“അടിക്കു പന്നി പോയി, നിൻ മുടിക്കൊരന്നവും പറ -
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ
എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
നമിച്ചിടും നമശ്ശിവായ നായകാ നമോ നമ:”
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ
എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
നമിച്ചിടും നമശ്ശിവായ നായകാ നമോ നമ:”
നല്ല മൂർച്ചയുള്ള പുതിയ ബ്ലെയ്ഡു കൊണ്ടു മുറിയുമ്പോൾ അങ്ങിനെയാണ്.മുറിഞ്ഞതായി നാമറിയുകയേയില്ല.എത്ര വലിയ മുറിവായാലും ഏറെ നേരത്തിനു ശേഷം മാത്രമായിരിക്കും ചോര കിനിയുന്നതും വേദന തോന്നുന്നതും.
ഗുരുതുല്യനായ സഹപ്രവർത്തകനോടൊപ്പം തിരുപ്പതി ദർശനത്തിനായിരുന്നു വിജയവാഡയിലെത്തിയത്.കണ്ണും വിരലുമെല്ലാം പകർത്തിയെടുത്തശേഷം ദർശനത്തിനു നേരം കുറിച്ചു തന്നത് രണ്ടു ദിവസത്തിനു ശേഷമുള്ള ഒരു തീയതിയിലേക്ക്. അതു വരെ എന്ത് എന്ന ചോദ്യത്തിനുത്തരമായാണ് "തിരുവണ്ണാമല" എന്ന് ആദ്യമായി കേട്ടത്.

കാട്പാറ്റിയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് ആ രാത്രി സഹയാത്രികനിൽ നിന്നും ആ ചോദ്യം ആദ്യമായി കേട്ടു.." ഞാൻ ആരാ....?" ചോര കിനിയാനും വേദന തോന്നാനുമൊക്കെ പിന്നീടെത്രയോ കാലം കഴിയേണ്ടി വന്നു എന്നു മാത്രം.
അരുണാചലം ആദ്യദർശനത്തിൽ എന്നെ കാന്തം പോലെ ആകർഷിച്ചൊന്നുമില്ല. ക്ഷേത്രദർശനത്തിനു ശേഷം വിരൂപാക്ഷഗുഹയിലും സ്കന്ദഗുഹയിലും അൽപനെരത്തെ ധ്യാനത്തിനും ശേഷം അരുണാചലത്തിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുമ്പോളാണ്‌മലമുകളിൽ ഏറ്റവുമുയരെ കാർത്തികദീപം തെളിക്കുന്നിടത്തു കയറണമെന്നുള്ള അഹങ്കാരം തോന്നിയത്. അതു വലിയ ബുദ്ധിമുട്ടുള്ളതോ അപകടം നിറഞ്ഞതോ ആയ ഒരു യാത്രയൊന്നുമല്ല. പക്ഷെ ആ ഉച്ചസമയത്ത് ഒരു തുള്ളി വെള്ളം പോലും കരുതാതെ, എത്ര ദൂരം പോകണമെന്നറിയാതെ ആ സ്ഥലത്തു തികച്ചും അപരിചിതരായ ഞങ്ങളുടെ മല കയറ്റം അൽപം സാഹസം തന്നെയായിരുന്നു.
അപ്പോൾ നല്ല വെയിലായിരുന്നു. ഞങ്ങൾ പോയ വഴിയിൽ തണൽമരങ്ങളും കുറവായിരുന്നു.കുറെ കയറിച്ചെന്നു തളർന്നിരുന്ന ഞങ്ങൾക്ക് മലയിറങ്ങി വന്ന ഒരാൾ അൽപം വെള്ളവും 2 നാരങ്ങകളും തന്നു.
വീണ്ടും കയറി മുകളിലെത്തിയപ്പോൾ പാറക്കെട്ടിനു മുകളിലെ സമതലത്തിൽ ഇലകളും പ്ലാസ്റ്റിക്കും കൊണ്ടു മറച്ച ഒരു ചെറിയ കുടിൽ. അതിന്റെ ഒരു വശത്തായി ഒരു പാറയിൽ ചാരിയിരിക്കുന്നുണ്ട് ചെറുപ്പക്കാരനായ ഒരു പ്രാകൃതൻ. അദ്ദേഹം ഞങ്ങളോട് ശബ്ദമുണ്ടാക്കരുത് എന്നാഗ്യം കാട്ടി. "തൂങ്ങുന്നവരെ ശല്യപ്പെടുത്തണ്ട" അദ്ദേഹം സ്വരം താഴ്ത്തി പറഞ്ഞു. ഞങ്ങളെ പോലെ മല കയറി വന്ന രണ്ടു പേർ അവിടെ കുടിലിന്റെ തണലിൽ ഉറങ്ങുന്നുണ്ടായിരുന്നു.
തണ്ണി കുടിക്ക്. ദാഹിച്ചു വലഞ്ഞിരുന്ന ഞങ്ങൾക്ക് ആ പ്രാകൃതൻ രണ്ടു ചിരട്ടകളിൽ വെള്ളം തന്നു. രണ്ടു ചിരട്ട വെള്ളം വീതം കുടിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു.. ഇവിടെ വെള്ളം കിട്ടുന്നത്???
