2010, ഏപ്രിൽ 25, ഞായറാഴ്‌ച

ആൽമരത്തിന്റെ കഥ,തവളകളുടേയും ചുണ്ടെലിയുടേയും പുൽച്ചാടികളുടെയും കഥ.

(ഈ കഥയും ഇതിലെ ആൽമരം തവള ചുണ്ടെലി പുൽച്ചാടി എന്നീ കഥാപാത്രങ്ങളും കഥാകൃത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണ്‌. ലോകത്ത്‌ നടന്നതോ നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ ഒരു സംഭവവുമായും; ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആയ ഒരു വ്യക്തിയുമായും യാതൊരു വിധമായ ബന്ധവും ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഇല്ല.)

ഒരിടത്തൊരു ആൽമരമുണ്ടായിരുന്നു.ഒരു ദിവസം, ആ ആൽമരം മൂന്നു മുട്ടയിട്ടു. പിറന്നു വീണയുടൻ തന്നെ മുട്ടകൾ ദൂരേക്കൊക്കെ ഓടിപ്പോകാൻ തുടങ്ങി.അപ്പോൾ ആൽമരം തന്റെ തടിച്ച വേരുകൾ നീട്ടി മുട്ടകളെ തന്നോടു ചേർത്തു വച്ച്‌ അവയുടെ മേൽ അടയിരുന്നു.

മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു മൂന്ന് ആൽമരക്കുഞ്ഞുങ്ങൾ പുറത്തു വന്നു. അവർ ആൽമരത്തോടു യാത്ര പറഞ്ഞ്‌ മൂന്നു ദിശകളിലേക്കായി യാത്ര പുറപ്പെട്ടു. ഇപ്പോൾ ആൽമരം അവരെ തടഞ്ഞില്ല.

ആ ആൽമരത്തിനു മുകളിൽ കുറെ തവളകൾ കൂടു കൂട്ടി താമസിച്ചിരുന്നു. തവളകൾ പകൽസമയം മുഴുവൻ മരക്കൊമ്പിൽ തല കീഴായി തൂങ്ങിക്കിടന്നുറങ്ങി. രാത്രി, ഇരുളിന്റെ മറവിൽ അവ കുളക്കരയിലും കുറ്റിക്കാടുകൾക്കിടയിലും ഇര തേടി നടന്നു. ഒരു ദിവസം പകൽ സമയത്ത്‌ ഒരു കൂറ്റൻ ചുണ്ടെലി പറന്നു വന്ന് ആ ആൽമരത്തിന്റെ കൊമ്പിൽ ഇരുന്നു.മരക്കൊമ്പു കുലുങ്ങിയപ്പോൾ കുറച്ചു തവളകൾ പിടി വിട്ട്‌ താഴേക്കു വീണു. താഴെ നിന്നിരുന്ന വലിയൊരു അമ്മപ്പുൽച്ചാടി ആ തവളകളെ പിടിച്ചു തിന്നു.അതിനു ശേഷം ആൽമരത്തണലിൽ കിടന്ന് അമ്മപ്പുൽച്ചാടി തന്റെ കുഞ്ഞുങ്ങൾക്ക്‌ പാൽ കൊടുത്തു. പാൽ കുടിച്ചു വയർ നിറഞ്ഞ പുൽച്ചാടിക്കുഞ്ഞുങ്ങൾ സന്തോഷത്തോടെ മരത്തണലിൽ ഓടിക്കളിച്ചു.

മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ പുൽച്ചാടിക്കുഞ്ഞുങ്ങൾക്ക്‌ ചിറകു മുളച്ചു. അപ്പോൾ അവ ചിറകു വീശി ആൽമരത്തിനു മുകളിലേക്കു പറന്നു ചെന്നു.എന്നിട്ട്‌ അവിടെ താമസിച്ചിരുന്ന തവളകളെയെല്ലാം പിടിച്ചു തിന്നു. വയർ നിറഞ്ഞപ്പോൾ പുൽച്ചാടികൾ ചിറകുകൾ പറിച്ചു കളഞ്ഞിട്ട്‌ മരക്കൊമ്പിൽ താമസമാക്കി.

