2008, ജൂൺ 29, ഞായറാഴ്‌ച

മഴക്കാലം

മഴ എന്നും എന്നില്‍ വിഷാദം ഉണര്‍ത്തുന്നു.
തവളകളുടെ ആര്‍ത്തനാദവും , ആകെ മങ്ങി,ഇരുണ്ട വെളിച്ചവും, നിര്‍ത്താത്ത മഴക്കരച്ചിലും എല്ലാം വല്ലാത്ത ദു:ഖം ഉണര്‍ത്തുന്നു.

2008, ജൂൺ 28, ശനിയാഴ്‌ച

ഒരു പാവത്താന്റെ വിവരക്കേടുകള്‍

വന്‍ സ്രാവുകാല്‍ നിറഞ്ഞ സമുദ്രത്തില്‍ വന്നു പെട്ട ഒരു പാവം കുഞ്ഞു മീനിനെപ്പോലെ അന്തം വിട്ടു നില്‍കുമ്പോള്‍ എന്ത് വിവരക്കേടാണ് ആദ്യം എഴുന്നെള്ളിക്കെണ്ടതെന്നാണ് ചിന്ത. വിവരക്കേടാകുമ്പോള്‍ പെട്ടന്ന് തോന്നുമെന്ന ചിന്ത ഒരു വിവരക്കേദനെന്നു ഇപ്പോള്‍ മനസ്സിലായി. വിവരമുള്ളവരില്‍ നിന്നും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടു ഈ പുതിയ ,അപരിചിതമായ ഇടത്തില്‍ ഈ പാവം ഞാനും ഹരിശ്രീ കുറിച്ചോട്ടെ.
വിനീത വിധേയന്‍
പാവത്താന്‍