എട്ടു സീ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സല്ല. രവി സാറു ലീവായതിനാലാണ് ബുധനാഴ്ച്ച നാലാം പീരീഡ് എട്ടു സി യിൽ പോകേണ്ടി വന്നത്.ഇംഗ്ഗ്ലീഷിലെ ചെറിയ പദപ്രശ്നങ്ങളും കുട്ടികൾക്കു രസിക്കുന്നതും ഭാഷാ പഠനത്തെ സഹായിക്കുന്നതുമായ ചില കളികളുമൊക്കെയായിട്ടാണ് ആ പീരീഡു ചെലവഴിച്ചത്. അൽപം ശബ്ദവും ബഹളവും ഒക്കെ ഉണ്ടായി എന്നതു സത്യമാണ് വൈസ് പ്രിൻസിപ്പൽ ഭദ്രാ മാഡം ക്ലാസ്സിനു പുറത്തൽപ്പ നേരം വന്നു നിന്നതു കണ്ടില്ലെന്നു നടിച്ച് ഞാൻ ക്ലാസ്സ് തുടർന്നത് അവർക്കത്ര പിടിച്ചു കാണില്ലെന്നെനിക്കറിയാമായിരുന്നു.യാതൊരു സാമാന്യ ബോധവുമില്ലാത്ത, എല്ലാവരിലും കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു അവർ.സാധാരണ എല്ലാ കണക്കദ്ധ്യാപകരേയും പോലെ, ലോകം മുഴുവൻ കണക്കു മാത്രമാണെന്നും ബാക്കിയൊക്കെ വെറും വെയിസ്റ്റാണെന്നുമുള്ള ചിന്താഗതിക്കാരിയായ അവർ ഉടൻ തന്നെ പ്രിൻസിപ്പലിനോടു ചെന്നു പരാതി പറഞ്ഞു കാണും എന്നും ഞാൻ ഊഹിച്ചിരുന്നു.
അതു കൊണ്ട് ഉച്ച ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്നു പ്യൂൺ രാഘവൻ വന്നു പറഞ്ഞപ്പോൾ എന്തിനായിരിക്കും എന്നു സംശയമൊന്നും ഉണ്ടായിരുന്നില്ല.
എന്റെ ഊഹം ശരിയായിരുന്നു.പ്രിൻസിപ്പലിന്റെ മേശയ്ക്കരികിലെ കസേരയിൽ വളരെ സന്തോഷത്തിൽ അവരുമുണ്ടായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോഴേ എനിക്കൊരപകടം മണത്തു. ആമുഖമില്ലാതെ പ്രിൻസിപ്പൽ തുടങ്ങി.
"എന്തായിരുന്നു സർ നാലാം പീരീഡ് എട്ടു സീയിൽ വലിയ ബഹളം"?
“ഏയ് അങ്ങിനെ വലിയ ബഹളമൊന്നും ഉണ്ടായിരുന്നില്ല സർ, കുട്ടികൾ ചില ലാങ്ഗ്വേജ് ഗെയ്മുകൾ കളിക്കുകയായിരുന്നു. അതിന്റെ ആവേശത്തിൽ അൽപം ശബ്ദമുണ്ടാക്കിയെന്നേയുള്ളു... അല്ലാതെ....
ഭദ്രാമാഡം "മുരടനക്കി. അതല്ല സർ പ്രശ്നം..ഈ ഇൻഡിപ്പെൻഡൻസ് എന്ന വാക്കിന്റെ സ്പെല്ലിംഗ് എന്താ?"
ഏതു വിധമുള്ള ആക്രമണത്തിനാണവർ ഒരുങ്ങുന്നതെന്നറിയാത്തതിനാൽ ഞാൻ വളരെ സൂക്ഷിച്ചു തന്നെ മറുപടി നൽകി.
INDEPENDENCE എന്നല്ലേ മാഡം? എന്തേ ചോദിക്കാൻ?"
"ഹും എനിക്കിംഗ്ലീഷിൽ അത്ര വലിയ പരിജ്ഞാനമൊന്നുമില്ലെങ്കിലും കുറച്ചു സ്പെല്ലിങ്ങൊക്കെ അറിയാം." അവരുടെ സ്വരത്തിൽ നിറയെ പുഛവും ഇര വലയിൽ വീണതിന്റെ സന്തോഷവുമായിരുന്നു.പ്രിൻസിപ്പലിന്റെ മുന്നിൽ എന്നെയൊന്നു കൊച്ചാക്കാൻ കഴിയുന്നതിന്റെ ആഹ്ലാദം അവരൊട്ടും മറച്ചു വച്ചില്ല.