ആൽമരം ഇപ്പോൾ രാവിലെ തവളകളേയും ഉച്ചയ്ക്ക്‌ ചുണ്ടെലിയെയും അത്താഴത്തിന്‌ പുൽച്ചാടികളേയുമാണ്‌ ഭക്ഷിക്കുന്നത്‌!!!

16 അഭിപ്രായങ്ങൾ:

siva // ശിവ പറഞ്ഞു...

എത്ര സുന്ദരമായ ഭാവന....

ഹരീഷ് തൊടുപുഴ പറഞ്ഞു...

സാറേ സറേ..

ഇത് ‘മിന്നാമിന്നീ’ ലെ കഥയല്ലേ..??!!


ഹോ ഒടുക്കത്തെ ‘പാവന‘ തന്നെ കെട്ടോ..

കൂതറHashimܓ പറഞ്ഞു...

ഹ ഹ ഹ അളിയാ പൊളപ്പന്‍ ....
വായിച്ച് വായിച്ച് വട്ടായി. എനിക്ക് പെരുത്ത് ഇഷ്ട്ടായി.. :)

ഹംസ പറഞ്ഞു...

ആഹാ …!! കഥ രസമായി മുഖവുര പറഞ്ഞത് തെറ്റാണ് ഈ കഥ ഞങ്ങളുടെ നാട്ടില്‍ നടന്നതാ..!!

Unknown പറഞ്ഞു...

പാവത്താനെ,
അപ്പൊ ഇത് കൈയ്യിലുണ്ടാല്ലേ...?

OAB/ഒഎബി പറഞ്ഞു...

‘എന്നിട്ട്‌ അവിടെ താമസിച്ചിരുന്ന
തവളകളെയെല്ലാം പിടിച്ചു തിന്നു‘

എന്ന് കഥാ കൃത്ത് തന്നെ പറയുന്നു. പിന്നെങ്ങനെ ആല്‍മരം നാസ്ഥ തവളെകളെ ആക്കും ?

ഇതാ വിവരക്കേടുകള്‍ എന്ന് പറയുന്നതല്ലെ?

ഇതൊരു വഴിക്ക് തീരുന്ന ലക്ഷണമില്ലാ!!

ഹരീഷ് കീഴാറൂർ പറഞ്ഞു...

വളരെ ഗൌരവത്തിൽ തന്നെ ഞാൻ കഥ വായിക്കുന്നു.ഇതൊരു വഴിതുറക്കലാണ്,കുട്ടിക്കഥയ്ക്കപ്പുറത്തേയ്ക്ക്.

TPShukooR പറഞ്ഞു...

കുഴപ്പമില്ലല്ലോ.......

അഭി പറഞ്ഞു...

ആഹാ
നല്ല കഥ

jyo.mds പറഞ്ഞു...

എന്തൊരു ഫാന്റസി!
നല്ല കഥ-
കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനായി

ഹരിശങ്കരനശോകൻ പറഞ്ഞു...

ഈ കഥയ്ക്കൊരർത്ഥമുണ്ട് എങ്കിൽ അതു അനാവശ്യമാണ്...കഥ വശ്യമാണ്

കൃഷ്ണഭദ്ര പറഞ്ഞു...

അഹഹഹഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ കഥ കലക്കി.പക്ഷേ മുപ്പത്തിയാറു ദിവസം കഴിഞ്ഞാല്‍....മുട്ടവിരിയും.

അലി പറഞ്ഞു...

ഫാന്റസി!

പാവത്താൻ പറഞ്ഞു...

കഥ വായിച്ചാസ്വദിച്ച ശിവ, ഹരീഷ്,കൂതറഹാഷിം,ഹംസ,റ്റോംസ്,ഓയേബി,ഹരീഷ്,ഷുക്കൂര്‍, അഭി,ജ്യോ,ഹരിശങ്കര്‍,കൃഷ്ണഭദ്ര, അലി.. എല്ലാവര്‍ക്കും നന്ദി.

പട്ടേപ്പാടം റാംജി പറഞ്ഞു...

മുട്ടയിട്ട ആല്‍മരം തന്നെ അതിന്റെ വകഭേദങ്ങളെയും ഭക്ഷിക്കട്ടെ....!!!!
ഭാവുകങ്ങള്‍.

Sajid പറഞ്ഞു...

മിസ്റ്റര്‍ പാവത്താ‍ന്‍,..കൊള്ളാം..നിക്കിഷ്ടായി..ട്ടോ