഞ്ഞു...

പല കാര്യങ്ങളും ഉണ്ട് ഇതില്‍, അവസാന ഭാഗം വളരെ ഇഷ്ട്ടായി,

പ്രയാണ്‍ പറഞ്ഞു...

ആദ്യത്തെ രണ്ടുഭാഗങ്ങള്‍ വളരെ ഇഷ്ടമായി...മുന്നാം ഭാഗം ഒന്നുടെ മിനുക്കായിരുന്നുവെന്ന് തോന്നി.
അശംസകള്‍ .

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ പൂച്ച ഒരിക്കലും പുറം പൂച്ച് കാണീക്കാതെ എല്ലാ കലങ്ങളിലേക്കും കൊണ്ടുപോയി. കല്ല്യാണം കഴിഞ്ഞാലിനി പുറമ്പൂച്ചു മാത്രം മതിയല്ലോ..അല്ലേ