"എന്റെ സാറേ.. നമ്മൾ അദ്ധ്യാപകർ ക്ലാസ്സിൽ എന്തെങ്കിലും പറയുന്നത് വളരെ ശ്രദ്ധിച്ചു വേണം. പത്തു നാൽപ്പതു കുട്ടികൾ നമ്മൾ പറയുന്നതു വേദവാക്യം എന്നതു പോലെ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന ബോദ്ധ്യം എപ്പോഴും വേണം നമുക്ക്. അടക്കിയിരുത്തി നല്ലതൊന്നും പാറഞ്ഞു കൊടുത്തില്ലെങ്കിലും തെറ്റുകൾ പഠിപ്പിക്കാതിരിക്കാനെങ്കിലും കുറഞ്ഞപക്ഷം നാം ശ്രദ്ധിക്കേണ്ടേ?"
എനിക്കപ്പോഴും കാര്യമൊന്നും മനസ്സിലായിട്ടില്ലായിരുന്നു. അതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല.
അവർ തുടർന്നു
"നാലാം പീരീഡ് എട്ടു സീയിലെ ബഹളം കേട്ടാണു ഞാൻ വന്നു നോക്കിയത്. അപ്പോ സാറു ബോർഡിലെഴുതിയിരുന്നതൊക്കെ ഞാനൊന്നു വായിച്ചു. സാറെഴുതിയിരുന്നത് INDEPENDANCE എന്നായിരുന്നു. എനിക്കു പോലും ഒറ്റ നോട്ടത്തിൽ മനസ്സിലായി അതു തെറ്റാണെന്ന്. ഒരിംഗ്ലീഷ് അദ്ധ്യാപകൻ ഇങ്ങിനെയുള്ള തെറ്റുകൾ വരുത്താമോ? അതും ബോർഡിൽ എഴുതുമ്പോൾ... ഇതു കണ്ടല്ലേ നമ്മുടെ കുട്ടികൾ പഠിക്കുന്നത്?"
ഓ അപ്പോ അതാണു കാര്യം.പ്രിൻസിപ്പലിനു മുന്നിൽ അവരുടെ ഇംഗ്ലീഷ് പാണ്ഢിത്യം ഒന്നു പ്രദർശിപ്പിക്കുകയുമാവാം എന്നെയൊന്നിരുത്തുകയുമാവാം. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്തിയതിന്റെ സന്തോഷമാണവർക്ക്.
ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല..
"മാഡം ആ ബോർഡിൽ ഇൻഡിപ്പെൻഡൻസുൾപ്പടെ പത്തു വാക്കുകൾ ഞാൻ എഴുതിയിരുന്നു."
ഹും. അതെല്ലാം ഞാൻ കണ്ടു".അവർ മൊഴിഞ്ഞു.
“എന്നിട്ട് ഈയൊരു തെറ്റു മാത്രമേ മാഡം കണ്ടുള്ളൂ?” ഞാനൊന്നു പുഞ്ചിരിച്ചു.
“വെരി പുവർ!!! ആ പത്തു വാക്കുകളിലും ഓരോ സ്പെല്ലിംഗ് മിസ്റ്റെയ്കെങ്കിലും ഉണ്ടായിരുന്നു മാഡം .ഓരോ വാക്കിലേയും തെറ്റു കണ്ടു പിടിച്ചു തിരുത്തുക എന്നതായിരുന്നു ചോദ്യം. ഒൻപതെണ്ണം വരെ ശരിയായി ചെയ്ത മിടുക്കന്മാർ ആ ക്ലാസ്സിലുണ്ട് മാഡം.“
കടലാസു പോലെ വിളറി വെളുത്തു പോയ മാഡത്തിന്റെ മുഖത്തു നോക്കാതെ ചിരിയടക്കാൻ പാടു പെടുന്ന പ്രിൻസിപ്പലിനോടു ഞാൻ പറഞ്ഞു..
"അടുത്ത പീരീഡ് ക്ലാസ്സുണ്ട്.. ഞാൻ പൊക്കോട്ടേ സർ"?
അദ്ദേഹം തലയാട്ടി.
