ഇംഗ്ലണ്ടുകാരിയായ ഇസബെൽ വാർലിക്ക് ശരീരത്തിൽ പച്ച കുത്തുന്നത് ഒരു ഹരമാണ്.ശരീരം മുഴുവൻ മനോഹരമായ ചിത്രങ്ങൾ പച്ച കുത്തിക്കഴിഞ്ഞപ്പോഴാണ്, എന്നാലിനി തലയിലും കൂടി ആയേക്കാമെന്നു വച്ചത്.പ്രശസ്ത പച്ച കുത്തലുകാരനായ പോൾ ഓ കോണറെയാണ് അവർ തന്റെ തല വിശ്വസിച്ചേൽപ്പിച്ചത്.അദ്ദേഹത്തിന് ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ചു കൊള്ളാൻ അനുവാദവും കൊടുത്തു.എന്തായാലും സംഗതി ഗംഭീരമായിരിക്കണം എന്നു മാത്രമേ ഇസബെൽ പോളിനോട് ആവശ്യപ്പെട്ടുള്ളു. തലയിലെ പച്ചകുത്തൽ പകുതിയോളമായപ്പോഴാണ് എന്തു മനോഹര ചിത്രമാണു തന്റെ തലയിൽ പച്ചകുത്തുന്നതെന്ന് ഇസബെൽ പോളിനോട് അന്വേഷിച്ചത്.ഉത്തരം കേട്ട ഇസബെൽ ഞെട്ടിപ്പോയി. "ഞാൻ നിങ്ങളുടെ തലയിൽ കുറെ പുരുഷലിംഗങ്ങളുടെ പടമാണ്‌പച്ചകുത്തുന്നത്." അതു കേട്ടു ഞെട്ടിയ ഇസബെൽ അയാളെ കുറെ ചീത്ത പറഞ്ഞെങ്കിലും അതു നന്നായി എന്നാണത്രേ ഇപ്പോൾ അവർക്കു തോന്നുന്നത്.
ഈ ഇസബെൽ ചില്ലറക്കാരിയൊന്നുമല്ല. 16 ലക്ഷം രൂപയാണത്രേ ഇവർ തന്റെ ശരീരം പൂർണ്ണമായും പച്ചകുത്തുന്നതിനായി ചെലവഴിച്ചത്.മുഖവും കൈവിരൽ തുമ്പുകളുമൊഴിച്ചാൽ അവരുടെ ശരീരത്തിൽ ഒരിഞ്ചു സ്ഥലം പോലും ഇനി പച്ച കുത്താൻ ബാക്കിയില്ല. താൻ വസ്ത്രമൊന്നും ധരിക്കാതെ നടന്നാൽ പോലും അത്ര പെട്ടെന്നൊന്നും ആരും അതു തിരിച്ചറിയില്ല എന്നാണവർ അവകാശപ്പെടുന്നത്. രതി ചിത്രങ്ങളോടൊരു പ്രത്യേക താത്പര്യമുള്ള ഇസബെൽ തന്റെ അടിവയറ്റിലായി , വിശന്നു വലഞ്ഞ ഒരു പൂച്ച ഒരെലിയെപ്പിടിക്കാൻ ശ്രമിക്കുന്ന ചിത്രം മനോഹരമായി പച്ചകുത്തിയിട്ടുണ്ട്. പൂച്ചയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി എലി എങ്ങോട്ടാണു കയറുന്നതെന്ന് ഊഹിച്ചെടുത്തോളൂ. പടത്തിനു മുകളിലായി HUNGRY PUSSY എന്ന വാക്കുകളും പച്ചകുത്തിയിട്ടുണ്ട്.ഇംഗ്ലീഷിൽ pussy എന്ന വാക്കിന് പൂച്ച എന്നു മാത്രമല്ലല്ലോ അർഥമുള്ളത്.
ഇതൊന്നും പോരാഞ്ഞ് ശരീരത്തിൽ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ കിഴിച്ച് 48 ആഭരണങ്ങളുമിവരണിഞ്ഞിരിക്കുന്നു.
തന്റെ ഭർത്താവും മകനും ബന്ധുക്കളുമെല്ലാം തന്നെ ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു എന്നാണ് 73 കാരിയായ ഇസബെൽ അമ്മൂമ്മ പറയുന്നത്.