എടീ.......
ഛെ!! ഒന്നു വെറുതെയിരിക്കു മനുഷ്യാ, ശല്യപ്പെടുത്താതെ.
അല്ലെടീ ഞാൻ........
പിന്നേ...പിള്ളാരൊറങ്ങിക്കഴിയുമ്പം തൊടങ്ങും.....എന്നെക്കൊണ്ടൊന്നും പറയിക്കരുത്... ങ് ഹാ... നിങ്ങളാ വാഴക്കോടൻ ചേട്ടനെ കണ്ടു പഠിക്ക് മനുഷ്യാ. കണ്ടോ? പാതിരാത്രിയിൽ പോലും ഒറ്റ വിചാരമേയുള്ളു. എഴുതണം.. എഴുതണം എന്ന്...
എടീ എനിക്കും ഒറ്റ വിചാരമേയുള്ളു.......
അതങ്ങു മനസ്സിൽ വച്ചേച്ചാൽ മതി. ഇന്നീ ഭാഗത്തോട്ടു കണ്ടു പോകരുത്.. പറഞ്ഞേക്കാം.
അയ്യോടീ... ഇതു കൊള്ളാമല്ലോ!! എടീ നീയും വാഴക്കോടനും കൂടി എന്നെ പുറത്താക്കുകാണോ? ഒന്നുമില്ലേലും ഞാനും ഒരു ബ്ലോഗറല്ലേടീ?
പിന്നേ വല്യ ബ്ലോക്കറ്. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ് കിട്ടീട്ടൊണ്ട്?
എന്റമ്മോ!! എടീ ഹിറ്റു കിട്ടിയതിന്റെ കണക്കു നോക്കിയേ ഇതൊക്കെ പറ്റൂന്നു വച്ചാൽ ബ്ലോഗേ ഇല്ലാത്തവരെന്തു ചെയ്യും?
അവരു പോയി ആദ്യാക്ഷരി നോക്കി നല്ലൊന്നാംതരം ബ്ലോഗുണ്ടാക്കും.അവരുടെ പോസ്റ്റൊക്കെ ആൾക്കാരു വായിക്കുകേം കമന്റിടുകേം ഒക്കെ ചെയ്യും. ഈ വാഴക്കോടൻ ചേട്ടനെപ്പോലെ അവര് രാത്രി ഒറക്കമൊഴിഞ്ഞിരുന്ന് ആലോചിച്ചോരോന്നെഴുതും. അല്ലാതെ നിങ്ങളെപ്പോലെ...
അപ്പോ അതു ശരി... നീ ആദ്യാക്ഷരിയൊക്കെ വായിച്ചു പഠിച്ചതിന്റെ അഹങ്കാരമാ അല്ലേ? എടീ ഒന്നുമില്ലേലും ഞാനൊരു പാവത്താനല്ലേ?
പിന്നേ പാവത്താൻ..... ആ വാഴക്കോ....
നിർത്തെടീ... നിന്റെയൊരു വാഴക്കൊല..... കുറെ നേരമായി തുടങ്ങീട്ട്!!!
എടീ.. നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതാരാ???
ഓ, അതു നിങ്ങളാ.
എടീ പോത്തേ, നിന്നെ ഇന്റർനെറ്റിൽ കേറാനും ബ്ലോഗ് വായിക്കാനും പഠിപ്പിച്ചതാരാ?
അതു പിന്നെ നിങ്ങളാ.
നീ ആദ്യമായിട്ടു കണ്ട ബ്ലോഗ് ഏതാ?
അതു നിങ്ങടെ വിവരക്കേടല്ലേ നിങ്ങളെനിക്കു കാണിച്ചു തന്നുള്ളൂ.... വായിക്കാൻ കൊള്ളാവുന്ന നല്ല ബ്ലോഗൊക്കെ പിന്നെ ഞാൻ തന്നെ തപ്പി കണ്ടു പിടിച്ചതല്ലേ.
ങ് ഹാ നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതു ഞാൻ; ബ്ലോഗ് വായിക്കാൻ പഠിപ്പിച്ചതു ഞാൻ; നീ ആദ്യമായി കണ്ടത് എന്റെ ബ്ലോഗ്.! എന്നിട്ടാണു നീ ഈ പാതിരാത്രീല് കമ്പ്യൂട്ടറും തുറന്നു വച്ച് ബ്ലോഗും വായിച്ചോണ്ടിരിക്കുന്നത്. എണീറ്റു മാറെടീ ഞാനൊരു മെയിലൊന്നയക്കട്ടെ.
ഛെ!! ഒന്നു വെറുതെയിരിക്കു മനുഷ്യാ...ശല്യപ്പെടുത്താതെ.മെയിലു നാളെയെങ്ങാനും അയയ്ക്കാം.പിള്ളാരൊന്നൊറങ്ങിക്കഴിഞ്ഞല്ലേ എനിക്കിതിനൊക്കെ ഇത്തിരി സമയം കിട്ടൂ. ഞാനീ വാഴക്കോടൻ ചേട്ടന്റെ പോഴത്തരങ്ങളൊക്കെ ഒന്നു വായിക്കട്ടെ......
(വാഴക്കോടൻ ഈ കുടുംബത്തിന്റെ കടുത്ത ശത്രു.)