യാത്ര. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യാത്ര. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 മേയ് 27, ബുധനാഴ്‌ച

തൊടുപുഴ ബ്ലോഗ്‌ മീറ്റ്‌


മെയ്‌ 24
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ബ്ലോഗർമാർ തൊടുപുഴയിൽ അർബൻ ബായ്ങ്ക്‌ ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നപ്പോൾ കേരളത്തിലെ ആദ്യത്തെ ബ്ലോഗേഴ്സ്‌ മീറ്റിനു തുടക്കമായി.
മലയാളം ബ്ലോഗിന്റെ ചരിത്രത്തിൽ തൊടുപുഴ സ്ഥാനം പിടിച്ചു.


The Venue


                                തിരുവനന്തപുരത്തു പാറശ്ശാലയിൽ നിന്നും മലപ്പുറത്തു തിരൂരിൽ നിന്നുമൊക്കെയുള്ള ബ്ലോഗർമാർ വരെ എത്തിച്ചേർന്നിരുന്നു ഈ സൌഹൃദക്കൂട്ടായ്മയിലേക്ക്‌.കൂട്ടത്തിൽ ഞാനും.
അൽപ്പം വൈകിയതിന്റെ ചമ്മലോടെ അർബൻ സഹകരണബായ്ങ്ക്‌ ഓഡിറ്റോറിയത്തിലെത്തിയപ്പോൾ വരവേറ്റത്‌ കഴുത്തിൽ ക്യാമറയുമായി ഒരു വരയൻ റ്റീഷർട്ടുമിട്ടു നിൽക്കുന്ന ആതിഥേയൻ ഹരീഷാണ്




പിന്നെ പരിചയപ്പെടൽ കവിതകളിലേക്കും ചർച്ചകളിലേക്കും നാടൻ പാട്ടുകളിലേക്കുമൊക്കെ പടർന്നു കയറി.അതിനോടൊപ്പം ശ്രീ കാപ്പിലാന്റെ "നിഴൽച്ചിത്രങ്ങൾ" പ്രകാശനം ചെയ്തയുടൻ തന്നെ തൊടുപുഴയിൽ ലഭ്യമാക്കാനായത്‌ ഒരു വലിയ കാര്യമായി.

താൻ നിരക്ഷരനാണെങ്കിലും അതിന്റെ യാതിരു അഹങ്കാരവും ഇല്ലാത്ത നിരക്ഷരൻ സമൂഹത്തിൽ ബ്ലോഗുകളിലൂടെ നടത്തപ്പെടുന്ന സാർഥകമായ ഇടപെടലുകളെപ്പറ്റി പറഞ്ഞത്‌ ഗൌരവതരമായ ചർച്ചയ്ക്കു വഴി വച്ചു.

വീണ്ടും കഥകളും പാട്ടും കവിതയുമൊക്കെയായി കൂട്ടുചേരലിന്റെ ആഘോഷംതുടർന്നപ്പോൾ ഇതൊന്നു നിർത്തിക്കിട്ടാൻ കണ്ണീർവാതകം പ്രയോഗിക്കണോ ജലപീരങ്കി വേണോ ആകാശത്തേക്കു വെടിവെക്കണോ എന്നൊക്കെ ആലോചിച്ച്‌ വേവലാതിപ്പെട്ട ഹരീഷ്‌ അവസാനം ബിരിയാണി വിളമ്പാൻ തീരുമാനിച്ചു.അങ്ങിനെ ബുദ്ധിപൂർവ്വവും അവസരോചിതവുമായ തീരുമാനമെടുക്കാൻ ഉപദേശിച്ചത്‌ ഹരീഷിന്റെ അമ്മയും ഭാര്യയും ചേർന്നാണെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.

എന്തായാലും അതോടെ ആഘോഷഘോഷങ്ങൾക്ക്‌ ഒരു തത്ക്കാലിക വിരാമമായി.

ഭക്ഷണശേഷം, മുൻ നിശ്ചയപ്രകാരം പുലികൾ കാടുകയറാൻ യാത്രയായി. തൊമ്മൻ കുത്തിലേക്കു പോകാൻ ഏർപ്പാടാക്കിയിരുന്ന ബസ്സിനെ ചില പുലികൾ തൊട്ടുതലോടുകയും ഉമ്മവയ്ക്കുകയുമൊക്കെ ചെയ്യുന്നതു കണ്ട്‌ അമ്പരന്നു നിന്നവർക്കായി നാട്ടുകാരൻ കാര്യം വിശദീകരിച്ചു."ബസ്സ്‌ ഒരു സിനിമാ താരമാണ്‌.വെറുതേ ഒരു ഭാര്യ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടത്രേ ഈ ബസ്സ്‌."(തലോടുകയും ഉമ്മവയ്ക്കുകയും ചെയ്തവർ വേണ്ടരീതിയിൽ എന്നെ വന്നു കണ്ടില്ലെങ്കിൽ അവരുടെ പേരും പടവും പോസ്റ്റാക്കുന്നതാണ്‌)

തൊടുപുഴയിലെ എല്ലാ വഴികളും ചെന്നെത്തുന്നത്‌ തന്റെ വീട്ടിലേക്കാണ്‌ എന്ന്‌ നാട്ടുകാരൻ രാജകുമാരൻ യാത്രയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത്‌ എല്ലാവരും വിശ്വസിച്ചു. പിന്നെ തൊടുപുഴയിൽ നിന്നും പെണ്ണു കെട്ടാൻ താൽപര്യമുള്ളവർ, വാഹനമോടിക്കുമ്പോൾ കൊടും വളവുകൾ ഒറ്റയടിക്കു തിരിക്കാനുള്ള വിദ്യ അറിഞ്ഞിരിക്കുന്നത്‌ ചിലപ്പോൾ സഹായകരമായേക്കാം എന്ന കാര്യവും നാട്ടുകാരൻ അറിയിച്ചു.(സൂചിതകഥ ആരെങ്കിലും ഉടനെ പോസ്റ്റാക്കും എന്നു പ്രതീക്ഷിക്കുന്നു.കഥയറിയാൻ ആക്രാന്തമുള്ളവർ നാട്ടുകാരനുമായി ബന്ധപ്പെടുക)

തൊമ്മൻ കുത്തിൽ നിന്നും തിരികെയെത്തി കഴിച്ചത്‌, നല്ല കപ്പ പുഴുങ്ങിയതും കാന്താരിമുളകു ചമ്മന്തിയും കട്ടൻ കാപ്പിയും.

