2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

കടലാസു വഞ്ചി

വൈകുന്നേരമായപ്പോഴേക്കും മഴ വീണ്ടും കനത്തു. മുറ്റത്തും പറമ്പിലുമെല്ലാം പെയ്ത്തുവെള്ളം മുട്ടോളംനിറഞ്ഞുകിടന്നു. സുധാകരനു വല്ലാത്ത തണുപ്പ് തോന്നി. “ നശിച്ച മഴ”……… പിറുപിറുത്തു കൊണ്ട്അയാളകത്തു നിന്നും ഒരു ഷാളെടുത്ത് പുതച്ചു.

സൌദാമിനി സിറ്റൌട്ടിലെ ചുരല്‍ക്കസേരയില്‍ പുറത്തേക്കു നോക്കി കൂനിക്കൂടിയിരുന്നു.തണുത്തകാറ്റടിക്കുമ്പോള്‍അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സുധാകരന്‍‍ മറ്റൊരു ഷാളെടുത്ത് കൊണ്ടുവന്ന്സൌദാമിനിയുടെ തോളിലൂടിട്ട് അവളെ പുതപ്പിച്ചു. സൌദാമിനി അതൊന്നുമറിഞ്ഞതേയില്ല. മുറ്റത്തെവെള്ളത്തില്‍ മഴത്തുള്ളികള്‍ തീര്‍ക്കുന്ന വൃത്തങ്ങളിലേക്കു ശൂന്യമായ കണ്ണുകള്‍നട്ട്അവളനങ്ങാതിരുന്നു.

സുധാകരന്‍‍ കസേരയിലിരുന്ന് റ്റീപ്പൊയില്‍‍ നിന്നും പത്രം കയ്യിലെടുത്തു. അത്തലേദിവസത്തേതായിരുന്നു. ഒരര്‍ദ്ധ് മയക്കത്തിലെന്നപോലെ, യാന്ത്രികമായി അയാളതു മടക്കാന്‍‍തുടങ്ങി. അയാളൊരു കടലാസു വഞ്ചിയുണ്ടാക്കുകയായിരുന്നു. ഒടുവില്‍‍ മടക്കിയ പേപ്പറിന്റെ രണ്ടറ്റവുംപിടിച്ച് മെല്ലെ വലിച്ചപ്പോള്‍ അതൊരു വഞ്ചിയായി നിവര്‍‍ന്നു വന്നു.

പെട്ടെന്ന് സൌദാമിനി കഴുത്തു ഞെരിഞ്ഞ ഒരു കിളിക്കുഞ്ഞിന്റെ നിലവിളി പോലെ നേര്‍ത്തശബ്ദത്തില്‍ ഒന്ന് കരഞ്ഞു.
എന്തിനാ സുധാകരേട്ടാ അവനെ മഴയത്ത് കളിക്കാന്‍‍ വിട്ടത്?”
അയാള്‍‍ ദയനീയമായി അവളെ നോക്കി. “സൌദാമിനീ ഞാന്‍‍……………..“

പകല്‍ മുഴുവന്‍ ഞാനവനെ മഴയത്ത് വിടാതെ, വഴക്കു പറഞ്ഞ് അകത്തു തന്നെ വച്ചിരുന്നതല്ലെ”…..

