2010, മേയ് 29, ശനിയാഴ്ച

പെണ്ണുങ്ങളുടെ മാന്ത്രികോത്സവം

മെയ്‌ 29 ന്‌ സെക്രട്ടറിയേറ്റിനു മുൻപിൽ കൂടി യാത്ര ചെയ്യുന്നവർ ഒന്നു സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും.മൂന്നു പെണ്ണുങ്ങള്‍ അന്ന് കണ്ണു മൂടിക്കെട്ടി അതുവഴി മോട്ടോർ സൈക്കിൾ ഓടിക്കും.കേരളത്തിൽ നിന്നുള്ള അമ്മു, കർണ്ണാടകത്തിൽ നിന്നുള്ള ഇന്ദുശ്രീ, മഹാരാഷ്ട്രയിൽ നിന്നുള്ള പേൾ ബുംഗാര എന്നീ വനിതകൾ ഈ സാഹസത്തിനൊരുങ്ങുന്നത്‌ മേയ്‌ 30 ന്‌ തിരുവനന്തപുരത്തു നടക്കാൻ പോകുന്ന ലോകത്തെ ആദ്യ വനിതാ മാജിക്‌ ഫെസ്റ്റിവലിന്‌ മുന്നോടിയായാണ്‌.




മായ 2010 എന്നു പേരിട്ടിരിക്കുന്ന ഈ പെൺമാന്ത്രികോത്സവം സംഘടിപ്പിക്കുന്നത്‌ ശ്രീ ഗോപിനാഥ്‌ മുതുകാടിന്റെ കേരളാ മാജിക്‌ അക്കാഡമിയും കേരള സംസ്ഥാന വനിതാ വികസന കോർപറേഷനും ചേർന്നാണ്‌.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150 ഓളം പെൺ മാന്ത്രികർ പങ്കെടുത്തു മത്സരിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നു സാധാരണ മാജിക്‌ മത്സര ഇനങ്ങൾക്കു പുറമേ അടുക്കള മാജിക്‌ എന്ന ഒരു നവീന ഇനവും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അടുക്കളയിലെ നിത്യോപയോഗവസ്തുക്കളും പച്ചക്കറികളും ഒക്കെ ഉപയോഗിച്ചായിരിക്കണം ഈ വിഭാഗത്തിൽ മാജിക്‌ കാണിക്കേണ്ടത്‌.


പൊതുജനങ്ങൾക്ക്‌ ഈ മത്സര വേദികളിലേക്കുള്ള പ്രവേശനം സൌജന്യമാണ്‌


എങ്കിലും മാജിക്ക്‌ കാണാൻ പോകുന്ന ആണുങ്ങൾ ഒന്നു സൂക്ഷിച്ചിരിക്കുന്നതു നല്ലതാണെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.

13 comments:

മുരളിക... പറഞ്ഞു...

ടിക്കെറ്റ് ഇല്ലാത്ത ഷോ കാണാന്‍ താല്പര്യം ഉണ്ടായിട്ടല്ല, പക്ഷെ മാഷ്‌ പ്രത്യേകം ക്ഷണിച്ച സ്ഥിതിക്ക് വരാതിരിക്കുന്നതെങ്ങനെ?

(ഈ മുതുകാടിനേതു കാട്? )

അജ്ഞാതന്‍ പറഞ്ഞു...

'PENN MAGIC' ENNU PARANJANGU CHERUTHAAKKENDA MASHEI......

മുരളിക... പറഞ്ഞു...

പിന്നെ പെണ്ണുങ്ങളുടെ മാജിക്കിനെ പെന്‍ മാജിക്ക് എന്നല്ലേ വിളിക്കാന്‍ പറ്റൂ, സുഹൃത്തെ

പാവത്താൻ പറഞ്ഞു...

@അജ്ഞാത: പെണ്ണുങ്ങളുടെ മാജിക്കിനെ പെണ്‍ പെണ്‍ എന്നു ചേര്‍ത്തതു ചെറുതാക്കാനാണെന്നു തോന്നാന്‍ കാരണം????
inferiority complex അല്ലേ?????

മുരളിക... പറഞ്ഞു...

കൊച്ചാക്കാന്‍ വേണ്ടിയാണു അത്തരം ഒരു പ്രയോഗം നടത്തിയതെന്ന് ഞാന്‍ പറഞ്ഞാല്‍? അല്ലെങ്കില്‍ പറ മാഷേ മാജിക്കിനുമുണ്ടോ ആണും പെണ്ണും?

അത് പോട്ടെ, മജീഷ്യന്‍ മുതുകാട് എന്നൊക്കെ പറയും പോലെ മജീഷ്യന്‍ വിലാസിനി, മജീഷ്യന്‍ സരള എന്നൊക്കെയാണോ പറയുക? അതോ മജീഷ്യ എന്ന് മതിയോ?

Manoraj പറഞ്ഞു...

മജീഷ്യൻ മുതുകാടിനെ പോലെ മജീഷ്യൻ സരള.. ഹ..ഹ.. മുരളിക കലക്കി. മജീഷ്യ തന്നെയാവും ശരി.

നിരക്ഷരന്‍ പറഞ്ഞു...

കണ്ണ് കെട്ടാതെ തന്നെ ആകെ അലമ്പ് ഓട്ടിക്കലാണ്. അപ്പോ കണ്ണ് കെട്ടിയാലോ ?
ഞാനാ വഴിക്കേ വരില്ല :)

സ്ത്രീജനങ്ങള്‍ ആരും ഈ കമന്റ് കാണില്ലെന്ന വിശ്വാസത്തിലാണ് വെച്ച് കാച്ചിയിരിക്കുന്നത്. ഈശ്വരോ രക്ഷതു :)

നിരക്ഷരന്‍ പറഞ്ഞു...

കണ്ണ് കെട്ടാതെ തന്നെ ആകെ അലമ്പ് ഓട്ടിക്കലാണ്. അപ്പോ കണ്ണ് കെട്ടിയാലോ ?
ഞാനാ വഴിക്കേ വരില്ല :)

സ്ത്രീജനങ്ങള്‍ ആരും ഈ കമന്റ് കാണില്ലെന്ന വിശ്വാസത്തിലാണ് വെച്ച് കാച്ചിയിരിക്കുന്നത്. ഈശ്വരോ രക്ഷതു :)

കാഴ്ചകൾ പറഞ്ഞു...

ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തുടങ്ങിയതല്ലേ പെണ്‍ മാജിക്‌? അതിപ്പോഴും തുടരുന്നുവെന്നല്ലേ ഉള്ളു? വിഷമിക്കാതിരിക്കൂ.

Sajimon പറഞ്ഞു...

മാ‍യാജാലക വാതില്‍ തുറക്കും
മധുര സ്മരണകളേ...
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികള്‍...നിങ്ങള്‍ മഞ്ജുഭാഷിണികള്‍..

കൂതറHashimܓ പറഞ്ഞു...

>>> 150 ഓളം പെൺ മാന്ത്രികർ പങ്കെടുത്തു മത്സരിക്കും<<<
ആഹാ ഞാന്‍ ഹാജര്‍.. സത്യം.. :)

കണ്ണനുണ്ണി പറഞ്ഞു...

ഈശ്വരോ രക്ഷതു

ജ്ഞാത പറഞ്ഞു...

ഹോഹോ ..എത്ര പേര..എന്നാ പെണ്ണ് അങ്ങട് കാറിന്റെ മുന്നി തന്നെ ഇരുന്നില്ലെങ്കില്‍ ഒരു പുരുഷനും ഉറക്കോം വരില്ല..! എന്നാലും പറയണം !