ആൽമരത്തിന്റെ കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആൽമരത്തിന്റെ കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010 ജൂലൈ 12, തിങ്കളാഴ്‌ച
2010 ഏപ്രിൽ 25, ഞായറാഴ്‌ച
ആൽമരത്തിന്റെ കഥ,തവളകളുടേയും ചുണ്ടെലിയുടേയും പുൽച്ചാടികളുടെയും കഥ.
(ഈ കഥയും ഇതിലെ ആൽമരം തവള ചുണ്ടെലി പുൽച്ചാടി എന്നീ കഥാപാത്രങ്ങളും കഥാകൃത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണ്. ലോകത്ത് നടന്നതോ നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ ഒരു സംഭവവുമായും; ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആയ ഒരു വ്യക്തിയുമായും യാതൊരു വിധമായ ബന്ധവും ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഇല്ല.)
ഒരിടത്തൊരു ആൽമരമുണ്ടായിരുന്നു.ഒരു ദിവസം, ആ ആൽമരം മൂന്നു മുട്ടയിട്ടു. പിറന്നു വീണയുടൻ തന്നെ മുട്ടകൾ ദൂരേക്കൊക്കെ ഓടിപ്പോകാൻ തുടങ്ങി.അപ്പോൾ ആൽമരം തന്റെ തടിച്ച വേരുകൾ നീട്ടി മുട്ടകളെ തന്നോടു ചേർത്തു വച്ച് അവയുടെ മേൽ അടയിരുന്നു.
മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു മൂന്ന് ആൽമരക്കുഞ്ഞുങ്ങൾ പുറത്തു വന്നു. അവർ ആൽമരത്തോടു യാത്ര പറഞ്ഞ് മൂന്നു ദിശകളിലേക്കായി യാത്ര പുറപ്പെട്ടു. ഇപ്പോൾ ആൽമരം അവരെ തടഞ്ഞില്ല.
ആ ആൽമരത്തിനു മുകളിൽ കുറെ തവളകൾ കൂടു കൂട്ടി താമസിച്ചിരുന്നു. തവളകൾ പകൽസമയം മുഴുവൻ മരക്കൊമ്പിൽ തല കീഴായി തൂങ്ങിക്കിടന്നുറങ്ങി. രാത്രി, ഇരുളിന്റെ മറവിൽ അവ കുളക്കരയിലും കുറ്റിക്കാടുകൾക്കിടയിലും ഇര തേടി നടന്നു. ഒരു ദിവസം പകൽ സമയത്ത് ഒരു കൂറ്റൻ ചുണ്ടെലി പറന്നു വന്ന് ആ ആൽമരത്തിന്റെ കൊമ്പിൽ ഇരുന്നു.മരക്കൊമ്പു കുലുങ്ങിയപ്പോൾ കുറച്ചു തവളകൾ പിടി വിട്ട് താഴേക്കു വീണു. താഴെ നിന്നിരുന്ന വലിയൊരു അമ്മപ്പുൽച്ചാടി ആ തവളകളെ പിടിച്ചു തിന്നു.അതിനു ശേഷം ആൽമരത്തണലിൽ കിടന്ന് അമ്മപ്പുൽച്ചാടി തന്റെ കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തു. പാൽ കുടിച്ചു വയർ നിറഞ്ഞ പുൽച്ചാടിക്കുഞ്ഞുങ്ങൾ സന്തോഷത്തോടെ മരത്തണലിൽ ഓടിക്കളിച്ചു.
മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ പുൽച്ചാടിക്കുഞ്ഞുങ്ങൾക്ക് ചിറകു മുളച്ചു. അപ്പോൾ അവ ചിറകു വീശി ആൽമരത്തിനു മുകളിലേക്കു പറന്നു ചെന്നു.എന്നിട്ട് അവിടെ താമസിച്ചിരുന്ന തവളകളെയെല്ലാം പിടിച്ചു തിന്നു. വയർ നിറഞ്ഞപ്പോൾ പുൽച്ചാടികൾ ചിറകുകൾ പറിച്ചു കളഞ്ഞിട്ട് മരക്കൊമ്പിൽ താമസമാക്കി.
ആൽമരം ഇപ്പോൾ രാവിലെ തവളകളേയും ഉച്ചയ്ക്ക് ചുണ്ടെലിയെയും അത്താഴത്തിന് പുൽച്ചാടികളേയുമാണ് ഭക്ഷിക്കുന്നത്!!!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)