2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

ബുദ്ധിപരീക്ഷ

ഒരു ചോദ്യം
പണ്ടെവിടെയോ വായിച്ചതാണ്‌. ഒരു കുറ്റന്വേഷണ കഥ പോലെ എന്നെ വളരെ രസിപ്പിച്ച, ചിന്തിപ്പിച്ച നല്ല ഒരു ചോദ്യമായിരുന്നു അത്‌. ഒരു കുസൃതിത്തരവുമില്ല. ഒന്നും മറച്ചു വച്ചിട്ടുമില്ല. ബുദ്ധിയെക്കാൾ കോമൺ സെൻസ്‌ ഉപയോഗിച്ചാൽ പെട്ടെന്ന് ഉത്തരം കിട്ടുന്ന ചോദ്യം. ഒന്നു ശ്രമിച്ചു നോക്കു..

           ഒരു എൻസൈക്ലോപീഡിയയുടെ 10 വാല്യങ്ങൾ. ഓരോ വാല്യവും 100 പേജ്‌ വീതം.(കവറും എല്ലാം ഉൾപ്പടെ) ഈ പത്തു പുസ്തകങ്ങളും ഒരു ബുക്‌ ഷെൽഫിൽ വച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട കാര്യം ഒരു ബുക്‌ ഷെൽഫിൽ എങ്ങിനെയാണോ പുസ്തകങ്ങൾ സാധാരണയായി അടുക്കുന്നത്‌ അതേ പോലെ തന്നെയാണ്‌ അടുക്കിയിരിക്കുന്നത്‌.അതായത്‌ 
ഒരു ബുക്‌ ഷെൽഫിൽ പുസ്തകങ്ങൾ അടുക്കേണ്ടുന്ന ശരിയായ രീതിയിൽ.

ഒരു പുഴു ഒന്നാമത്തെ വാല്യത്തിന്റെ ഒന്നാമത്തെ പേജു മുതൽ തിന്നാൻ തുടങ്ങി. ഒന്നാം പേജു തീർത്തതിനു ശേഷം രണ്ടാം പേജു തിന്നാൻ തുടങ്ങി അങ്ങിനെ ക്രമത്തിൽ തിന്നു തിന്ന് പത്താം വാല്യത്തിന്റെ നൂറാം പേജു വരെ തിന്നു.

ഇനി ചോദ്യത്തിലേക്ക്‌. അങ്ങിനെ ആ പുഴു ഒന്നാം വാല്യത്തിന്റെ ഒന്നാം പേജു മുതൽ പത്താം വാല്യത്തിന്റെ നൂറാം പേജു വരെ തിന്നെങ്കിൽ ആ പുഴു മൊത്തം എത്ര പേജു തിന്നു?


ഉത്തരം കമന്റായി ഇടുമല്ലോ....

21 അഭിപ്രായങ്ങൾ:

പാവത്താൻ പറഞ്ഞു...

ഉത്തരങ്ങളോടൊപ്പം ഒരു വിശദീകരണവും നല്‍കുമല്ലോ

MHSS KANGAZHA പറഞ്ഞു...

ഇതിലെന്തോ കുഴപ്പമുണ്ടല്ലോ.ഒന്നാലോചിച്ചു നോക്കട്ടേ...

അജ്ഞാതന്‍ പറഞ്ഞു...

താങ്കള്‍ക്ക് വേറെ പണി ഒന്നും ഇല്ലെങ്കില്‍
ഉത്തരം കൂടി കണ്ടു പിടിച്ചു ഇട്

lekshmi. lachu പറഞ്ഞു...

hahaa..uthram parayoo...kelkkaam

Prakash Ottapalam പറഞ്ഞു...

98

പാവത്താൻ പറഞ്ഞു...

@പ്രകാശ്.ഒറ്റപ്പാലം; 98 എന്ന ഉത്തരം തെറ്റാണല്ലോ....

പാവത്താൻ പറഞ്ഞു...