ശരിയായിരുന്നു. അന്നും ഇതു പോലെ മഴയായിരുന്നു. അവന്റെ മൂന്നാം പിറന്നാളി
ന് മൂന്നു ദിവസമേഉണ്ടായിരുന്നുള്ളു.പകല്‍‍ മുഴുവന്‍, മഴ നനയാന്‍ വിടാതെ, സൌദാമിനി അവനെഎങ്ങിനെയൊക്കെയോ വീടിനകത്തു തന്നെ വച്ചു കൊണ്ടിരുന്നു.വൈകിട്ട് അയാള്‍ ഓഫീസില്‍ നിന്നുവന്നപ്പോള്‍ അമ്മയെപ്പറ്റി നൂറ് കൂട്ടം പരാതികള്‍ അവന്‍ അയാളോട് പറയാനുണ്ടായിരുന്നു. പിന്നെപുറത്തെ മഴയിലിറങ്ങിക്കളിക്കാന്‍‍ അവന്‍വല്ലാതെ ശാഠ്യം പിടിച്ചപ്പോഴാണ്‍ അയാള്‍‍ അവനേയും കൂട്ടി, കടലാസു വഞ്ചിയുണ്ടാക്കി, കുടയുമെടുത്ത്, മുറ്റത്തേക്കിറങ്ങിയത്. മുറ്റത്ത് കെട്ടിക്കിടന്ന വെള്ളത്തില്‍‍അവരുടെ വഞ്ചി ഒഴുകാതെ കിടന്ന്പ്പോള്‍‍ അവന്‍ കുട വലിച്ചെറിഞ്ഞ് വഞ്ചിയുടെ പിന്നാലെ നടക്കാന്‍‍തുടങ്ങി. അവനെ തടയുന്നതിനു പകരം അയാളും അവനോടൊപ്പം കൂടി. സൌദാമിനി വന്ന്, അവന്റെവഴക്കു കൂട്ടാക്കാതെ അവനെ പിടിച്ചു വലിച്ചു കൊണ്ടു പോയി തല തുവര്‍ത്തിക്കുന്നതു വരെ. അപ്പോഴെല്ലാം അവളയാളെയും അവനെയും വഴക്കു പറഞ്ഞുകൊണ്ടിരുന്നു.

രാത്രി അവന്‍ കുറെ പ്രാവശ്യം തുമ്മിയപ്പോഴും പിന്നെ വല്ലാതെ പനിച്ചപ്പോഴും സൌദാമിനി അയാളെദേഷ്യത്തോടെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
പക്ഷെ, പെരുമഴ പെയ്തു തോര്‍ന്ന് വെയില്‍ തെളിഞ്ഞ ഒരു തിങ്കളാഴ്ച്ച, ഒരാഴ്ച്ചത്തെആശുപത്രിവാസത്തിനുശേഷം അവന്റെ ജീവനില്ലാത്ത കുഞ്ഞു ശരീരം ആംബുലന്‍സില്‍ മുറ്റത്തുകൊണ്ടു വന്നതില്‍ പിന്നെ അവളതേപ്പറ്റി ഒരിക്കലും സംസാരിച്ചതേയില്ല. ഒന്നിനേപ്പറ്റിയും അവള്‍പിന്നീടങ്ങിനെ സംസാരിച്ചിട്ടേയില്ല.ഇന്നു വരെ.

ഇപ്പോള്‍ കഴുത്തു ഞെരിഞ്ഞ കിളിക്കുഞ്ഞിന്റെ നിലവിളി പോലെ…….പെട്ടെന്നയാള്‍ക്കത് ഓര്‍മ്മവന്നു. അവന്റെ നാലാം പിറന്നാളിന് ഇനി മൂന്നു ദിവസം കൂടിയെയുള്ളു.

സുധാകരന്‍ കടലാസു തോണിയുമെടുത്ത്, മഴ വകവെയ്ക്കാതെ മുറ്റത്തേക്കിറങ്ങി.അയാള്‍ മെല്ലെ കടലാസു വഞ്ചി മുറ്റത്തെ വെള്ളത്തിലേക്കിട്ടു. അതെങ്ങോട്ടും ഒഴുകി നീങ്ങിയില്ല.മഴത്തുള്ളികള്‍ വീണ്നനഞ്ഞു കുതിര്‍ന്ന് അതവിടെത്തന്നെ മുങ്ങിത്താണു കിടന്നു.

24 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

കടലാസ് വഞ്ചി ഒരു കുഞ്ഞു നോവ്‌ തന്നല്ലോ മാഷെ...
:(

പ്രയാണ്‍ പറഞ്ഞു...

വെറുതെ വിഷമിപ്പിക്കല്ലെ...........happy friendship day...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വിഷമിപ്പിച്ചല്ലോ മാഷെ,

കുക്കു.. പറഞ്ഞു...

sad story
:(

ചാണക്യന്‍ പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന കുഞ്ഞു കഥ....

വശംവദൻ പറഞ്ഞു...

നല്ല കഥ !

മഴയും ദു:ഖം തളം കെട്ടി നിൽക്കുന്ന ആ അന്തരീക്ഷവും നന്നായി ഫീൽ ചെയ്‌തു.

siva // ശിവ പറഞ്ഞു...