കീഴെ നിന്നും കൊണ്ടു വരണം. രാവിലെ വരുമ്പോൾ രണ്ടു കുടം വെള്ളം ഏറ്റി വരും. തീരുമ്പോൾ ഇനിയും പോയി കൊണ്ടു വരും."
മതിയായിരുന്നില്ലെങ്കിലും വീണ്ടും ചോദിക്കാൻ മടിച്ചു നിന്ന ഞങ്ങൾക്ക് അദ്ദേഹം ഒന്നും പറയാതെ ഓരോ ചിരട്ട വെള്ളം കൂടി നൽകി.
അതും കുടിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം അൽപം അകലേയ്ക്കു കൈ ചൂണ്ടി പറഞ്ഞു "ദാ അവിടെ ഭഗവാന്റെ കാൽപ്പാദങ്ങളുണ്ട്. പോയി കണ്ടു വന്ദിച്ചോളൂ"
അദ്ദേഹം ചൂണ്ടിക്കാട്ടിയിടത്തു കല്ലിൽ കൊത്തിവച്ച രണ്ടു കാൽപ്പാദങ്ങൾ ഉണ്ടായിരുന്നു. അതു കണ്ടു ഞങ്ങൾ തിരിച്ചെത്തി.
"ദാ ആ പാറയുടെ അരികിൽ അൽപം നിഴലുണ്ട്. അവിടെ അൽപ സമയം കിടന്നു വിശ്രമിച്ചിട്ടു പോയാൽ മതി." വിശ്രമിക്കാനിരുന്ന ഞങ്ങൾ അറിയാതുറങ്ങിപ്പോയി.ഉണർന്നപ്പോഴേക്കും നേരം വൈകിയിരുന്നു. ആ പ്രാകൃത മനുഷ്യൻ കുറെ ഇലകൾ കൊണ്ട് ശബ്ദമുണ്ടാക്കാതെ ആ പാറ തൂത്തു വൃത്തിയാക്കുകയായിുന്നു.
നേരത്തെ ഉണ്ടായിരുന്നവർ പോയ്ക്കഴിഞ്ഞിരുന്നു; ഒച്ചയുണ്ടാക്കാതെ,ഞങ്ങളെ ഉണർത്താതെ.
പൊയ്ക്കൊള്ളൂ, ഇനി നിന്നാൽ ഇരുട്ടാകും. അദ്ദേഹം പറഞ്ഞു.
ഞങ്ങൾ കുറച്ചു പണം എടുത്തു... "വേണ്ട" അദ്ദേഹം കൈയ്യുയർത്തി വിലക്കി. പിന്നെ കുടിലിനുള്ളിൽ നിന്നും ഒരു കാർഡ് എടുത്തു തന്നു. അതിൽ ഒരു സന്യാസിയുടെ ഫോട്ടോ ഉണ്ടായിരുന്നു. "എന്റെ ഗുരു. ഇവിടെയാണ് അദ്ദേഹം താമസിക്കുന്നത്. ഇപ്പോൾ തീർഥാടനത്തിലാണ്." ഞങ്ങൾ കാർഡ് വാങ്ങി. യാത്ര പറച്ചിലിനൊന്നും നിൽക്കാതെ അദ്ദേഹം വീണ്ടും പാറ വൃത്തിയാക്കലിൽ മുഴുകി.
കയറിയതിലും മെല്ലെ മൌനമായിട്ടായിരുന്നു ഇറക്കം. പകുതിയായപ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങി.പുല്ലു മൂടിയ അരണ്ട ഒറ്റയടിപ്പാതയിലെവിടെയോ വഴിതെറ്റി. അരുണാചലത്തിലെ ആ ഇരുണ്ട വഴിത്താരയിൽ തൊട്ടു മുൻപിൽ ഒരു മൂർഖൻ ഫണമുയർത്തി നിന്നു. ഞങ്ങളും നിശ്ചലരായി കൈ കൂപ്പി നിന്നു. അൽപനേരം അങ്ങിനെ നിന്ന ശേഷം അവൻ പത്തി താഴ്തി പുല്ലിനിടയിലേക്ക് ഇഴഞ്ഞു കയറിപ്പോയി.
അങ്ങു താഴെ ക്ഷേത്രത്തിലെ വെളിച്ചം ലക്ഷ്യം വച്ച് ഞങ്ങൾ ഇരുളിൽ വഴിയെന്നു തോന്നിയിടത്തു കൂടി മലയിറങ്ങി താഴെയെത്തി.
തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഒരു മഹാമൌനം പോലെ അരുണാചലം. മുറിയിലെത്തിയിട്ടും ഞങ്ങൾ മൌനമായിരുന്നു. മെല്ലെ മെല്ലെ ചോര പൊടിയാൻ തുടങ്ങിയതു കൊണ്ടാകാം.