ലച്ചൂ: ഉത്തരം ഞാന്‍ പിന്നെ പറയാം..

പ്രിയ പറഞ്ഞു...

802

അജ്ഞാതന്‍ പറഞ്ഞു...

1000

കുട്ടുറൂബ്‌ പറഞ്ഞു...

800 pages

the first page is after 99 pages in the book shelf.

കുട്ടുറൂബ്‌ പറഞ്ഞു...

Another Q:

Here is a series of numbers. What is the next number in the sequence?
1
11
21
1211
111221
312211
13112221

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

:)
ട്രാക്കിരിക്കട്ടെ

പാവത്താൻ പറഞ്ഞു...

പ്രിയ പറഞ്ഞ ഉത്തരം ശരിയാണ്‌
802 പേജുകൾ ആണ്‌ പുഴു തിന്നത്‌.
ഇനി എങ്ങിനെ ഈ ഉത്തരം കിട്ടി എന്നു ആരെങ്കിലും ഒന്നു വിശദീകരിക്കുമല്ലോ..

പാവത്താൻ പറഞ്ഞു...

കട്ടുറുമ്പ്‌ ഉത്തരത്തിനടുത്തെത്തി.കണക്കു തെറ്റാണെങ്കിലും ചിന്തിച്ച വഴി ശരിയാൺ`. ആ വഴിയേ അൽപം കൂടി മുന്നോട്ടു പോയാൽ ശരിയുത്തരത്തിലെത്താം.

Unknown പറഞ്ഞു...

ആദ്യത്തെയും അവസാനത്തേയും ബുക്കിന്റെ ഒരു പേജ് മാത്രമേ തിന്നിട്ടൊള്ളൂ...അതു തന്നെ കാരണം...ഷെല്‍ഫില്‍ അടുക്കി വെച്ചിരിക്കുന്നത് ഒന്ന് മനസിലോര്‍ത്താല്‍ മതി ഉത്തരം ലഭിക്കും :)

പാവത്താൻ പറഞ്ഞു...

ശരിയാണു രാകേഷ്... ബുക്‍ഷെല്‍ഫില്‍ പുസ്തകങ്ങള്‍ അടുക്കുന്നത് മനസ്സില്‍ കണ്ടാല്‍ കാര്യം പിടി കിട്ടും. എന്നിട്ടും കിട്ടുന്നില്ലെങ്കില്‍ 10 പുസ്തകങ്ങള്‍ ഒന്നടുക്കിവച്ചു നോക്കിയാല്‍ മതി...

പാവത്താൻ പറഞ്ഞു...

ഇവിടെ വരെ വരാന്‍ സന്മനസ്സു കാട്ടിയ അജ്ഞാത,ലച്ചു,പ്രകാശ്, പ്രിയ, കുട്ടുറൂബ്,അനില്‍, രാകേഷ്..എല്ലാവര്‍ക്കും നന്ദി.

പാവത്താൻ പറഞ്ഞു...

Help, Help....കുട്ടുറൂബിന്റെ ചോദ്യത്തിനുള്ള ഉത്തരം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ലല്ലോ....

അജ്ഞാതന്‍ പറഞ്ഞു...

The next number in the sequence is 1113213211, because the rule for creating the next number is to simply describe the previous number. For example, you start of with 1, with is simply one 1, so the next number is 11. Now you have two 1's, so the next number is 21. Now you have one 2 and one 1, so the next number is 1211. The solution is to simply continue describing the previous number using only numbers



കുട്ടുറൂബ്‌

മത്താപ്പ് പറഞ്ഞു...

നൂറും നൂറും 200 പേജുകള്‍
1 കഴിഞ്ഞാല്‍ 10 ആണെന്ന് എനിക്കരിയാല്ലോ.....
അപ്പൊ സമ്മാനം എന്താ???????

Ashik K Akbar C1 2009 പറഞ്ഞു...

906 ............ is int it?