വല്ലാതെ ഫീല്‍ ചെയ്യിപ്പിക്കുന്ന കഥ....

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

സത്യം.. കണ്ണു നിറഞ്ഞു.....

Unknown പറഞ്ഞു...

സൌദാമിനിയുടെയും സുധാകരന്റെയും വേദനകൾ
കടലാസു വള്ളം പോലെ വേദനയോടെ ഒപ്പിയെടുത്തിരിക്കുന്നു

Typist | എഴുത്തുകാരി പറഞ്ഞു...

സങ്കടായി.

യായപ്പന് പറഞ്ഞു...

ഒരു കുഞ്ഞു കഥയിലൂടെ വലിയ നൊമ്പരം പങ്കുവെക്കുന്നു
നന്നായി തോന്നി

Anil cheleri kumaran പറഞ്ഞു...

nomparappeduthunna oru katha..
nalla othukkamulla saili.
keep it up.

മണിഷാരത്ത്‌ പറഞ്ഞു...

ക്യാന്‍ വാസിലെന്നപോലെ തോന്നി.ഒരു ദൃശ്യത്തില്‍ തന്നെ കഥ അവതരിപ്പിച്ചതും രസമായി.പക്ഷേ ഒരു സംശയം ബാക്കി...മഴ ഇത്ര വലിയ വില്ലനാണോ?

കുഞ്ഞായി | kunjai പറഞ്ഞു...

ശെരിക്കും സങ്കടായി...
ഓ.ടോ:ഇപ്പോ നാട്ടില്‍ പനിയെന്ന് കേള്‍ക്കുന്നതേ പേടിയാ...അത്കൊണ്ട് പനിയുടെ പേര് പറഞ്ഞ് പേടിപ്പിക്കല്ലേ..:)

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

എന്തിനാ നമ്മെ ഇങ്ങനെ കരയിപ്പിക്കുന്നെ?
കടലാസുവഞ്ചിയെപറ്റി ഇന്നത്തെ കോമ്പ്ലാൻ കുട്ടികൾക്കറിയുമോ?
ആശംസകൾ!

പാവത്താൻ പറഞ്ഞു...

കടലാസുവഞ്ചി വായിച്ചു നൊമ്പരപ്പെട്ട എല്ലാ അര്‍ദ്രമനസ്സുകള്‍ക്കും നന്ദി.

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

വൈകിപ്പോയി ക്ഷമിക്കണം,
ഒരു നോവ്‌ പകര്‍ന്നു തന്നു ഈ കടലാസ് വഞ്ചി

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ശരിക്കും കണ്ണ്‍ നനയിച്ചു.

aaro പറഞ്ഞു...

pakshe oru pazhaya thread pole thonni.. like maambazham.
looking for more frm u sir..

അരുണ്‍ കരിമുട്ടം പറഞ്ഞു...

വായിച്ചു..
ഒരു നൊമ്പരം ബാക്കിയായി

ശാന്ത കാവുമ്പായി പറഞ്ഞു...

നെഞ്ചിലൊരു ഭാരം കിടക്കുന്നല്ലോ

Manikandan പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന കഥ

വയനാടന്‍ പറഞ്ഞു...

ഹ്രുദയ സ്പർശിയായിരിക്കുന്നു ആശം സകൾ

ചിത്രഭാനു Chithrabhanu പറഞ്ഞു...

കഥ ഗംഭീരമയെന്ന് അഭിപ്രായമില്ല. എങ്കിലും
കൊള്ളാം. മലയളിയുടെ അതിവൈകരികത ഇതിലും കാണാം.പഴയ ഒർ സ്കൂൾ ആണു ഇത്‌ എന്നാണു എന്റെ അഭിപ്രയം.വിമർശിക്കാനുള്ള യോഗ്യത ഒന്നും എനിക്കില്ല എന്നറിഞ്ഞുകൊണ്ട്തന്നെയണു പറഞ്ഞത്‌.എനിക്ക്‌ മുൻപ്‌ കിട്ടിയ വിമർശനം ഞാൻ ഒന്നു പാസ്‌ ചെയ്തു എന്നെയുള്ളു