ഇനിതൊമ്മൻ കുത്തിലെ കാഴ്ച്ചകളിലേക്ക്‌................

2009 മാർച്ച് 2, തിങ്കളാഴ്‌ച

രാമക്കൽമേട്‌


ഇടുക്കി ജില്ലയിൽ മൂന്നാർ തേക്കടി റൂട്ടിൽ നെടുംകണ്ടത്തു നിന്നും 15 കി മീ അകലെ, തൂക്കു പാലത്തിനു സമീപമാണ്‌ രാമക്കൽമേട്‌.കാറ്റിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കുവാനായി സ്ഥാപിച്ചിരിക്കുന്ന കറ്റാടിയന്ത്രങ്ങളാണ്‌ രാമക്കൽമേട്ടിൽ ആദ്യം കണ്ണിൽ പെടുക.

കാറ്റാടിപ്പാടത്തേക്കു സ്വാഗതം

ദൂരെ നിന്നു കാണുമ്പോൾ ചെറുതായി തൊന്നുമെങ്കിലും 250 ഓളം അടി ഉയരമുള്ള തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന 70, 80 അടി നീളമുള്ള 3 ഇതളുകൾ വീതമുള്ള രാക്ഷസന്മാരാണ്‌ ഇവരോരോരുത്തരും. ഒരോ പ്രൈവറ്റ്‌ കമ്പനിക്കാർ സ്ഥാപിച്ചിരിക്കുന്ന ഇവരോരോന്നിനും 5കോടി രൂപ വീതം ചെലവു വരുമത്രെ.
പൊടി നിറഞ്ഞ വഴിയിലൂടെ അൽപദൂരം പോയാൽ ഈ ഭീമന്മാരുടെ സമീപത്തെത്താം.


ദൂരെ മലമുകളിലായി കുറവന്റെയും കുറത്തിയുടെയും പ്രതിമ കാണാം.ഇനി അങ്ങോട്ടേയ്ക്കാണു പോകേണ്ടത്‌.

 റോഡിൽ വണ്ടി നിർത്തി, ഈ പടികൾ കയറി മുകളിലെത്താം. അല്ലെങ്കിൽ പിന്നിൽ കൂടി വണ്ടിയിൽ തന്നെ അങ്ങെത്താം


കുറവനും കുറത്തിയും കുഞ്ഞും പിന്നൊരു പൂവൻ കോഴിയും. ശിൽപി - ജിനൻ സി ബി, ഷാഡോസ്‌, ബാലരാമപുരം

പടികളിറങ്ങി താഴേക്കു വരുന്ന വഴി കരിങ്കൽ ബെഞ്ചിലിരിക്കുമ്പോൾ അഷറഫിനൊരാഗ്രഹം - കുറവൻ ഫാമിലിയെ തന്റെ കൈയ്യിലെടുത്ത്‌ ഒന്നടുത്ത്‌ കാണണമെന്ന്.


രാവണൻ അപഹരിച്ചു കൊണ്ടു പോയ സീതയെ തിരഞ്ഞ്‌ അനുജൻ ലക്ഷ്മണനോടൊപ്പം, വിരഹാർത്തനായി സീതേ, സീതേ.. എന്നു വിളിച്ച്‌ കരഞ്ഞ്‌
ശ്രീരാമൻ നിന്ന പാറയുടെ മുകളിലേക്കാണിനി യാത്ര.


പാറയുടെ മുകളിലേക്കുള്ള വഴി തുടങ്ങുന്നത്‌ ഇവിടെ നിന്ന്, ഇങ്ങിനെ.


ഇനി പാറയിലൂടെ നടന്നു കയറി അവിടെയെത്തി അൽപസമയം താഴത്തെ കാഴ്ച്ചകൾ കണ്ട്‌ വിശ്രമിക്കാം


താഴേക്കു നോക്കുമ്പോൾ


തമിഴ്‌നാട്ടിലെ കൃഷിയിടങ്ങൾ മുകളിൽ നിന്നു നോക്കുമ്പോൾ ഇങ്ങിനെ


അങ്ങു താഴെ ഒരു ഹൈവേയും കാണാം.

താഴെ കാണാവുന്ന ഒരു ക്ഷേത്രം. മാക്സിമം സൂം ചെയ്തിട്ടാണ്‌ ഇത്രയെങ്കിലും ക്ലിയറായത്‌.


ഇനി വീണ്ടും മുകളിലേക്കു കയറണം ആ പാറപ്പുറത്തെത്താൻ.


ഈ പാറയുടെ ഇടയിലൂടെ കടന്ന് അപ്പുറത്തെത്തി മുകളിലേക്കു വലിഞ്ഞു കയറാം.



കഷ്ടപ്പാടിന്റെ പ്രതിഫലം


സൂര്യൻ ആ മലയുടെ അപ്പുറത്തേക്കു വളരെ വേഗം മറയുകയാണ്




വീണ്ടും വരാനായി ഇനി മടക്കയാത്ര